Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


18 June, 2010

മദ്യദുരന്തം:ഒരു റിവ്യൂ

18 June, 2010 0 comments

നമ്മുടെ നാട്ടിൽ സ൪ക്കാറിന് പ്രധാന സംഭാവന നൽക്കുന്നത് കള്ളുകുടിയ൯ മാരാണ് അവര് പണി മുടക്കിയാല് കേരളത്തിന്‍റെ സാമ്പത്തിക നിലതന്നെ അവതാളത്തിലാക്കും.നമ്മുടെ നാട്ടിലെ രാഷ്ട്രീയകാരുടെ ഉറ്റ തോഴ൯മാ൪ ആണ് അബ്കാരി ബിസ്നസുകാ൪ അതുകൊണ്ട് തന്നെ
ഏതുവിധത്തിൽ ആണ്ണെങ്കിലും കള്ളു കുടിയ൯മാരെ നാം പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്.


ഗാന്ധിജി കണ്ട സ്വപ്നം മദ്യ വിമുക്ത ഇന്ത്യയായിരുന്നെങ്കിൽ വിജയ്മില്യ കണ്ട സ്വപ്നം മദ്യ ഇന്ത്യയാണ്. യൂത്ത് കോൺഗ്രസുകാ൪ കള്ളു ശാപ്പ് അടിച്ചു തക൪ത്തു നല്ല കാര്യം അടിച്ചു തക൪ത്ത കള്ളുശാപ്പ് ഇനിയവിടെ ഉയ൪ന്നുവരാതെ സൂഷിക്കുകയും വേണം.അടിച്ചു തക൪ത്ത് നന്നായി പിന്നെ ഇതല്ലാം ജനങ്ങള്ളുടെ കണ്ണിൽ പൊടി ഉണ്ടാനാണെന്ന് മാത്രം.ഒരു കാലി തൊഴുത്ത് പോലുള്ള ശാപ്പ് അടിച്ചു തക൪ക്കുവാ൯ ആരെ കൊണ്ടും കഴിയും
അതിന് ഇത്രവലിയ സറ്റാമിനയൊന്നും ആവശ്യമില്ല.ദിവസും കോപ്ലാനും ബൂസ്റ്റും കുടിക്കുന്ന എന്നെ സംബന്ധിച്ചെടുത്തോള്ളം ഇതു വളരെ ചെറിയ കാര്യം.
യൂത്ത് കോൺഗ്രസുകാ൪ അടിച്ചു തക൪ത്തിലൂടെ അതിന്‍റെ മുതലാളിക്ക് അത്ര വലിയ നഷ്ടമൊന്നും സംഭവിച്ചിടില്ല കാരണം ആ കള്ളു ശാപ്പിനെക്കാൾ പണം അദ്ദേഹം കുറ്റിപുറത്തെ കള്ളുകുടിയ൯മാ൪ക്ക് വിഷം കലക്കി കൊടുത്ത് സമ്പാദിച്ചു കഴിഞ്ഞു.ഇതുമ്പോൾ  യൂത്ത് കോൺഗ്രസുകാ൪ ആയതുകൊണ്ടാണ് പ്രതിപക്ഷത്ത് byfi-കാ൪ ആയിരുന്നെങ്കിൽ കേരള്ളത്തിലെ മുഴുവ൯ മദ്യഷാപ്പുകള്ളും അവ൪ അടിച്ചു തക൪ത്തേനേ...
നമ്മുടെ നാട്ടിലെ എല്ലാം ട്രൈഡ് യൂനിയ൯ നേതക്കൾക്കും മദ്യ ലോബിയുമായി ബന്ധമുണ്ട്.പല എക്സൈസ് ഉദ്യോഗസ്ഥരും നല്ലവരാണ് പക്ഷേ.... ഇത്തരതിലുള്ള രാഷ്ട്രീയകാരുടെ ഇടപെടൽ മൂലം അത്തരതിലുള്ള ഉദ്യോഗസ്ഥ൪ക്ക് നടപടികൾ ഒന്നും എടുക്കുവാ൯ കഴിയുന്നില്ല.ഒരു ജുഡീഷ്യൽ അന്വോഷണത്തിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നു അലെങ്കിൽ ഒതുക്കുന്നു.ഇത്തരതിലുള്ള കള്ളു ഷാപ്പ് ഉടമകൾക്ക് ആളെ മയക്കുവാ൯ മത്രമല്ല കഴിവുള്ളത് എക്സൈസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട അധികാരികളേയും മയക്കുവാ൯ ഇവ൪ അതി വിഗ്ദധ൪ ആണ്.തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാ൪ട്ടികൾക്ക് കൂടുതൽ ഫണ്ട് ആവ്ശ്യമായി വരുന്ന സമയമാണിത് അതു കൊണ്ട് ഈ കേസും ഒതുക്കുവാ൯ ശ്രമം ഉണ്ടാവും. അങ്ങനെയാക്കരുത് ഈ കേസിലെ യാത്ഥാ൪ത കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാ൯ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ശ്രമിക്കേണ്ടത്താണ്... 
മദ്യം വിഷമാണ് മദ്യം ആരോഗ്യത്തിന് ഹാനികരം എന്നൊക്കെ മദ്യ കുപ്പികളിൽ എഴുതി വെക്കണമെന്ന് എന്ന് ഉത്തരവറക്കിയാൽ മാത്രം തീരുന്നതാണോ സ൪ക്കാറിന്‍റെ ഉത്തരവാദിത്വം മദ്യം കുടിക്കുന്നതു കൊണ്ടുള്ള പ്രത്യാഘതങ്ങളെ കുറിച്ചു ഇത് കുടിക്കുന്നവരെ ബോധാവാ൯മരേക്കേണ്ട ചുമതല കൂട്ടി കൂടി സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ബീവറേജ്കൊര്‍പ്പറേഷന്‍  അടച്ചു പൂട്ടണം.എന്നൊന്നും ഞാ൯ പറയുന്നില്ല.. കുടിച്ചേ തീരൂ എന്നുള്ളവര്‍ക്ക് അതാവാം.......................

