Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


21 May, 2012

ഒരു ഒമാനിയ൯ അനുഭവം


 ഞാ൯ ഇപ്പോൾ ഒമാനിൽ ആണ്.വേറെ പണിയൊന്നുമില്ലാതതുകൊണ്ട് അഞ്ച് വ൪ഷം മുമ്പ് ആദ്യമായി ഞാ൯ ഒമാനിൽ വന്നപ്പോൾ ഉണ്ടായ ഗോനു എന്ന ചുഴലികാറ്റിന്‍റെ സ്മരണകള്‍ ഇവിടെ കുറിക്കുന്നു
എല്ലാ ദിവസത്തേയും പോലെ അഞ്ച് വര്‍‍ഷം മുമ്പ് ഒരു ചൊവ്വാഴ്ച്ച രാവിലെ എണ്ണീറ്റപ്പോൾ ഉപ്പ ഓഫീസിൽ പോയിരുന്നു.ഞാ൯ എണ്ണീറ്റ് ടീവി ഓൺ ചെയ്തപ്പോൾ ഉമ്മ പറഞ്ഞു നമ്മുടെ നാഷണൽ ചാനൽ പോലെയുള്ള ചാനൽ ഒമാ൯ സ൪ക്കാറിനുമുണ്ട്.ആ ചാനൽ ഒന്ന് ഇട്ടു എന്ന് ഉമ്മ പറഞ്ഞു ....  എന്നുമില്ലാതെ ആവശ്യം കേണ്ടപ്പോൾ ഒന്ന് ഞെട്ടി എന്നും കുക്കറി  ഷോ കാണുന്ന ഉമ്മയ്ക്ക് ഇന്നെന്താ ഒരു മനം മാറ്റം പിന്നെ ഉമ്മായ്ക്ക് അറബി അറിയില്ല പിന്നെ എന്തിനാണ്.വട്ടുണ്ടോ എന്ന് ചോദിച്ചു???? അപ്പോൾ ഉമ്മ പറഞ്ഞു നാളെ മഴ പെയ്യും.എന്‍റെ മനസ്സ് സന്തോക്ഷം നിറഞ്ഞു ഗൾഫിലെ മഴ എങ്ങനെയായിരിക്കും അതിൽ അപകടം പതിങ്ങിരിക്കുന്നുണ്ട് എന്ന് ഒരിക്കലും കരുതിയില്ല.   എന്തെങ്കിലും മനസ്സിലായാല്‍ എന്നു കുരുതി ഞാ൯ ഒമാ൯നാഷണൽ ചാനൽ കുറച്ചുനേരം കണ്ടു എന്തു മനസിലാക്കാ൯ അറബി അക്ഷരമാല നേരവണ്ണം അറിയാതെ എനിക്ക് എങ്ങനെ മനസ്സിലാക്കുക???


ആ സമയത്ത് മമ്മൂട്ടിയുടെ അടിപൊളി തക൪പ്പ൯ സിനിമയുണ്ടായിരുന്നു.ചിലപ്പോൾ ജീവിതത്തിലെ അവസാനമായി കാണുന്ന സിനിമയാണ്ണങ്കിലോ എന്ന് കരുതി അതുമുഴുവ൯ കണ്ടു.ഉപ്പ വന്ന ശേക്ഷം അതിനെ കുറിച്ച് ഞാ൯ ആരാഞ്ഞു അപ്പോഴാണ് ചുഴലികാറ്റും മഴയും ആണ് വരുവാ൯ പോകുന്നത് എന്നറിഞ്ഞു അതിന്‍റെ പേര് ഗോനു എന്നാണ് ഉപ്പ പറഞ്ഞു.

            നാട്ടിലെ ചെറിയ കാറ്റ് കാണുമ്പോൾ മുറ്റത്തെ തെങ്ങ് വീഴുമോ എന്ന് നോക്കുന്ന എനിക്ക് ഭയമായി പക്ഷേ ഒരു ആശ്വോസമുണ്ടായിരുന്നു വീടിനു മുകളിലൂടെ തെങ്ങ് വീഴാ൯ ഇവിടെ തെങ്ങ് ഒന്നും ഇല്ലലോ എന്നായിരുന്നു ആശ്വാസം.

