Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


08 July, 2015

‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’

1975 ജൂണ്‍ 25ന് ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ദിവസം ഞാന്‍ കൊച്ചിയിലായിരുന്നു. അക്കാലത്ത് ഖത്തറിലെ ഇന്ത്യന്‍ എംബസിയില്‍ ജോലി ചെയ്തിരുന്ന ജ്യേഷ്ഠന്‍ അബ്ദുല്ലയുടെ ഒരടിയന്തര സന്ദേശപ്രകാരം, ദോഹയിലേക്ക് പോകാനുള്ള യാത്രാരേഖകള്‍ ശരിയാക്കാനായിരുന്നു എറണാകുളത്തത്തെിയത്. ഉച്ചക്ക് അവിചാരിതമായി, ദേശാഭിമാനിയുടെ പ്രത്യേക മധ്യാഹ്ന പതിപ്പ് കണ്ടപ്പോള്‍ അമ്പരന്നുപോയി. രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടതായിരുന്നു മുഖ്യവാര്‍ത്ത. അതോടൊപ്പം തന്നെ ‘ഒരു പെണ്‍ ഹിറ്റ്ലര്‍ ജനിക്കുന്നു’ എന്ന എ.കെ. ഗോപാലന്‍െറ ധീരമായ അഭിപ്രായ പ്രകടനവും പത്രം ഒന്നാംപേജില്‍ പ്രസിദ്ധീകരിച്ചിരുന്നു. അലഹാബാദ് ഹൈകോടതി വിധി, ഉയര്‍ത്തിക്കാട്ടി തന്‍െറ രാജിക്കായി മുറവിളി കൂട്ടിക്കൊണ്ടിരുന്ന പ്രതിപക്ഷ പ്രക്ഷോഭത്തെ അടിച്ചൊതുക്കാന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി ഒടുവില്‍ കണ്ടത്തെിയ രക്ഷാമാര്‍ഗമായിരുന്നല്ളോ ആഭ്യന്തര അടിയന്തരാവസ്ഥ. ഭരണഘടനയുടെ മൗലികാവകാശങ്ങളാകെ സസ്പെന്‍ഡ് ചെയ്യപ്പെട്ടതോടെ തികഞ്ഞ ഏകാധിപതിയായി അവര്‍ മാറിയതിനെക്കുറിച്ചാണ് മാര്‍ക്സിസ്റ്റ് സമരനായകനായിരുന്ന എ.കെ.ജി ‘പെണ്‍ഹിറ്റ്ലര്‍’ എന്ന് വിശേഷിപ്പിച്ചത്. പക്ഷേ, പിറ്റേദിവസം പുറത്തിറങ്ങിയ ‘ദേശാഭിമാനി’യില്‍ ആ പ്രതികരണം ഇല്ലായിരുന്നു. പത്രങ്ങള്‍ക്കാകെ സെന്‍സര്‍ഷിപ് ഏര്‍പ്പെടുത്തിയതാണ് കാരണം. കുല്‍ദീപ് നയാറെപ്പോലുള്ള മുതിര്‍ന്ന പത്രപ്രവര്‍ത്തകരെ മുഴുവന്‍ ജയിലിലടക്കുകയും ചെയ്തു. ഞാന്‍ പിറ്റേദിവസം തന്നെ ദോഹയിലേക്ക് പറന്നു. തുടര്‍ന്ന് ജ്യേഷ്ഠന്‍െറ അവധിയില്‍ ഇന്ത്യന്‍ എംബസിയില്‍ ദ്വിഭാഷിയായി ചേരാന്‍ നിര്‍ബന്ധിതനാവുകയും ചെയ്തു.
പിന്നീട് അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിര സര്‍ക്കാര്‍ എവ്വിധമാണ് പ്രവര്‍ത്തിച്ചതെന്ന് മനസ്സിലാക്കാനുള്ള അവസരവും നയതന്ത്ര കാര്യാലയത്തിലെ ജോലിമൂലം ലഭിച്ചു. ആര്‍.എസ്.