2010-ല്‍ ആണ് ഞാന്‍
ആദ്യമായി ഈ ബ്ലോഗ് ആരംഭിച്ചത്.നിലാവ് എന്നായിരുന്നു പേര്.വളരെ ചുരുങ്ങിയ
കാലത്തിനുള്ളില്‍ തന്നെ ഞാന്‍ മലയാള ബ്ലോഗിങ്ങ് രംഗത്ത് വളരെ സജീവമായി
മുന്നോടുവന്നു . എട്ടാം ക്ലാസ് പരീക്ഷയ്ക്ക് ഇടെ കിട്ടിയ 20 ദിവസത്തെ അവധിയാണ്
ബ്ലോഗിങ്ങിന് വേണ്ടി ഞാന്‍ വിനിയോഗിച്ചത്.വാസ്തവതില്‍ 20 ദിവസവും ഫുള്‍ ടൈം
ബ്ലോഗര്‍ ഡോട്ട് കോമില് തന്നെയായിരുന്നു.പരീക്ഷ കഴിഞ്ഞു ഒമാനിലെത്തി ഇവിടെ ഫുള്‍
ടൈം ഫ്രീ ആയതുകൊണ്ട് 6 - മാസത്തോളം
ബ്ലോഗിങ്ങ് തന്നെയായിരുന്നു. ബ്ലോഗിങ്ങ് പരിപാടികള്‍ നാട്ടില്‍ തിരിച്ചെതിയോടെ
ലാപ്പിന്റെ പണിമുടക്ക് കാരണം മുടങ്ങി.ഇടക്ക് ഒരു തിരിച്ചു വരവ് നടത്തിയെങ്കിലും
ഇത് കാര്യമായി ആരും ശ്രദ്ധിച്ചിരുന്നില്ല
ബ്ലോഗിങ്ങ്
തുടങ്ങിയതു മുതല്‍ മനസ്സില്‍ കൊത്തിവെച്ച ആഗ്രഹം ആയിരുന്നു മലയാളത്തിലെ പ്രമുഖ
ബ്ലോഗ് ബര്‍ളിത്തരങ്ങളില്‍ ബര്ളിച്ചായന് ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ്
എനിക്കു വേണം എന്നത്.
ബര്ളിച്ചായന് ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ്
ബ്ലോഗറില്‍ ലദ്യമായിരുന്നില്ല.
HTML5,CS3,JavaScript ഇവയൊന്നും അറിയാത്ത ഞാന്‍ ബര്‍ളിത്തരങ്ങളില്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് ഡിസൈന്‍ ചെയ്യാന്‍ ആരംഭിച്ചു വേര്ഡപ്രസ്സ് തീം ബ്ലോഗര്‍ ടംപ്ലേറ്റിലേക്ക് മാറ്റുക എന്നത് എനിക്ക് സാധ്യമല്ല എന്നാണ് ഞാന്‍ കരുതിയത്.ആദ്യം ഒന്നും എനിക്ക് ഒന്നും മനസിലായില്ല.
.jpg)
നിരന്തരമായ പരിശ്രമങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേക്ഷം
ബര്‍ളിത്തരങ്ങളില്‍ ഉപയോഗിക്കുന്നതുപോലെ ഒരു ടംപ്ലേറ്റ് ഡിസൈന്‍ ചെയ്യുതു.
ഇത്തരം വലിയൊരു ഉദ്യമം പൂര്‍ത്തിയാക്കാന്‍ ഏതാണ്ട് 3
വര്‍ഷത്തിനപ്പുറം ചെലവായി.എന്നിരുന്നാലും ഇത് വിജയിക്കുവാനുള്ള കാരണം HTML എന്ന പ്രാഗ്രാമിങ്ങ് ഭാക്ഷയോടുള്ള അടങ്ങാത
ആവേശവും താല്പര്യവും ആണ്.
എന്റെ ഏറ്റവും വലിയ മോഹം വെബ് ഡിസൈന്‍ ലോകത്തെ ഏറ്റവും വലിയ
പുലിയാക്കുക എന്നതാണ്.എന്നെ പോലെ ഈ ആഗ്രഹം മനസ്സില്‍ കാത്ത് സൂക്ഷിക്കുന്ന
കൗമാരക്കാരെ കണ്ടുപടിച്ച വളര്‍ത്തുവാനും അവര്‍ക്ക് പ്രോത്സാഹനം നല്ക്കി നമ്മുടെ
നാട്ടിന്റെ പുരോഗതിക്ക് വേഗം വര്‍ദ്ധിപ്പിക്കാൻ ആകുമെന്ന്
പ്രതീക്ഷിക്കുന്നു.ഇതിനു വേണ്ടി SMART MEDIA എന്ന സംരംഭം പ്രവര്‍ത്തന സജ്ജമാക്കും
എനിക്ക് ഈ പരിശ്രമത്തിന് ഊര്‍ജ്ജം നല്ക്കിയത് മഹാനായ
നെപ്പോളിയന്റെ വാക്കുകള്‍ ആണ്.