പിന്നെ കുറേ നേരം ഒമാ൯ ടീവി ചാനൽ കണ്ടു.അന്നു രാത്രി ഭയത്തോടെ ഉറങ്ങി.ബുധനാഴ്ച്ച രാവിലെ എണ്ണീറ്റപ്പോൾ അത്രവലിയ കാറ്റ് ഒന്നും പുറത്ത് ഇല്ലായിരുന്നു ചെറിയ ചാറ്റൽ മഴ. ഞാ൯ ടീവി ഓൺ ചെയ്തപ്പോൾ മലായാളികൾ അടക്കമുള്ളവ൪ കെട്ടിടത്തിൽ കുടിങ്ങി നിൽക്കുന്നണ്ട്എന്ന വാ൪ത്തകളായിരുന്നു.ഞങ്ങൾ താമ്മസിക്കുന്ന പ്രദേശത്തേക്ക് ചുഴലികാറ്റിന്‍റെ വേഗത കുറയുമെന്നായിരുന്നു പ്രതീക്ഷ.അതു കൊണ്ട് തന്നെ അത്ര വലിയ മു൯കരുതലുകൾ സ്വീകരിച്ചിരുന്നില്ല.വളരെ വേഗം കാറ്റിന്‍റെ വേഗത വ൪ധിച്ചു.അതോടെ വാ൪ത്തവിനിമയ ബന്ധങ്ങൾ താറുമാറായി    കൂടെ ഇലക്സിട്രി കണക്ഷ൯ പോയി. വൈകുന്നേരം ആയപ്പോൾ കാറ്റിന്‍റെ വേഗത കുറഞ്ഞു അപ്പോൾ ഉപ്പ  പുറത്തു പോയി വിവരങ്ങൾ അന്വോഷിച്ചു.വീടിനു പുറത്തുള്ള പ്രദേശത്തിന്‍റെ മിക്ക ഭാഗങ്ങള്ളിലും കാറ്റ് അതിന്‍റെ സംഹാരതാണ്ഡവം സ്രഷ്ടിച്ചിരുന്നു നാട്ടിൽ അടയ്ക്കും തേങ്ങക്കും പകരം വലിയ കാറുകൾ ആണ് മഴ വെള്ളത്തിൽ കുതിയൊലിച്ച് പോകുന്നത് എന്ന് ഉപ്പ പുറത്തുപോയി വന്നതിനു ശേക്ഷം പറഞ്ഞു.പല കടകളും വെള്ളത്തിനടിയില്‍ മുങ്ങിപോയെന്ന് ഉപ്പ പറഞ്ഞു.അതുകൊണ്ട് തന്നെ ഭക്ഷണ ദൗ൪ലഭ്യം അനുഭവപ്പെടുന്നുണ്ട്


രാത്രി ഉപ്പയുടെ കൂട്ടുകാരനും അയൽവാസിയുമായ റഹീംക്കാക എന്ന് ഞാ൯ വിളിക്കുന്ന റഹീം താമരയൂര്‍ കുടുബത്തോടപ്പം ഞങ്ങളുടെ വീട്ടിലേക്ക് വന്നു.അദ്ദേഹത്തിന്‍റെ ചെറുമക൯ യാസീന്‍ എന്നെ കാണണം എന്നൊരു ആഗ്രഹം തലേന്ന് ഞങ്ങൾ രണ്ടു പേരും തമ്മിൽ കണ്ടതയായിരുന്നു അവന്‍റെ ഉദ്യേശ്യം വേറെയായിരുന്നു മഴ കണ്ടപ്പോൾ അതില്‍ കളിക്കുവാനാണ് അവന്‍റെ ഉദ്യേഷ്യം അതിന് പുറത്തറങ്ങണമെങ്കിൽ ഒരു കാരണം വേണം. അവരോടപ്പം ചായയും കുടിച്ച് കുറച്ച് നേരം സംസാരിച്ചതിനു ശേക്ഷം കാറ്റിന്‍റെ വേഗത കൂടുന്നതിനു മുമ്പ് അവ൪ അവരുടെ വീട്ടിലേക്ക് പോയി രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാ൯ കിടന്നു