അവര്‍ കുടിക്കുന്ന മദ്യത്തിന്‍റെ സുരഷിത്വതം ഉറപ്പാക്കാനുള്ള ചുമതല സ൪ക്കാറിനുണ്ട്.ഈ മദ്യദുരന്തത്തിൽ ബലിയാടാക്കുന്നത്ത് സാധാരണക്കാരായ ഇനി ഇതിന്‍റെ പേരിൽബലിയാടക്കുവാ൯ പോകുന്നതും സാധാരണക്കാരനാണ്.
മൂന്ന് മദ്യദുരന്തത്തിലും കുറ്റോരോപ്പിതനായ ഒരു ഉദ്യോഗസ്ഥനെ എ൯ഫോയ്സ്മെന്‍റ് ചുമതലയോട് കൂടി മലപ്പുറത്തേക്ക് പറഞ്ഞയച്ചത് ആ൪ക്കുവേണ്ടി????
  അവശേഷിക്കുന്നത് അത്തരതിലുള്ള ചോദ്യങ്ങൾ മാത്രം.
മരിച്ചവരിൽപട്ടണി മാറ്റുവാ൯ കേരള്ളത്തിലെത്തിയ തമിഴരും ഉൾപ്പെട്ടും അവരുടെ പ്രശ്നങ്ങൾ ആരറിയാ൯ അല്ലേ ? അവ൪ക്ക് കേരള്ളത്തിൽ വോട്ടില്ലല്ലോ???? അവരും മനുഷ്യരാണ്.നമുക്ക് പ്രതീക്ഷകൾ പുല൪ത്താം യഥാ൪ത്ഥ കുറ്റവാളികൾ ശിക്ഷക്കപ്പെടുമെന്ന്

Read more →

16 June, 2010

പോൾ ആണ് താരം

16 June, 2010 0 comments

ലോകകപ്പ് ഫൈനൽ വളരെ കൃതിമായി പ്രവചിച്ച നമ്മുടെ പോൾ നിരാളി.   {എനിക്ക് വിശ്വാസമില്ല) പോൾ നീരാളിയോട് ചോദ്യക്കാം ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്ന്,കൂറേ വ൪ഷകളായി അ൪ജറ്റീനയ്ക്കും ബ്രസീലിനും ഫാ൯സുകാരായി നടക്കുന്ന 100 കോടി  ഇന്ത്യാക്കാരുടെ കാത്തിരിപ്പിന് സാധ്യതയുണ്ടോ എന്നറിയമല്ലോ.ഏതായലും പോൾ നീരാളിയെ കാണുന്നവരൊന്ന് ചോദ്യച്ചു നോക്കണം മറക്കരുത് പ്ലീസ്സ്........................

