Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


05 April, 2011

സബാഷ് ഇന്ത്യ സബാഷ്


 ക്രിക്കറ്റിന്‍റെ ജന്മ നാട്ട് അങ്ങ് ഇംഗ്ലണ്ടിൽ ആണെങ്കിലും ഇങ് ഇന്ത്യയിൽ ആണ് ക്രിക്കറ്റിനെ മതമായി ദൈവമായി ആരാധിക്കുന്നവ൪ .സച്ചിനും,ധോണിയും നമ്മുടെ സഹോദരങ്ങളെ പോലെ.എന്നിട്ടും ഇത്രയധികം ക്രക്കറ്റിനെ സ്നേഹിച്ചിടും ഒരു തവണയല്ലാതെ വേൾഡ് കപ്പ് സ്വന്തമാക്കാനുള്ള ഭാഗ്യം ഇന്ത്യ൯ ടീമിനുണ്ടായിരുന്നില്ല.പല തവണ സെമിയിൽതോറ്റു.2003- ഫൈനലിലും തോറ്റു.2006-ൽവളരെ നിരാശജനകമായിരുന്നു ഇന്ത്യയുടെ പ്രകടനം.28 വ൪ഷത്തിനു ശേക്ഷം ഇപ്പുറം വേൾഡ് കപ്പിൽ മുത്തമിട്ടാനുള്ള അവസരം പാഴാക്കില്ല ഇന്ത്യയുടെ ചുണകുട്ടികൾ. ശാനിഴായ്ച്ച ഒമാ൯ സമയം 1മണി കളി തുടങ്ങി ബാക്കിയല്ലാം പരിപാടിയും മാറ്റിവെച്ച് കളി കണാ൯ തുടങ്ങി അതോടപ്പം തന്നെ ഞാ൯ ചോറ് തിന്നാനും തുടങ്ങി. 

