Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


18 June, 2010

മദ്യദുരന്തം:ഒരു റിവ്യൂ


നമ്മുടെ നാട്ടിൽ സ൪ക്കാറിന് പ്രധാന സംഭാവന നൽക്കുന്നത് കള്ളുകുടിയ൯ മാരാണ് അവര് പണി മുടക്കിയാല് കേരളത്തിന്‍റെ സാമ്പത്തിക നിലതന്നെ അവതാളത്തിലാക്കും.നമ്മുടെ നാട്ടിലെ രാഷ്ട്രീയകാരുടെ ഉറ്റ തോഴ൯മാ൪ ആണ് അബ്കാരി ബിസ്നസുകാ൪ അതുകൊണ്ട് തന്നെ
ഏതുവിധത്തിൽ ആണ്ണെങ്കിലും കള്ളു കുടിയ൯മാരെ നാം പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്.


ഗാന്ധിജി കണ്ട സ്വപ്നം മദ്യ വിമുക്ത ഇന്ത്യയായിരുന്നെങ്കിൽ വിജയ്മില്യ കണ്ട സ്വപ്നം മദ്യ ഇന്ത്യയാണ്. യൂത്ത് കോൺഗ്രസുകാ൪ കള്ളു ശാപ്പ് അടിച്ചു തക൪ത്തു നല്ല കാര്യം അടിച്ചു തക൪ത്ത കള്ളുശാപ്പ് ഇനിയവിടെ ഉയ൪ന്നുവരാതെ സൂഷിക്കുകയും വേണം.അടിച്ചു തക൪ത്ത് നന്നായി പിന്നെ ഇതല്ലാം ജനങ്ങള്ളുടെ കണ്ണിൽ പൊടി ഉണ്ടാനാണെന്ന് മാത്രം.ഒരു കാലി തൊഴുത്ത് പോലുള്ള ശാപ്പ് അടിച്ചു തക൪ക്കുവാ൯ ആരെ കൊണ്ടും കഴിയും
അതിന് ഇത്രവലിയ സറ്റാമിനയൊന്നും ആവശ്യമില്ല.ദിവസും കോപ്ലാനും ബൂസ്റ്റും കുടിക്കുന്ന എന്നെ സംബന്ധിച്ചെടുത്തോള്ളം ഇതു വളരെ ചെറിയ കാര്യം.
യൂത്ത് കോൺഗ്രസുകാ൪ അടിച്ചു തക൪ത്തിലൂടെ അതിന്‍റെ മുതലാളിക്ക് അത്ര വലിയ നഷ്ടമൊന്നും സംഭവിച്ചിടില്ല കാരണം ആ കള്ളു ശാപ്പിനെക്കാൾ പണം അദ്ദേഹം കുറ്റിപുറത്തെ കള്ളുകുടിയ൯മാ൪ക്ക് വിഷം കലക്കി കൊടുത്ത് സമ്പാദിച്ചു കഴിഞ്ഞു.ഇതുമ്പോൾ  യൂത്ത് കോൺഗ്രസുകാ൪ ആയതുകൊണ്ടാണ് പ്രതിപക്ഷത്ത് byfi-കാ൪ ആയിരുന്നെങ്കിൽ കേരള്ളത്തിലെ മുഴുവ൯ മദ്യഷാപ്പുകള്ളും അവ൪ അടിച്ചു തക൪ത്തേനേ...
നമ്മുടെ നാട്ടിലെ എല്ലാം ട്രൈഡ് യൂനിയ൯ നേതക്കൾക്കും മദ്യ ലോബിയുമായി ബന്ധമുണ്ട്.പല എക്സൈസ് ഉദ്യോഗസ്ഥരും നല്ലവരാണ് പക്ഷേ.... ഇത്തരതിലുള്ള രാഷ്ട്രീയകാരുടെ ഇടപെടൽ മൂലം അത്തരതിലുള്ള ഉദ്യോഗസ്ഥ൪ക്ക് നടപടികൾ ഒന്നും എടുക്കുവാ൯ കഴിയുന്നില്ല.ഒരു ജുഡീഷ്യൽ അന്വോഷണത്തിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നു അലെങ്കിൽ ഒതുക്കുന്നു.ഇത്തരതിലുള്ള കള്ളു ഷാപ്പ് ഉടമകൾക്ക് ആളെ മയക്കുവാ൯ മത്രമല്ല കഴിവുള്ളത് എക്സൈസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട അധികാരികളേയും മയക്കുവാ൯ ഇവ൪ അതി വിഗ്ദധ൪ ആണ്.തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാ൪ട്ടികൾക്ക് കൂടുതൽ ഫണ്ട് ആവ്ശ്യമായി വരുന്ന സമയമാണിത് അതു കൊണ്ട് ഈ കേസും ഒതുക്കുവാ൯ ശ്രമം ഉണ്ടാവും. അങ്ങനെയാക്കരുത് ഈ കേസിലെ യാത്ഥാ൪ത കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാ൯ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ശ്രമിക്കേണ്ടത്താണ്... 
മദ്യം വിഷമാണ് മദ്യം ആരോഗ്യത്തിന് ഹാനികരം എന്നൊക്കെ മദ്യ കുപ്പികളിൽ എഴുതി വെക്കണമെന്ന് എന്ന് ഉത്തരവറക്കിയാൽ മാത്രം തീരുന്നതാണോ സ൪ക്കാറിന്‍റെ ഉത്തരവാദിത്വം മദ്യം കുടിക്കുന്നതു കൊണ്ടുള്ള പ്രത്യാഘതങ്ങളെ കുറിച്ചു ഇത് കുടിക്കുന്നവരെ ബോധാവാ൯മരേക്കേണ്ട ചുമതല കൂട്ടി കൂടി സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ബീവറേജ്കൊര്‍പ്പറേഷന്‍  അടച്ചു പൂട്ടണം.എന്നൊന്നും ഞാ൯ പറയുന്നില്ല.. കുടിച്ചേ തീരൂ എന്നുള്ളവര്‍ക്ക് അതാവാം.......................

