Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


10 April, 2013

അധ്യാപകര്‍ അധ്യാപഹയന്‍മാരാകുമ്പോള്‍


എന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ നിന്നും വീണ്ടും ഒരു വര്‍ഷം കൂടി കൊഴിഞ്ഞു വീണു. അങ്ങേയറ്റം കലുഷിതം ആയിരുന്നു ഈ ഒരു വര്‍ഷം.

വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഞാന്‍ ഏറ്റവും കൂടുതല്‍ വെറുക്കപ്പെട്ട ജീവിതം ആയിരുന്നു കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാലയത്തിലേത്ത് കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിദ്യാലയത്തില്‍ മറ്റുള്ള വിഭാഗങ്ങള്‍ മികച്ച പ്രകടനം കാഴ്ച വെക്കുന്നത് ഹയര്‍സെക്കന്‍ററി വിഭാഗം ഏറ്റവും തരംതാഴ്ന്ന പ്രകടനമാണ് കാഴ്ച വെക്കുന്നത്. എന്‍റെ വിദ്യാര്‍ത്ഥി ജീവിതത്തില്‍ ഞാന്‍ എല്ലാ അധ്യാപകരെ ബഹുമാനിക്കാനും  ആദരിക്കാനും ആണ് പഠിച്ചിരുന്നത്.പക്ഷേ ഈ വിദ്യാലയത്തില്‍ നിന്നും ഞാന്‍ പഠിച്ചത് അധ്യാപകരെ വെറുക്കുവാനും ശത്രുവായി കണാനുമുള്ള അപാരമായ കഴിവാണ്.
മടിയന്‍മാരും അലസരുമായ ഒരു വിഭാഗം അധ്യാപകരുടെ വൃത്തികെട്ട അധ്യാപന സമീപനം ആണ് കീഴുപറമ്പ ഗവൺമെന്‍റ് വൊക്കേക്ഷണല്‍ ഹയര്‍സെക്കന്‍ററി വിഭാഗത്തെ ഏറ്റവും നിലവാരം കുറഞ്ഞതാക്കുന്നത്
ഈ വിദ്യാലയത്തില്‍ നിന്നും ഞാന്‍ മനസ്സിലാക്കിയ രണ്ട് വലിയ കാര്യം അധ്യാപകരില്‍ രണ്ടു തരക്കാരുണ്ട് എന്നതാണ്
                 1)അധ്യാപകന്‍
                 2)അധ്യാപഹയന്‍
ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് ഞാൻ പഠിച്ചിരുന്ന വിദ്യാലയത്തില്‍ അധ്യാപകരില്‍ ഏറ്റവും കൂടുതല്‍ .
ഇവരുടെ പ്രധാനലക്ഷ്യം ശമ്പളം വാങ്ങുക എന്നതു മാത്രമാണ്. കേവലം ക്ലാസ് എടുക്കുക എങ്ങനെയല്ലാം പഠിപ്പിക്കാതെ മുങ്ങാന്‍ പറ്റുമോ എന്നാണ് ഇവര്‍ അന്വോക്ഷിക്കുക.കുട്ടികള്‍ പഠിക്കുന്നിണ്ടോ?അവര്‍ പരീക്ഷയില്‍ ജയിക്കുമോ എന്ന് ഒന്നും തന്നെ ഈ വിഭാഗത്തെ സംബന്ധിച്ച് പ്രശ്നമല്ല.          അധ്യാപഹയന്‍മാരുടെ ഇത്തരം വൃത്തികെട്ട സമീപനം സഹിക്കവയ്യാതയാണ് ഞങ്ങള്‍ എല്ലാവരും ഒരു ദിവസം ക്ലാസില്‍ നിന്ന് ഇറിങ്ങി പോയി.പിറ്റേ ദിവസം ഓഫീസിലേക്ക് ഞങ്ങളെ എല്ലാം വിളിപ്പിച്ചു.എല്ലാവരും വരിവരിയായി ഓഫീസിന് പുറത്ത് നില്‍ക്കാന്‍ പറഞ്ഞു.ക്ലാസ് ലീഡറോട് ഒഫീസിനകത്തേക്ക് കയറാന്‍ പറഞ്ഞു ആ മഹാന്‍ ഞാന്‍തന്നെയായിരുന്നു.
ചോദ്യം ചെയ്യല്‍ ആരംഭിച്ചു.ഓഫീസിന്‍റെ മൂലകളില്‍ ഇരുന്ന അധ്യാപഹയന്‍മാര്‍ എന്‍റെ അടുത്തേക്ക് ഇരച്ചുകയറി.