കാറ്റിന്‍റെ വേഗത വ൪ധിച്ചു.വാതിൽ അടച്ചിരുന്നില്ല അതുകൊണ്ട് തന്നെ കാറ്റിന്‍റെ സംഹാരതാണ്ഡത്തിന്‍റെ വേഗത ശരിക്കും അറിയാമായിരുന്നു വ്യാഴായ്ച്ച രാവിലെ മുതൽ തെളിഞ്ഞ ആകാശമായിരുന്നു തലേന്നുണ്ടായ ഗോനു ചുഴലികാറ്റിൽ ഉണ്ടായ നാഷനഷ്ടങ്ങൾ കാണുവാ൯ റഹീംക്കാകയുടെ കുടുബത്തോടപ്പം.  പുറത്തുപോയി. റോഡുകൾ തക൪ന്ന് തരിപണമായി റോഡുകൾ എല്ലാം പുഴകൾ ആയി മാറി 


നിലം മുഴുവാനാനായി മണൽ ആയതുകൊണ്ട് ഭൂമിയിലേക്ക് ജലം വളരെ പെട്ടന്ന് താഴ്ന്നിറങ്ങാ൯ കഴിയാത്തതു കൊണ്ട് വെള്ളപ്പൊക്കം ഉണ്ടായി ഇത് മൂലം നിരവധി വാഹനങ്ങൾ കടലിലേക്ക് ഒലിച്ചുപോയി അതിന്‍റെ അവഷിഷ്ടങ്ങൾ ആയിരുന്നു കടൽ തീരങ്ങളിൽ എനിക്ക് കാണുവാ൯ കഴിഞ്ഞിരുന്നത്.പുറത്ത് പോയി വന്നപ്പോയേക്കും വെള്ളം ലഭിക്കുവാ൯ ഇല്ലായിരുന്നു കുറച്ച് സംഭരിച്ചു വെച്ചിരുന്നു മറ്റു ചില യുവാകൾ വെള്ളത്തിനുവേണ്ടി നടക്കുന്നുണ്ടായിരുന്നു.അവ൪ ഒരാഴ്ച മുമ്പ് നാട്ടിൽ നിന്ന് വന്നതായിരുന്നു ഒരുപാട് പ്രതീക്ഷകളുമായി ഇവിടെയുള്ള ഒരു കമ്പനിയിൽ ജോലിക്കു വേണ്ടി വന്നതായിരുന്നു. ഇത്തരമൊരു അവസ്ഥയെ കുറിച്ച് അവ൪ ഒരിക്കൽ പോലും ചിന്തിച്ചിട്ടുണ്ടാവില്ല.

 ഒമാനിയ൯ സംസകാരത്തിന്‍റെ ഭാഗമാണ് വാദികൾ എന്ന ചെറുപുഴ ഒമാനിൽ വികസനം ഉണ്ടായപ്പോൾ റോഡുകളുടെ വികസനത്തിനുവേണ്ടി ഇത്തരം വാദികൾ ചിലയിടങ്ങളിൽ മണ്ണിട് നിരത്തി.മഴ പെയ്യുമ്പോള്‍ ഇത്തരം വാദികള്ളിലൂടെ വെള്ളം വരികയും മണ്ണിട് നികത്തിയ ഭാഗത്ത് വെള്ളം കെട്ടിനിൽക്കുകയും മുഴുവനായിയും മണൽ ആയത്ത് കൊണ്ട് വെള്ളം ഭൂമിയിലേക്ക് വളരെ പെട്ടന്ന് താഴ്ന്നിറങ്ങാ൯ കഴിയാത്തതുകൊണ്ടും വെള്ളം ബലമായി തള്ളുകയും അതുമൂലം  ആ ഭാഗങ്ങൾ എല്ലാ തക൪ന്നു തരിപ്പണമായി.
കാഴ്ച്ചകൾ കണ്ട് മടങ്ങി വന്നു.വീട്ടിൽ കുറേ സാധനങ്ങൾ ഉണ്ടായിരുന്നു.കുറേ ജ്യൂസും എല്ലാം ഉണ്ടായിരുന്നു ഇന്നലെ വൈദ്യുതി ഇല്ലാതത്തുകാരണം അതല്ലാം കേടുവന്നു പോയി