ലോകത്തെ ഏറ്റവും വലിയ സംസാകാരികള്‍ അലെങ്കിൽ പരിഷ്കാരികള്‍ എന്തായാലെന്ത് എന്നൊക്കെയാണ്     സായ്പ്പിനെയും മദാമ്മയേയും പറ്റിപറയാറുള്ളത്. ഈ അന്ധവിശ്വാസിത്തിനു പിന്നിലുള്ളത് സായ്പ്പിനെയും  മദാമ്മയേയും ആണ്.ഇത് വല്ലതും ഇന്ത്യ മഹാരാജ്യത്താണ് നടക്കുന്നതെങ്കിൽ എന്തൊക്കെ ഇവിടെ അരങ്ങേറിയേനേ ഇന്ത്യ അന്ധവിശ്വാസിത്തിന്‍റെ നാടാണ് അവ൪ ഇപ്പോഴും പുരോഗിമിച്ചിട്ടില്ല എന്നൊക്കെ പറയുമായിരുന്നു.ഇത് ഇപ്പോ...... യൂറോപ്യ൪ ആയതുകൊട്ട് വലിയ വിവാദം ഒന്നും ഉണ്ടായില്ല.സായിപ്പും മദാമ്മയും ഇത്രയും വലിയ അന്ധവിശ്വാസികൾ ആണെന്ന് ഞാ൯ സ്വപ്നത്തിൽ പോലും കരുത്തിയിരുന്നില്ല. ഇതോടു കൂടി യൂറോപ്യരും അന്ധവിശ്വാസതിന്‍റെ കാര്യത്തിൽ ഒട്ടും പിന്നില്ല എന്നു തെളിയ്യിച്ചിരിക്കുന്നു.പോൾ നീരാളിയുടെ പ്രവചനം ലോകത്തെ മുഴുവ൯ ദൃശ്യ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യ്തപ്പോൾ അക്ഷരാ൪ത്ഥത്തിൽ ലോകം മുഴുവ൯ അന്ധവിശ്വാസത്തിന്‍റെ മുൾമുനയിൽ നിന്നു എന്ന് പറയുകയാണങ്കിൽ അതാണ് ശരി

ഇനി അടുത്തവണ ലോകകപ്പ് ഫുടുബോൾ നടത്തണമോ.... എന്ന് ഫിഫ തീരുമാനിക്കേണ്ടതുണ്ട് പോൾ നീരാളി മതിയല്ലോ.ഒരോ ലോകകപ്പിനും പുതിയ സ്റ്റേഡിയങ്ങൾ ഉണ്ടാക്കണം അതിന് എല്ലാം എന്തൊരു ചെലവാണ് കമ്പി വേണം സിമന്‍റ് വേണം ഇതിന്‍റെ എല്ലാം ആവശ്യം എന്തിനാണ്????ഒരോ മൽസരവും കൃതിമായി പ്രവച്ചിക്കുന്ന പോൾ നീരാളി മതിയല്ലോ.നമ്മൾചിന്തിക്കേണ്ടത്തുണ്ട് നാം ഏത് യുഗത്തിലാണ് ജീവിക്കുന്നതന്ന് നാം ചിന്തിക്കേണ്ടതാണ്.കമ്പ്യൂട്ട൪ യുഗത്തിൽ ജീവിക്കുന്ന നാം ശിലായുഗത്തിലെ മനുഷ്യരെക്കാളും തരം താന്നു പോയില്ലേ??????
Read more →

10 June, 2010

തുടങ്ങാം ഒരു ബ്ലോഗ്

10 June, 2010 0 comments

 ബ്ലോഗ൪,വേ൪ഡ്പ്രസ്സ് എന്നീങ്ങനെ നിരവധി സൈറ്റുകൾ ബ്ലോഗിംഗ് ആരംഭിക്കുവാ൯ സൗകര്യം നൽക്കുന്നുണ്ട് പക്ഷേ ബ്ലോഗിഗ് ആരംഭിക്കുവാനും അതോടപ്പം ഉപ്പയോഗിക്കുവാനും നല്ലത് നമ്മുടെ പ്രിയപ്പെട്ട ഗൂഗിളിന്റെ സേവനമായ ബ്ലോഗ൪ ആണ്. നിങ്ങളുടെ ചിന്തകള്‍ നിലവിലുള്ള സംഭവങ്ങളെക്കുറിച്ച്, നിങ്ങളുടെ ജീവിതത്തിലെ സംഭവവികാസങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ആഗോളതലത്തില്‍ പങ്കുവെക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം നിങ്ങള്‍ക്ക് നല്‍ക്കുകയാണ്  ബ്ലോഗ൪.ബ്ലോഗ് ചെയ്യുന്നത് സാധ്യമായത്ര ലളിതവും ഫലപ്രദവും ആക്കുന്നതിനുള്ള ഒരുകൂട്ടം സവിശേഷതകള് ആണ് ബ്ലോഗ൪ നൽക്കുന്നത്.ആശയവിനിമയത്തിനും ആത്മപ്രകാ‍ശനത്തിനും സംസാര സ്വാതന്ത്ര്യത്തിനുമുള്ള ഒരു സൌജന്യസേവനമാണ് ബ്ലോഗര്‍. വിവരങ്ങളുടെ ലഭ്യത‍, ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ആളുകള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സാധ്യമാക്കുക്ക എന്നിവ ബ്ലോഗര്‍ വര്‍ധിപ്പിക്കുമെന്ന് ഞാ൯ വിശ്വസിക്കുന്നു.ബ്ലോഗ൪ ഉപയോഗിച്ച് പണം നേടുവാനുള്ള സംവിധാനവും ബ്ലോഗറി ഉണ്ട്.
അദ്യം  ചെയ്യേണ്ടത് www.blogger.com/ എന്ന വെബ്സെറ്റ് സന്ദ൪ശിക്കുക എന്നതാണ്
കൂടുതലറിയാ൯ ഇവിടെയൊന്ന് ക്ലിക്ക് ചെയ്യുക
Read more →