 ആദ്യത്ത ചോദ്യം നീ എന്തിനാണ് ക്ലാസില്‍ നിന്നും ഇറങ്ങി പോയത്?
എന്‍റെ വക മറുപടി, ആവശ്യമില്ലാഞ്ഞിണ്ട്
അടുത്ത ചോദ്യം മാത്തപ്പന്‍ വക (കണക്ക് പഠിപ്പിക്കുന്ന മഹാപഹയന്‍) എങ്കില്‍ നീ വീട്ടില്‍ പോയിരുന്നോ പരീക്ഷ എഴുത്താന്‍ അനുവദിക്കാം
ആ പഹയന് കാര്യം എന്താണെന്ന് പോലും അറിയില്ല.എന്നിട്ടാവന്‍റെ ഡയലോഗ്
പഹയന്‍ മാത്തപ്പനോട് അവന്‍റെ പണി നോക്കി പോകാന്‍ പറഞ്ഞു
ആ വിദ്യാലയത്തിലെ അധ്യാപകരോടുള്ള ധാര്‍മിക രോക്ഷം മനസ്സില്‍ തളം കെട്ടി നില്‍ക്കുന്ന എനിക്കെതിരെ അധ്യാപഹയന്‍മാര്‍ ഒന്നടങ്കം തിരിഞ്ഞപ്പോള്‍ എന്‍റെ ധാര്‍മിക രോക്ഷം അണപൊടി ഒഴുകി. പഹയന്‍മാരെ ഒരു പുല്ലു വില കല്‍പ്പിക്കാതെ ഞാന്‍ പലതും വിളിച്ചു കൂവി.അങ്ങനെ പഹയന്‍മാരും ഞാനും
തമ്മില്‍ വലിയതോതിലിലുള്ള പോരാട്ടം നടന്നു കൊണ്ടിരികെ വല്യ പഹയന്‍(പ്രന്‍സിപ്പാള്‍) കയറി വന്നു) ആപഹയന്‍ എന്നോട് പറഞ്ഞു ടി.സി തരും.ഞാന്‍ തലങ്ങും വിലങ്ങും ഒന്നും നോക്കിയില്ല സധൈര്യം പറഞ്ഞു തന്നോള്ളൂ..
സ്കൂള്‍ ട്രാന്‍സഫര്‍ സമയത്ത് ഞാന്‍ നല്‍ക്കിയ അപേക്ഷ അദ്ദേഹം സൈറ്റിലേക്ക് അപ്ലോഡ് ചെയുതില്ല എന്ന സത്യം എനിക്കും അദ്ദേഹത്തിനും നല്ല വണ്ണം അറിയാം ഇത് അദ്ദേഹത്തെ ഓര്‍മിപ്പിച്ചു. വല്യ പഹയന്‍റെ(പ്രന്‍സിപ്പാള്‍) നാവിന്‍റെ ശൗര്യം അങ്ങ് കുറഞ്ഞു )

പഹയന്‍മാര്‍ എനിക്ക് ക്ലാസ് ലീഡറുടെ ഉത്തരവാദിത്വത്തെ പറ്റി പറഞ്ഞു തന്നപ്പോള്‍ ഞാന്‍ അവര്‍ക്ക് ഒരു നല്ല അധ്യാപകന്‍ ആകുന്നതിനെ പറ്റിയും ക്ലാസ് എടുത്തു നല്‍കി.ക്ലാസില്‍ പച്ച സാധുവായി ഫസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്ന എന്‍റെ വിശ്വരൂപം മുഴുവന്‍ ഞാന്‍ പുറത്തെടുത്തു.എല്ലാ അധ്യാപഹയരെയും ആവശ്യത്തിനുള്ള തെറിവിളിച്ചു തട്ടുത്തരം പറഞ്ഞും എനിക്ക് വിശ്വസിക്കാനപ്പുറത്തുള്ള പെര്‍ഫോമൻസ് ഞാന്‍ നടത്തി.എന്നെ മാത്രം പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിച്ച് ക്ലാസില്‍ നിന്ന് ഇറങ്ങി പോയ എല്ലാവരെയും ഉമ്മയെയും ഉപ്പയെയും കൊണ്ടുവരുന്നതുവരെ സസ്പെന്‍ഡ് ചെയ്യുതു.പിറ്റേ ദിവസം ഉമ്മയെ കൊണ്ടുപോയി ഞാൻ ക്ലാസില്‍ കയറി.
തടിയും വണ്ണവും ഉള്ള ഒരുപാട് പേര് എനിക്കൊപ്പം ഉണ്ടായിരുന്നു.അവര്‍ക്കൊന്നും തന്‍റേടം എന്നത് ഇല്ല എന്നതു കൊണ്ട് മാത്രം അധ്യാപഹയര്‍ രണ്ട് കാലില്‍ നടക്കുന്നത്
പ്രധാനമായും മലപ്പുറം ജില്ലയിലെ ഗവൺമെന്‍റ് ഹയര്‍സെക്കന്‍ററി മേഖലയില്‍ ആണ് അധ്യാപഹയരുടെ രൂക്ഷമായ ശല്യം അനുഭവപ്പെട്ടുന്നത്.

ഇത്തരം അധ്യാപകരുടെ കെടുകാര്യസ്ഥതയാണ് പല വിദ്യാലയങ്ങളിലെയും കൂട്ട തോല്‍വിക്ക് കാരണം.ഇത്തരം ശമ്പളഭോഗി സംസ്കാരത്തിനെതിരെ വിദ്യാര്‍ത്ഥി രക്ഷകൃത സമൂഹം ഒന്നടങ്കം മുന്നോട്ട് വരണമെന്ന് എന്‍റെ സ്വന്തം പേരിലും ബ്ലോഗിന്‍റെ പേരിലും അഭ്യര്‍ത്ഥിക്കുന്നു. 

0 comments:

Post a Comment