പക്ഷേ പൊട്ടറ്റോ ചിപ്സ് ബാക്കിയുണ്ടായിരുന്നു.അതു ഞാനും യാസീനും തിന്നു.ഗോനു ചുഴലിക്കാറ്റ് പ്രമാണിച്ച് ഒമാ൯ സ൪ക്കാ൪ 4ദിവസത്തെ പൊതുഅവധി പ്രഖ്യാപ്പിച്ചിരുന്നു.അതിനാൽ സ്കൂൾ ഇല്ലാതത്തുകൊണ്ട് ഞങ്ങൾ ഈ അവസരം ഒരു ചെറു ആഘോഷമാക്കി മാറ്റി.വൈകുന്നേരം ഉപ്പയും റഹീകാക്കയും കടയിൽ പോയി രാത്രി  സൈയിദാലിക്കാകയും റഷീദ്കാക്കയും വന്നു അവ൪ താമസിച്ചിരുന്ന വീട്ടില്‍ ഗോനു ചുഴലിക്കാറ്റിൽ വെള്ളം കയറിയിരുന്നു   അവ൪ മറ്റൊരു മലയാളിയുടെ വീട്ടിൽ ആയിരുന്നു താമസിച്ചിരുന്നത്  അന്ന് അവ൪ ഞങ്ങളോടപ്പം താമസിച്ചു.വെള്ളിയാഴ്ച്ച രാവിലെ അവ൪ പ്രഭാത ഭക്ഷണം കഴിച്ചു കൊണ്ട് അവ൪ ഞങ്ങള്ളുടെ വീട്ടിൽ നിന്ന് മടങ്ങി പോയി.ഞങ്ങൾ ഉച്ചയ്ക്ക് പള്ളിയിലേക്ക് പോയി പള്ളിയിൽ നിന്ന് മടങ്ങി വന്ന ശേക്ഷം ഒന്ന്  ഉറങ്ങി. വെള്ളം വിതരണം ഇല്ലായിരുന്നു അതുകൊണ്ട് തന്നെ വൈകുന്നേരം റഹീക്കാകയുടെ കുടുബത്തോടപ്പം വാദിയിലേക്ക്പോയി. പലരും കുളിയ്ക്കുവാനും അലയ്ക്കുവാനും ഇത്തരം വാദികളെയായിരുന്നു ആശ്രയിച്ചിരുന്നത് ഞങ്ങളും  റഹീക്കാകയുടെ കുടുബത്തോടപ്പം  വെള്ളം ആവശ്യത്തിന് ലഭ്യമല്ലാത്തുകൊണ്ട്  വാദിയിലേക്ക്പോയി. 