എസ്, ആനന്ദ് മാര്‍ഗ് തുടങ്ങിയ ഹൈന്ദവ സംഘടനകളെ നിരോധിച്ച കൂട്ടത്തില്‍ ഒരു കാരണവും വ്യക്തമാക്കാതെ ജമാഅത്തെ ഇസ്ലാമിയെയും കോണ്‍ഗ്രസ് സര്‍ക്കാര്‍ അന്ന് നിരോധിക്കുകയുണ്ടായി. ജമാഅത്തിനെ നന്നായറിയാവുന്ന അറബ് രാജ്യങ്ങളില്‍ അതിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചില ലഘുലേഖകള്‍ എല്ലാ രാജ്യങ്ങളിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങള്‍ക്കും പത്രസ്ഥാപനങ്ങള്‍ക്കും അയച്ചുകൊടുത്ത് തടിയൂരാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. കൂട്ടത്തില്‍ മറ്റൊരു സംഭവവും ഉണ്ടായി. പ്രശസ്ത പണ്ഡിതനായിരുന്ന മൗലാന അബുല്‍ഹസന്‍ അലി നദ് വി റെക്ടറായ ലഖ്നോ നദ് വത്തുല്‍ ഉലമായുടെ ജൂബിലി ആഘോഷം നിശ്ചയിക്കപ്പെട്ട സമയമായിരുന്നു അത്. അതിന് എല്ലാവിധ പ്രോത്സാഹനവും നല്‍കി ഇന്ദിര സര്‍ക്കാര്‍ ഇസ്ലാം വിരുദ്ധമല്ളെന്ന് തെളിയിക്കാന്‍ ശ്രമം നടന്നു. അതിന്‍െറ ഭാഗമായി ജൂബിലിയിലേക്ക് പ്രത്യേകം ക്ഷണിക്കപ്പെട്ട ഡോ. യൂസുഫുല്‍ ഖറദാവി, ശൈഖ് അബ്ദുല്‍ മുഇസ്്സ അബ്ദുസ്സത്താര്‍, അബ്ദുല്ല അന്‍സാരി മുതലായ ഖത്തര്‍ പണ്ഡിതന്മാരുടെ യാത്രക്കുള്ള മുഴുവന്‍ ഏര്‍പ്പാടുകളും ചെയ്തത് ദോഹയിലെ ഇന്ത്യന്‍ എംബസി ആയിരുന്നു. ലഖ്നോവിലത്തെിയ ഈ പണ്ഡിതന്മാര്‍ ആദ്യമായി ചെയ്ത നടപടി പക്ഷേ, സര്‍ക്കാറിനെ ഞെട്ടിച്ചു. മൗലാനാ നദ് വിയുടെ നേതൃത്വത്തില്‍ പണ്ഡിതന്മാര്‍ ഒന്നടങ്കം പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയെ കണ്ട് ജമാഅത്തെ ഇസ്ലാമിയുടെ നിരോധം പിന്‍വലിക്കണമെന്നാവശ്യപ്പെട്ടു! പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാവും ദൂതനുമായ മുഹമ്മദ് യൂനുസ്, നിരോധിക്കപ്പെട്ട ഹിന്ദു സംഘടനകളുടെ സന്തുലനം ഉറപ്പാക്കാന്‍ സ്വീകരിക്കേണ്ടി വന്ന ഈ നടപടി യഥാസമയം പുന$പരിശോധിക്കാമെന്ന് ഉറപ്പുനല്‍കിയാണ് പണ്ഡിത സംഘത്തെ മടക്കിയയച്ചതെന്ന് മടങ്ങിവന്നവര്‍ എന്നോടുപറഞ്ഞു. 1976ല്‍ നാട്ടില്‍ വന്നപ്പോള്‍ പ്രതിപക്ഷത്തെ മുഴുവന്‍ നിശ്ശബ്ദരാക്കി കോണ്‍ഗ്രസുകാര്‍ ഏകപക്ഷീയമായി നാടുവാഴുന്ന അപൂര്‍വാനുഭവം നേരില്‍ കാണാനൊത്തു.
1977 മാര്‍ച്ചില്‍ ഒരു തൂത്തുവാരല്‍ വിജയം പ്രതീക്ഷിച്ചുകൊണ്ടാണ് ഇന്ദിര തെരഞ്ഞെടുപ്പിന് ഉത്തരവിട്ടത്. പ്രതിപക്ഷ നേതാക്കള്‍ ജയിലിലടക്കപ്പെടുകയും പത്രങ്ങള്‍ സെന്‍സര്‍ഷിപ്പിന് വിധേയമാവുകയും ചെയ്തിരിക്കെ, ഈസി വാക് ഓവര്‍ പ്രതീക്ഷിച്ചത് സ്വാഭാവികമാണല്ളോ. പക്ഷേ, ഇന്ദിരയും മകനും ഉള്‍പ്പെടെയുള്ളവരുടെ സമ്പൂര്‍ണ തോല്‍വിയാണ് ആയമ്മയെ കാത്തിരിക്കുന്നതെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്‍െറ റിപ്പോര്‍ട്ട് അതുമായി ബന്ധമുള്ള ഒരു സുഹൃത്ത് എന്നോടുപറഞ്ഞിരുന്നു. ഫലം വന്നപ്പോള്‍ അക്ഷരാര്‍ഥത്തില്‍ ശരി!
POST ORGINALY POSTED IN http://www.madhyamam.com/columnist/node/125
ഒ. അബ്ദുറഹ്മാന്‍
ഗ്രൂപ് എഡിറ്റര്‍, മാധ്യമം

0 comments:

Post a Comment