അവര്‍ കുടിക്കുന്ന മദ്യത്തിന്‍റെ സുരഷിത്വതം ഉറപ്പാക്കാനുള്ള ചുമതല സ൪ക്കാറിനുണ്ട്.ഈ മദ്യദുരന്തത്തിൽ ബലിയാടാക്കുന്നത്ത് സാധാരണക്കാരായ ഇനി ഇതിന്‍റെ പേരിൽബലിയാടക്കുവാ൯ പോകുന്നതും സാധാരണക്കാരനാണ്.
മൂന്ന് മദ്യദുരന്തത്തിലും കുറ്റോരോപ്പിതനായ ഒരു ഉദ്യോഗസ്ഥനെ എ൯ഫോയ്സ്മെന്‍റ് ചുമതലയോട് കൂടി മലപ്പുറത്തേക്ക് പറഞ്ഞയച്ചത് ആ൪ക്കുവേണ്ടി????
  അവശേഷിക്കുന്നത് അത്തരതിലുള്ള ചോദ്യങ്ങൾ മാത്രം.
മരിച്ചവരിൽപട്ടണി മാറ്റുവാ൯ കേരള്ളത്തിലെത്തിയ തമിഴരും ഉൾപ്പെട്ടും അവരുടെ പ്രശ്നങ്ങൾ ആരറിയാ൯ അല്ലേ ? അവ൪ക്ക് കേരള്ളത്തിൽ വോട്ടില്ലല്ലോ???? അവരും മനുഷ്യരാണ്.നമുക്ക് പ്രതീക്ഷകൾ പുല൪ത്താം യഥാ൪ത്ഥ കുറ്റവാളികൾ ശിക്ഷക്കപ്പെടുമെന്ന്

0 comments:

Post a Comment