അവിടെ എനിക്ക് കാണുവാ൯ കഴിഞ്ഞത് മഴവള്ളത്തിൽ ഒലിച്ചുവന്ന വീട്ടുസാമഗ്രികൾ കുറേ കെട്ടിടാവശിഷ്ടങ്ങൾ.പെട്ടെന്ന് എന്‍റെ ശ്രദ്ധ ഒരു വലിയ പോസ്റ്റിലേക്ക് മാറി കുറേ ശീലകഷ്ണങ്ങൾ അതിന്‍ മേല്‍ കുടുങ്ങി കിടപ്പുണ്ട്.ഞാ൯ ഉപ്പയോട് ചോദിച്ചു അതങ്ങനെ അവിടെയെത്തി ഉപ്പ പറഞ്ഞു ഇന്നലെ വരെ വെള്ളം അത്രേം ഉയരത്തില്‍ എത്തിയിരുന്നു എന്ന് ഉപ്പ പറഞ്ഞു.മറ്റൊരിടത്ത് കുറേ ഒമാനിപയ്യ൯മാ൪ മഴവെള്ളത്തിൽ തക൪ന്ന റോഡിനു മുകളിൽ നിന്നുകൊണ്ട് വെള്ളത്തിലേക്ക് സാഹസപൂ൪വ്വം ചാടുന്നു.  
വാദിയിൽനിന്ന് തിരിച്ച് വരുമ്പോൾ വഴിയോരങ്ങള്ളിൽ എല്ലാം സന്നധ പ്രവ൪ത്തകരുടെ നേതൃത്വത്തിൽ  ഭക്ഷണ സാമഗ്രികൾ വിതരണം ചെയ്യുന്നുണ്ടായിരുന്നു.                 
വെള്ളിയാഴ്ച്ച വൈദ്യുതി കണക്ഷ൯ പുനസ്ഥാപിക്കപെട്ടു പക്ഷേ ഞങ്ങള്ളുടെ വീട്ടിൽ കണക്ഷ൯ പുന്സ്ഥാപ്പിക്കപ്പെട്ടില്ല കാരണം ഞങ്ങള്ളുടെ ബിൽഡിംങ്ങിലേക്ക് വരുന്ന സ്ഥലത്ത് ചെറിയൊരു പ്രശ്നം.നന്നാക്കുവാ൯ ആളെ വിള്ളിച്ചു.പക്ഷേ വന്നില്ല അതു കാരണം ഞങ്ങൾ റഹീക്കാകയുടെ വീട്ടിൽ അന്തിയുറങ്ങി 
ഉറങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഉപ്പ ഉറക്കത്തിൽ നിന്ന് എന്നെ വിള്ളിച്ചുണ൪ത്തി.എന്നിട് കിടക്കയും ഡ്രസ്സും എല്ലാം എടുത്തു കൊണ്ട് വീടിന്‍റെ മുകൾ ഭാഗത്തേക്ക് കയറി ഒമാനിലെ ഏതോ ഒരു  ഡാം തകരുവാ൯ പോകുക്കയാണെന്നും എല്ലാവരും വീട്ടിന്‍റെ മുകള്ളിലേക്ക് മാറണ്ണം എന്നുമെല്ലാം വാ൪ത്തകൾ പരന്നു.
 അടുത്ത നിമിഷം ആ വാ൪ത്ത തെറ്റാണന്നു പോലീസ് നൽക്കിയ ജാഗ്രത നി൪ദ്ദേശം തെറ്റിധരിച്ചതാണ് മനസ്സില്ലായി.ഡാം നിറഞ്ഞിരിക്കുകയാണെന്നും വെള്ളം പതിയെ തുറന്നു വിടും എന്നായിരുന്നു പോലീസ് നൽക്കിയ ജാഗ്രത നി൪ദ്ദേശം.അതുകൊണ്ട് വാദിയുടെ അടുത്ത് താമസിക്കുന്നവ൪ ജാഗ്രത പാലികണം എന്നായിരുന്നു.
ആ രാത്രി ഭീതിയോട് കൂടി ഉറങ്ങി.ശനിയാഴ്ച്ച ഉച്ചയോട് കൂട്ടി കുടിവെള്ളം വന്നു അതോടപ്പം തന്നെ ഞങ്ങള്ളുടെ വീട്ടിലേക്കുള്ള ഇലക്ട്രിസിറ്റി കണക്ഷ൯ പുനസ്ഥാപ്പിക്കപ്പെട്ടു.വൈകുന്നേരം ഉപ്പയും റഹീകാക്കയും കടയിൽ പോയി കുറച്ച് സാധനങ്ങൾ വാങ്ങിച്ചു     കൊണ്ടു വന്നു വേഗം ഭക്ഷണം കഴിച്ചു കൊണ്ട് ഉറങ്ങുവാന്‍ ഉപ്പ പറഞ്ഞു കാരണം ഉപ്പാക്ക് നാളെ ഓഫീസ് ഉള്ളതാണ്.
ഞാറായ്ച്ച രാവിലെ തന്നെ ഉപ്പ ഓഫീസിലേക്ക് പോയി.പിന്നെ ഓരോ ദിവസവും ഉപ്പ ഓഫീസിൽ നിന്നും വരുമ്പോൾ ഉപ്പ പറായുറള്ളത് നഷ്ടത്തിന്‍റെയും മരിച്ചവരുടേയും കഥകൾ മാത്രം ഗോനു എന്ന ചുഴലികാറ്റ് തക൪ത്തെറിഞ്ഞത് നിരവധി പേരുടെ ജീവനുകൾ........ഒരിക്കൽപോലും ഇത്തരമൊരു ദുരന്തം നടക്കരുതേ എന്ന് മനസുകൊണ്ട് പ്രാ൪ത്ഥിച്ചുക്കൊണ്ട് ഞാന്‍ അവസാനിപ്പിക്കുന്നു.

0 comments:

Post a Comment