Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


14 April, 2013

പച്ചക്കോട്ടിന്‍റെ സത്യാവസ്ഥ.......


പച്ച കോട്ടിടാതെ ജമീല ടീച്ചര്‍ വീണ്ടും സ്കൂളില്‍ എത്തി. നാട്ടുകാരുടെ മുന്നിലും പൊതുസമൂഹത്തിനു മുന്നിലും സുല്ലമുസ്ലാം സ്കൂള്‍ മാനേജ്മെന്‍റ് ഇളിമ്പര്യായി എന്നു മാത്രമല്ല ചരിത്രത്തിന്‍റെ താളുകളില്‍  സുല്ലമുസ്ലാം സ്കൂള്‍ അലങ്കരച്ചിരുന്ന ഏറ്റവും ഉന്നതമായ മഹത്വത്തിന് വന്ന അപമാനമാണ് ഈ സംഭംവം
മലപ്പുറം ജില്ലയിലെ അരീക്കോട് നിവാസികള്‍ക്ക് അക്ഷരത്തിന്‍റെ വെളിച്ചം പകര്‍ന്നു നല്‍ക്കിയത്തില്‍ സുല്ലമുസ്ലാം സ്കൂള് വഹിച്ച പങ്ക് നിസ്തുല്യം തന്നെയാണ്
സുല്ലമുസ്ലാം ഒരു ഓറിയന്‍റ് സ്കൂള്‍ ആണ് ഇവിടെ പഠിക്കുന്നത് മുഴുവനും മുസ്ലിം വിദ്യാര്‍ത്ഥികളാണ്.സുല്ലമുസ്ലാം  സ്കൂളിലെ മുഴുവന്‍ ടീച്ചര്‍മാര്‍ക്കൂം അവിടെ ജോലി കിട്ടാന്‍ ലീഗ് ബന്ധമോ അലെങ്കില്‍ മാനേജ്മെന്‍റുമായുള്ള കുടുബബന്ധമോ ആണ് ഇതില്‍ നിന്നും ഒന്നും തന്നെ വത്യസത്ഥമല്ല ജമീല ടീച്ചര്‍
മുസ്ലിം ലീഗിന്‍റെ പച്ചയായ ആദര്‍ശങ്ങളില്‍ അടിയുറച്ച് വിശ്വസിക്കുന്ന മുജാഹിദ് പ്രസ്ഥാന പ്രവര്‍ത്തക.ഇടതുപക്ഷവുമായോ അതിന്‍റെ പോക്ഷക സംഘടങ്ങളുമായോ ഏതൊരു ബന്ധവും പുലര്‍ത്താത ജമീല ടീച്ചര്‍ പച്ചകോട്ടിനെ എതിരെ എന്തിന് കോടതി കയറണം?.ഈ ചോദ്യം പ്രസക്തമാണ്

ജമീല ടീച്ചര്‍‍ സ്കൂളില്‍ മറ്റ് ടീച്ചര്‍മാരില്‍ നിന്ന് വ്യത്യസ്ഥമായ നയ നിലപാടുകളില്‍ സ്വീകരിച്ചിരുന്നത് അതുകൊണ്ട് തന്നെ രജിസ്റ്ററില്‍ ഒപ്പിട്ട ശേക്ഷം മുങ്ങുന്ന ടീച്ചര്‍മാര്‍ക്ക് വെടിപ്പും കള്ളത്തരവും അനീതിതയും കാണിക്കുന്ന സ്കൂള്‍ മാനേജ്മെന്‍റിനും ജമീല ടീച്ചര്‍ഒരു തലവേദനയായിരുന്നു.അതുകൊണ്ട് തന്നെ ജമീല ടീച്ചറുടെ അധ്യാപന ജീവിതം വളരെയധിം കലുക്ഷിതം തന്നയാണ്.
ജമീല ടീച്ചറു വലിയ മോഹം ആയിരുന്നു ഹെഡ്മിസ്ട്രസ്സ് ആക്കുക എന്നിട്ട് ടീച്ചര്‍മാരുടെ ഇത്തരം സമീപനങ്ങള്‍ക്ക് അറുത്തി വരുത്തണം എന്നത്. എന്നാല്‍ ജമീല ടീച്ചര്‍ക്ക് ഹെഡ്മിസ്ട്രസ്സ് ഒരിക്കലും മാനേജ്മെന്‍റ് തയാറായ്യിരുന്നില്ല ജമീല ടീച്ചറെ ഏതുവിധേനയും പുറംതള്ളാന്‍ മാനേജ്മെന്‍റും ഭൂരിപക്ഷം വരുന്ന അധ്യാപകരും ശ്രമിച്ചു. ജമീല ടീച്ചറെ പരിഹസിച്ചുകൊണ്ടും അപകീര്‍ത്തിപ്പെട്ടുത്തി കൊണ്ടും അധ്യാപകരില്‍ ചിലരും കുട്ടികളും ചേര്‍ന്ന് ടീച്ചറുടെ മൊബൈലിലേക്കും പൊതുസമൂഹത്തിലേക്കും മെസേജ്ജ് അയച്ചു പരത്തി.
 ഹെഡ്മിസ്ട്രസ്സ് പദവി ലഭിക്കാത്ത ജമീല ടീച്ചര്‍ നില്‍ക്കുമ്പോഴാണ് പൊടുന്നനെ പച്ചകോട്ട് വീഴുന്നത് അതോടെ ജമീല ടീച്ചര്‍‍
അതില്‍ കയറിപ്പിടിച്ചു.അതില്‍ നിന്ന് പിടിവിടില്ല അവസാനം ആ പോരാട്ടത്തില്‍ ടീച്ചര്‍ വിജയിച്ചു.
 