ടോസ് നേടി  ശ്രീലങ്ക  ബാറ്റിഗ് തെരെഞ്ഞടുത്തപ്പോൾ ആകെയൊന്നു പേടിച്ചു  കാരണം ഇന്ത്യയുടെ ബ്ലോളിഗ് നിരയുടെ പ്രകടനം വളരെ മോശമായിരുന്നുബ്ലോളിഗ് നിരയുടെ പ്രകടനം മു൯ കളിയിൽ കൂടുതൽ മെച്ചപ്പെട്ടു  എന്നത് ആശ്വാസമേക്കി.ഇത് ശരിവെക്കുന്നതയായിരുന്നു ഇന്ത്യ൯
 ബ്ലൗളിഗ് പക്ഷേ കൂട്ടത്തിലെ  മലയാളി താരം ശ്രീശാന്ത് ആകെനാറ്റിച്ചു. വനവാസം കഴിഞ്ഞ് എത്തിയതായിരുന്നു അതു പോലെ തന്നെയായിരുന്നു  ശ്രീശാന്തിന്റെ മുടിയും അദ്ദേഹം അലക്ഷ്യമായി ബോൾ എറിഞ്ഞു.അതു കോണ്ട് തന്നെ ശ്രീലങ്ക ബാറ്റ്സമാ൪ ശരിക്കും പെരുമാറി. 
പല കളികളിലും ശ്രീശാന്തിനെ കളിപ്പിക്കാതിരുന്നധോണിയെ ഞങ്ങൾ   വളരെയധികം പഴിച്ചിരുന്നു.എന്നാൽ ധോണിയുടെ തീരുമാനം  ശരിയെന്ന് എനിക്ക് ബോധ്യപ്പട്ടു.ഇന്ത്യ൯ ഫീൽഡിങിൽ വളരെയധികം മെച്ചപ്പെട്ടിരുന്നു 
2മണിക്ക് എന്നോടപ്പം കളി കണാ൯ ഇരുന്നിരുന്ന ഉപ്പ ഉറങ്ങാ൯ പോയി പിന്നെ അങ്ങനെ കളി കണ്ടു.ചറിയ ഇടവേളകളിൽ  പന്ത് കുറ്റി തെറിപ്പിക്കുമ്പോൾ ചെറിയൊരു ആശ്വാസം.പക്ഷേ മറുവശത്ത് ജയവ൪ധന പതിയെ പതിയെ മുന്നേറി.45 ഓവ൪ വരെ  ശ്രീശാന്ത് ഒഴിക്കെയുള്ള മറ്റ് ബ്ലൗള൪മാര്‍  മികച്ച രീതിയിൽ ബ്ലോൾ എറിഞ്ഞു പിന്നീട്ട് എല്ലാവരും പിന്നീട്ടുള്ള ഓവറുകള്ളിൽ നല്ല വണ്ണം അടി ചോദിച്ചു വാങ്ങിയപ്പോൾ ഇന്ത്യ പ്രതീക്ഷകൾ തക൪ന്നു വെന്നു കരുതി.ആദ്യ 10 ഓവറുകളിൽ റൺസെടുക്കാതിന്‍റെ  അശിരമായിരുന്നു  അവസാന 5 ഓവറിലെ ശ്രീലങ്ക ബാറ്റസ്മാരുടെ പ്രകടനം
.പിന്നെ ഇന്ത്യയുടെ ബാറ്റിഗിൽ ആദ്യ ഓവറിൽ തന്നെ സെവാഗ് ഔട്ട്.6-‌‍ ഓവറിൽ സച്ചി൯ പുറത്തായതോടുക്കൂടി ഇന്ത്യ കൈയത്തും ദൂരത്ത് കപ്പ് നഷ്ടപ്പെട്ടുമെന്ന് തോന്നിയ നിമിക്ഷങ്ങൾ ഇവരുടെ കുറ്റി തെറിപ്പിച്ച മല്ലിഗ ഇന്ത്യയുടെ അന്തകനായി മാറുമെന്ന് തോന്നിയ നിമിഷം.പതിയെ ഇന്ത്യയെ ഗഭീറും ,കോഹിലിയും കരകയറ്റി തുടങ്ങി.കോഹിലി പുറത്തായപ്പോൾ ചെറിയൊരു സങ്കടം.എന്നും കളിക്കുന്ന സ്ഥാനത്തിന് മുമ്പ് ഇറങ്ങിയ ധോണി യത്ഥാ൪ത നായകന്‍റെ കടമ എന്ത് എന്ന് കാണിച്ചു തന്നു.തന്‍റെ ഫോമില്ലായ്മയെ കുറിച്ച് വിമ൪ഷിച്ചവരുടെ വാ അടപ്പിക്കുന്നതായിരുന്നു ധോണിയുടെ പ്രകടനം ധോണിയും ഗഭീറും ഇന്ത്യയെ പന്തും റൺസും ഒരേ നിലയിൽ എത്തിച്ചു.ഇന്ത്യ വീണ്ടും വിജയ പ്രതീക്ഷയിൽ 93 റൺസ് എടുത്ത് ഗഭീ൪ പുറത്തായത്തോട്ടെ കൂട്ടിനെത്തിയ യുവരാജ് ധോണിക്ക് മികച്ച പിന്തുണ നൽക്കി.48 ഓവറിലെ രണ്ടാം പന്ത് സിസ്ക൪ പറത്തി 100കോടി ജനതയുടെ സ്വപ്നം സാഷാത്കരിച്ച ധോണിയോട്ട് എന്നും ഈ ജനത കടപ്പെടിരിക്കുന്നു.പക്ഷേ എനിക്ക് ഒരു സംങ്കടം മാത്രം ഈ അവസ്മരണീയ നിമിക്ഷം ഞാ൯ ഇങ്ങ് ഒമാനിലായി പോയി.നാട്ടിലായിരുന്നങ്കിൽ ഹും ഹും......................................................................................... ................................

0 comments:

Post a Comment