Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


08 July, 2015

മഅ്ദനിയത്തെുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ളെന്ന്

പെരിന്തല്‍മണ്ണ: 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പ് സമയത്ത് പൊന്നാനിയില്‍ നടന്ന എല്‍.ഡി.എഫ് പ്രചാരണയോഗത്തിലേക്ക് പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനിയത്തെുമെന്ന് പിണറായി വിജയനടക്കമുള്ള പാര്‍ട്ടി നേതാക്കള്‍ക്ക് മുന്‍കൂട്ടി അറിവുണ്ടായിരുന്നില്ളെന്ന് സി.പി.എം മുന്‍ കേന്ദ്രകമ്മിറ്റിയംഗം പാലോളി മുഹമ്മദ്കുട്ടി.
അര മണിക്കൂര്‍ മുമ്പ് മാത്രമാണ് ഈ വിവരം പിണറായി അറിയുന്നതെന്നും അദ്ദേഹം ‘മാധ്യമ’ത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. മഅ്ദനി ഞങ്ങള്‍ ക്ഷണിച്ചിട്ട് വന്നതല്ല. ഒരാള്‍ സ്റ്റേജില്‍ കയറാന്‍ പാടില്ളെന്ന് പറയാനാകില്ലല്ളോയെന്നും പാലോളി പറഞ്ഞു. അരുവിക്കരയില്‍ ജയിക്കാന്‍ നല്ല പ്രയാസമാണെന്ന് പാര്‍ട്ടി തിരിച്ചറിഞ്ഞിരുന്നതായും അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു. വോട്ടെടുപ്പിന് മുമ്പ് ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ തന്നെ ഇക്കാര്യം ചര്‍ച്ച ചെയ്തതാണ്. നായര്‍ വോട്ടുകള്‍ എം. വിജയകുമാറിന് ലഭിക്കാതിരിക്കാന്‍ ഒ. രാജഗോപാല്‍ സ്ഥാനാര്‍ഥിയാകണമെന്ന ഉമ്മന്‍ചാണ്ടിയുടെയും കോണ്‍ഗ്രസിന്‍െറയും ആഗ്രഹം നടപ്പായെന്നും പാലോളി പറഞ്ഞു.
Read more →

അല്‍ സീസി ഏതു നിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന്

തെല്‍അവീവ്: പട്ടാള അട്ടിമറിയിലൂടെ ഈജിപ്ത് പ്രസിഡന്‍റുസ്ഥാനം പിടിച്ചെടുത്ത അബുല്‍ ഫത്താഹ് അല്‍ സീസി ഏതുനിമിഷവും കൊല്ലപ്പെട്ടേക്കാമെന്ന് ഇസ്രായേല്‍ മുന്‍ രഹസ്യാന്വേഷണ വിഭാഗം ഉദ്യോഗസ്ഥന്‍ എബ്രഹാം ഹരാരി അഭിപ്രായപ്പെട്ടു. ഒരു ഇസ്രായേലി ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് ഹരാരി ഇങ്ങനെ പ്രസ്താവിച്ചത്. അടുത്തിടെ കൊല്ലപ്പെട്ട പബ്ളിക് പ്രോസിക്യൂട്ടര്‍ ഹിഷാം ബറകാത്ത്, മുന്‍ പ്രസിഡന്‍റ് അന്‍വര്‍ സാദത്ത് തുടങ്ങിയവരുടെ വിധി തന്നെയാണ് അല്‍ സീസിയെയും കാത്തിരിക്കുന്നത്. വന്‍ സാമ്പത്തിക പ്രതിസന്ധിയും തൊഴിലില്ലായ്മയുമെല്ലാം ഈജിപ്തില്‍ ഗുരുതരമായ അവസ്ഥയാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ലേഖനത്തില്‍ പറയുന്നു.
Read more →

‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’