പക്ഷേ ന്യൂനപക്ഷ സ്കൂളുകളുടെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുത് ജമീല ടീച്ചര്‍‍ ഹെഡ്മിസ്ട്രസ്സ് പദവില്‍ നിന്ന് അകറ്റി സ്വന്തം ഇക്ഷ്ടക്കാരനെ തിരുക്കി കയറ്റി ഇരുത്തി.തോറ്റത്തിന്‍റെ അശിരം തീര്‍ക്കാന്‍ മാനേജ്മെന്‍റും ഭൂരിപക്ഷം വരുന്ന അധ്യാപകരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇവര്‍ക്കെതിരെ ജമീല ടീച്ചര്‍ വനിത കമ്മീക്ഷനില്‍ നല്‍ക്കിയ പരാതി സത്യമാണ് എന്ന് തെളിഞ്ഞാല്‍ നാലഞ്ച് വര്‍ഷം ഗോതമ്പ്ഉണ്ട തിന്നാനുള്ള വിധിയാണ് മെസേജ്ജ് അയച്ചവരെയും അയപ്പിച്ചവരെയും കാത്തുനില്‍ക്കുന്നത്
സ്കൂളിനകത്ത് പരിഹരിക്കാവുന്ന ഒരു വിഷയം വര്‍ഗീയതയുടെ നിറംചാര്‍ത്തി പൊതുസമൂഹത്തിലേക്ക് വലിച്ചെറിഞ്ഞു.ഇതുമൂലം മുസ്ലിം സമുദായത്തിനും മലപ്പുറം ജില്ലക്കും ഉണ്ടാക്കിയ പേരുദോഷം ചെറുത്തനുമല്ല. K.S.T.A യും ഇടത്മുന്നണിയും ചെയ്യുതത് കലകവെള്ളത്തില്‍ മീന്‍ പിടിക്കുവാനുള്ള ശ്രമം നല്ലവണ്ണം നടത്തി മീന്‍ കിട്ടിയിലെങ്കിലും
വെള്ളം ഒന്ന്ക്കൂണ്ടി കലക്കുവാന്‍ സഹായിച്ചു
എല്ലാ മുഖ്യധാര മാധ്യമങ്ങളും ടീച്ചറെ നന്നായി വാഴ്ത്തി പാട്ടി.വനിത ദിനത്തില്‍ ജമീല ടീച്ചറെ മലപ്പുറത്തിന്‍റെ ഉരുക്ക് വനിതയായി അവരോധിക്കനാണ് മാധ്യമങ്ങള്‍ മത്സരിച്ചത്

മ്യാവൂ..... ഇതൊക്കെ പറയാന്‍ നീ ആരെടാ.... ഞാന്‍ ആരുമല്ല ടീച്ചറുടെ വീടിന് അടുത്ത് താമസിക്കുന്ന ഒരു പയ്യന്‍  അതായത് ഒരു ചെറിയ ചിരി ബന്ധമുള്ള അയല്‍വാസി


1 comments: