Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


25 March, 2013

പരീക്ഷണം കഴിഞ്ഞു


വിദ്യഭ്യാസ വകുപ്പിന്‍റെ കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ മേല്‍ കൊല്ല പരീക്ഷയെന്ന HSE public Exam പരീക്ഷണം വളരെ നല്ല രീതിയില്‍ പര്യവസാനിച്ചു.സുരേക്ഷ് ഗോപി പറഞ്ഞതുപോലെ ദേ വന്നു ദാ പോയി എന്നതു പോലെയായിരുന്നു പരീഷയെല്ലാം പെട്ടെന്ന് അവസാനിച്ചു.

എന്‍റെ വിഷയം കൊമേഴ്സ് ആയതുകൊണ്ട് വല്യ അലമ്പ് കാണിക്കാതെ പരീഷ പര്യവസാനിച്ചു.

മറ്റുള്ള ഗ്രൂപ്പുകാരുടെ ചോദ്യപേപ്പറില്‍ ചോദ്യകര്‍ത്താവിന്‍റെ അപാരമായ സര്‍ക്കസ് പ്രകടനം പരീക്ഷ എഴുത്തിയ കുട്ടികളെ സാമാന്യം നല്ല രീതിയില്‍ വലച്ചു. ഇത്തരം നിര്‍ഭാഗ്യം എന്‍റെ ചോദ്യപേപ്പറില്‍ കടന്നുവന്നില്ല അലെങ്കില്‍ തന്നെ വലഞ്ഞു നിലക്കുന്ന എന്നെ വലക്കുവാന്‍ ദൈവത്തിന് തോന്നിയില്ല.

അറബിയുടെ ചോദ്യപേപ്പറില്‍ പ്രിന്‍റിങ്ങ് മൂലമുള്ള അസാമാന്യ തെറ്റുകള്‍ എന്നെ രക്ഷിച്ച് കരകയറ്റുമെന്ന് ഞാന്‍ ആത്മവിശ്വാസം കൊള്ളുന്നു.

പ്രിയപ്പെട്ട എന്‍റെ ബ്ലോഗ് വായനക്കാരോട് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ് നിങ്ങള്‍ ദൈവത്തോട് പ്രാര്‍ത്ഥിക്കുക എനിക്ക് നല്ല മാര്‍ക്ക് കിട്ടണമേ എന്ന്...............................................

0 comments:

Post a Comment