1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഞാന്‍ കൊച്ചിയിലായിരുന്നു. അക്കാലത്ത് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ഒരടിയന്തര സന്ദേശപ്രകാരം, ദോഹയിലേക്ക് പോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കാനായിരുന്നു എറണാകുളത്തത്തെിയത്. ഉച്ചക്ക് അവിചാരിതമായി, ദേശാഭിമാനിയുടെ പ്രത്യേക മധ്യാഹ്ന പതിപ്പ് കണ്ടപ്പോള്‍ അമ്പരന്നുപോയി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു മുഖ്യവാര്‍ത്ത. അതോടൊപ്പം തന്നെ ‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’ എന്ന എ.കെ. ഗോപാലന്‍െറ ധീരമായ അഭിപ്രായ പ്രകടനവും പത്രം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. അലഹാബാദ് ഹൈകോടതി വിധി, ഉയര്‍ത്തിക്കാട്ടി തന്‍െറ രാജിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒടുവില്‍ കണ്ടത്തെിയ രക്ഷാമാര്‍ഗമായിരുന്നല്ളോ ആഭ്യന്തര അടിയന്തരാവസ്ഥ. ഭരണഘടനയുടെ മൗലികാവകാശങ്ങളാകെ സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ തികഞ്ഞ ഏകാധിപതിയായി അവര്‍ മാറിയതിനെക്കുറിച്ചാണ് മാര്‍ക്സിസ്റ്റ് സമരനായകനായിരുന്ന എ.കെ.ജി ‘പെണ്‍ഹിറ്റ്ലര്‍’ എന്ന് വിശേഷിപ്പിച്ചത്. പക്ഷേ, പിറ്റേദിവസം പുറത്തിറങ്ങിയ ‘ദേശാഭിമാനി’യില്‍ ആ പ്രതികരണം ഇല്ലായിരുന്നു. പത്രങ്ങള്‍ക്കാകെ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതാണ് കാരണം. കുല്‍ദീപ് നയാറെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുകയും ചെയ്തു. ഞാന്‍ പിറ്റേദിവസം തന്നെ ദോഹയിലേക്ക് പറന്നു. തുടര്‍ന്ന് ജ്യേഷ്ഠന്‍െറ അവധിയില്‍ ഇന്ത്യന്‍ എംബസിയില്‍ ദ്വിഭാഷിയായി ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സര്‍ക്കാര്‍ എവ്വിധമാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാനുള്ള അവസരവും നയതന്ത്ര കാര്യാലയത്തിലെ ജോലിമൂലം ലഭിച്ചു. ആര്‍.എസ്.എസ്, ആനന്ദ് മാര്‍ഗ് തുടങ്ങിയ ഹൈന്ദവ സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഒരു കാരണവും വ്യക്തമാക്കാതെ ജമാഅത്തെ ഇസ്ലാമിയെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് നിരോധിക്കുകയുണ്ടായി. ജമാഅത്തിനെ നന്നായറിയാവുന്ന അറബ് രാജ്യങ്ങളില്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില ലഘുലേഖകള്‍ എല്ലാ രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുത്ത് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൂട്ടത്തില്‍ മറ്റൊരു സംഭവവും ഉണ്ടായി. പ്രശസ്ത പണ്ഡിതനായിരുന്ന മൗലാന അബുല്‍ഹസന്‍ അലി നദ് വി റെക്ടറായ ലഖ്നോ നദ് വത്തുല്‍ ഉലമായുടെ ജൂബിലി ആഘോഷം നിശ്ചയിക്കപ്പെട്ട സമയമായിരുന്നു അത്. അതിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി ഇന്ദിര സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധമല്ളെന്ന് തെളിയിക്കാന്‍ ശ്രമം നടന്നു. അതിന്‍െറ ഭാഗമായി ജൂബിലിയിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്്സ അബ്ദുസ്സത്താര്‍, അബ്ദുല്ല അന്‍സാരി മുതലായ ഖത്തര്‍ പണ്ഡിതന്മാരുടെ യാത്രക്കുള്ള മുഴുവന്‍ ഏര്‍പ്പാടുകളും ചെയ്തത് ദോഹയിലെ ഇന്ത്യന്‍ എംബസി ആയിരുന്നു. ലഖ്നോവിലത്തെിയ ഈ പണ്ഡിതന്മാര്‍ ആദ്യമായി ചെയ്ത നടപടി പക്ഷേ, സര്‍ക്കാറിനെ ഞെട്ടിച്ചു. മൗലാനാ നദ് വിയുടെ നേതൃത്വത്തില്‍ പണ്ഡിതന്മാര്‍ ഒന്നടങ്കം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ട് ജമാഅത്തെ ഇസ്ലാമിയുടെ നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു! പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ദൂതനുമായ മുഹമ്മദ് യൂനുസ്, നിരോധിക്കപ്പെട്ട ഹിന്ദു സംഘടനകളുടെ സന്തുലനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ടി വന്ന ഈ നടപടി യഥാസമയം പുന$പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയാണ് പണ്ഡിത സംഘത്തെ മടക്കിയയച്ചതെന്ന് മടങ്ങിവന്നവര്‍ എന്നോടുപറഞ്ഞു. 1976ല്‍ നാട്ടില്‍ വന്നപ്പോള്‍ പ്രതിപക്ഷത്തെ മുഴുവന്‍ നിശ്ശബ്ദരാക്കി കോണ്‍ഗ്രസുകാര്‍ ഏകപക്ഷീയമായി നാടുവാഴുന്ന അപൂര്‍വാനുഭവം നേരില്‍ കാണാനൊത്തു.
1977 മാര്‍ച്ചില്‍ ഒരു തൂത്തുവാരല്‍ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ദിര തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാക്കള്‍ ജയിലിലടക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും ചെയ്തിരിക്കെ, ഈസി വാക് ഓവര്‍ പ്രതീക്ഷിച്ചത് സ്വാഭാവികമാണല്ളോ. പക്ഷേ, ഇന്ദിരയും മകനും ഉള്‍പ്പെടെയുള്ളവരുടെ സമ്പൂര്‍ണ തോല്‍വിയാണ് ആയമ്മയെ കാത്തിരിക്കുന്നതെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് അതുമായി ബന്ധമുള്ള ഒരു സുഹൃത്ത് എന്നോടുപറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ശരി!
POST ORGINALY POSTED IN http://www.madhyamam.com/columnist/node/125
ഒ. അബ്ദുറഹ്മാന്‍
ഗ്രൂപ് എഡിറ്റര്‍, മാധ്യമം
Read more →

പൂവാലന്മാരെ നേരിടാം; ‘സഞ്ജന സ്റ്റൈലില്‍’

പിലിബിറ്റ് (യു.പി.): പൂവാലശല്യം മൂലം വട്ടംകറങ്ങുന്ന പെണ്‍കുട്ടികള്‍ക്കിതാ യു.പിയില്‍നിന്ന് ഒരു മോഡല്‍. പിലിബിറ്റ് ജില്ലയില്‍നിന്നുള്ള സഞ്ജന എന്ന 11ാം ക്ളാസുകാരിയാണ് നാട്ടിലെ സ്ഥിരം ശല്യക്കാരനായ അങ്കിത് എന്ന പൂവാലനെ പൊലീസ് സ്റ്റേഷനില്‍ എത്തിച്ച് കൈകാര്യം ചെയ്തത്. അങ്കിതിനെ ഷൂ ഊരി കൈകാര്യം ചെയ്ത സഞ്ജന തന്‍െറ കാലുതൊട്ട് മാപ്പപേക്ഷിപ്പിക്കുകയും മേലാല്‍ ആവര്‍ത്തിക്കില്ളെന്ന് ഇയാളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്ത ശേഷമാണ് വിട്ടത്. ഇതെല്ലാം പൊലീസ് ഇന്‍സ്പെക്ടറുടെ മുന്നിലായിരുന്നു. പൂവാലനെ നേരിടുന്ന സഞ്ജന സ്റ്റൈല്‍ വിഡിയോ വൈറലായിരിക്കുകയാണ്.
Read more →

03 July, 2015

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം

വെട്ടിയും കുത്തിയും കൊന്ന ചരിത്രം മണിയുടെ വാക്കുകളില്‍ കേള്‍ക്കാം.
ലോക ചരിത്രത്തില്‍ അപൂര്‍വ്വം ചിലര്‍ മാത്രമേ ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുള്ളൂ. അതിലൊരാള്‍ ഹിറ്റ് ലറാണ്. മറ്റൊരാള്‍ സഖാവ് സ്റ്റാലിനും. മനുഷ്യ സംസ്കാരത്തിന്റെ ശത്രുക്കളായ ജൂതന്മാരെ കൊന്നൊടുക്കല്‍ തന്റെ ജീവനിയോഗമാണെന്ന്  തുറന്നു പ്രഖ്യാപിച്ചയാളാണ് ഹിറ്റ്‌ ലര്‍. ഈ മഹത്തായ കര്‍മം നിറവേറ്റാന്‍ ദൈവം തന്നെ നിയോഗിച്ചതാണെന്ന് പോലും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. 'ആണ്‍കുട്ടികള്‍ക്ക്' ചേര്‍ന്ന ഇത്തരം ധീരമായ പ്രഖ്യാപനങ്ങള്‍ നടത്തിയത് വഴിയാണ് ഹിറ്റ് ലര്‍ ഹിറ്റ്ലറായത്. സഖാവ് സ്റ്റാലിന്റെ കാര്യവും വ്യത്യസ്തമല്ല. ഇവരുടെ രണ്ടു പേരുടെയും ജനുസ്സിലേക്ക് കേരളത്തിന്റെ അഭിമാന സംഭാവനയാണ് സി പി എമ്മിന്റെ ഇടുക്കി ജില്ല സെക്രട്ടറി. ഇതാദ്യമായല്ല മണിയണ്ണന്‍ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത്. വി എസ് കരിമ്പൂച്ചകളെ മൂന്നാറിലേക്ക് അയച്ച സന്ദര്‍ഭത്തിലും സമാനമായ വെട്ടുകത്തി പ്രസ്താവനകള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്. പാര്‍ട്ടി യില്‍ പൂര്‍വാധികം ശക്തിയോടെ അദ്ദേഹം പിടിച്ചു നില്‍ക്കുന്നതും ഇത്തരം ധീരമായ സമീപനങ്ങള്‍ കൊണ്ടാണ്.
 Sample Post For MAking Content Copy Right For http://www.vallikkunnu.com/

കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി എന്ന് പറഞ്ഞത് പോലെ പാര്‍ട്ടി അജണ്ടയ്ക്കു യോജിച്ച ജില്ലാ സെക്രട്ടറിമാരെത്തന്നെയാണ് സി പി എം നിയോഗിച്ചിട്ടുള്ളത്. ഏതാണ്ട് എല്ലാവര്‍ക്കും ഒരേ ശരീര ഭാഷ. അതില്‍ മണി സാറിന്റെ ശരീര ഭാഷയ്ക്കാവട്ടെ ചോരച്ചെങ്കൊടിയില്‍ മുക്കിയെടുത്ത ക്ലാരിറ്റിയുണ്ട്. ഭാഷ പോലെ തന്നെ മുഖവും പ്രസാദാത്മകമാണ്. നോക്കിയാല്‍ കണ്ണെടുക്കാന്‍ തോന്നില്ല. വി എസിന്റെ വാക്ക് കേട്ട് പോളിറ്റ് ബ്യൂറോ പിണറായി സഖാവിനെ തത്ക്കാലം മാറ്റിനിറുത്താന്‍ തീരുമാനിച്ചാല്‍ സംസ്ഥാന സെക്രട്ടറിയാക്കാന്‍ പറ്റിയ ഒരൊന്നാന്തരം ഉരുപ്പടിയാണ് മണിയണ്ണന്‍. സമകാലിക കേരളത്തിലെ അമ്പത്തൊന്നു വെട്ടിന്റെ സി പി എം രാഷ്ട്രീയത്തിന് ഏറ്റവും അനുയോജ്യനായ സെക്രട്ടറി. 

കേരള രാഷ്ട്രീയം അതിന്റെ ചരിത്രത്തിലെ ഏറ്റവും തിളക്കമാര്‍ന്ന ഫാസിസ്റ്റ് വഴികളിലൂടെയാണ് കടന്നു പൊയ്ക്കൊണ്ടിരിക്കുന്നത്. പ്രൈമറി ക്ലാസ്സിലെ കുട്ടികള്‍ക്ക് ടീച്ചര്‍ കണക്കു പഠിപ്പിച്ചു കൊടുക്കുന്ന പോലെ പാര്‍ട്ടി നടത്തിയ കൊലപാതകങ്ങളുടെ കൃത്യമായ പട്ടിക എണ്ണിയെണ്ണിയാണ് ജില്ലാ സെക്രട്ടറി പുറത്തു വിട്ടിരിക്കുന്നത്. വെട്ടിക്കൊന്നവര്‍ ഇത്ര, കുത്തിക്കൊന്നവര്‍ ഇത്ര, വെടിവെച്ചു കൊന്നവര്‍ ഇത്ര. ആനന്ദലബ്ദിക്കിനിയെന്ത്  വേണം?. പൌഡറിട്ട് മുഖം മിനുക്കി നടക്കേണ്ട ഒരു ഉപതിരഞ്ഞെടുപ്പിന്റെ ഘട്ടത്തില്‍ പോലും ഇത്ര പരസ്യമായി പ്രസ്താവനകള്‍ നടത്തുവാന്‍ ധൈര്യം നല്‍കുന്ന ഒരു പാര്‍ട്ടി സംവിധാനത്തിലേക്ക് സി പി എമ്മിനെ വളര്‍ത്തിക്കൊണ്ടു വരുന്നതില്‍ പിണറായി സഖാവും ജയരാജത്രയങ്ങളും വിജയിച്ചിരിക്കുന്നു. സഖാവ് ടി പി വധം ആര് നടത്തി എന്ന വിഷയത്തില്‍ ഇനിയും സംശയങ്ങള്‍ ബാക്കി നില്‍ക്കുന്ന മന്ദബുദ്ധികള്‍ക്ക് വേണ്ടിയാണ് എം എം മണി സംസാരിച്ചിരിക്കുന്നത്. മണിയുടെ പ്രസംഗം കേട്ട ശേഷവും സംശയം ബാക്കിയുള്ളവരുണ്ടെങ്കില്‍ അവരെ അടിയന്തിര ശസ്ത്രക്രിയക്കു വിധേയരാക്കണം. കഴിയുമെങ്കില്‍ തലച്ചോറ് പുറത്തെടുത്ത് അതിലല്പം പങ്കജ കസ്തൂരിയെങ്കിലും നിറച്ചു തിരിച്ചു വെക്കണം.
Read more →