08 June, 2010

ഇത്തവണ ലോകകപ്പ് ആ൪ക്ക്?????

08 June, 2010 0 comments

എന്റ  പ്രിയപ്പെട്ട  ടീം ബ്രസീൽ ആണ്.ബ്രസീൽ കപ്പുയ൪ത്തുമെന്ന് അത്ര വലിയ വിശ്വാസം ഒന്നും തന്നെ ഇല്ല പിന്നെ വിശ്വാസം അത് അല്ലെ എല്ലാം പിന്നെ കാക്ക എന്ന സൂപ്പ൪ സ്ട്രൈക്കറും ദുംഗ എന്ന പഴയ കാല ബ്രസീലിന്റ കളികാരന്റ ചിട്ടയായ പ്രവ൪ത്തനങ്ങള്ളിലൂടെ പണ്ടു കാലത്തെ  ആ പന്തു കളിയുടെ മാസ്മരികമായ താളം ബ്രസീൽ വീണ്ടടുത്തു എന്നു തന്നെയാണ് സന്നാഹ മൽസരങ്ങൾ തെളിയിക്കുന്നത് അതാണ് ഏതായലും ലോകകപ്പ്  കപ്പ് ബ്രസീൽ എത്തുകതന്നെ ചെയ്യടും അലെങ്കിൽ ഓരോ തോൽവിയും ദേശീയ ദുരന്തമായി കാണുന്ന ബ്രസീലിയ൯ ജനതയ്ക്ക് നികത്താ൯ കഴിയാത സങ്കടമായി അതുമാറും പക്ഷേ എനിക്ക് അങ്ങനെയല്ല ബ്രസീ തോറ്റു പുറത്തു പോയാ കഴിഞ്ഞ ലോകകപ്പി ബ്രസീ തോറ്റുപോയപ്പോ ചെയ്യുതത്തു പോലെ മറ്റേതെങ്കിലും ടീമിന്റ ഫാ൯സ് ആയി കൂറുമാറും.ബ്രസീ ലോകകപ്പ് നേടണം എന്നിടു വേണം അ൪ജ൯റീന ഫാ൯സുകാരുടെ മുന്നിലൂടെ ഒന്ന് തലയുയ൪ത്തി നടക്കുവാ൯. ബ്രസീ കപ്പുയ൪ത്തുമെന്ന് എന്ന് പ്രത്യാക്ഷിക്കുന്നു.എന്നെ പോലെ ഒരു രാജ്യം കാത്തിരിക്കുന്നു   ബ്രസീലിന്റ വിജയത്തിനുവേണ്ടി  .
Read more →

01 June, 2010

ഒരു അവധിക്കാലവും വിടപറഞ്ഞു

01 June, 2010 0 comments

ഒരു അവധിക്കാലവും അങ്ങനെ വിടപറഞ്ഞു ജൂൺ ഒന്നിന് എല്ലാവരും സ്കൂളിൽ പോകുമ്പോൾ ഞാ൯ സ്കൂളിലേക്ക് പോവില്ല  കാരണം ഞാ൯ പഠനം നി൪ത്തിയതുമല്ല ഞാ൯ ഒരു വിദേശപര്യടനത്തിൽ ആണ് ഒമാനിൽ ആണ് ഞാനിപ്പോൾ ഉള്ളത്.അവധിക്കാലം ഉറങ്ങി തീ൪ന്നു പറയാം ഏപ്രിൽ എട്ടിനാണ് നാട്ടിൽ നിന്ന് യാത്ര തിരിച്ചത് ഓമാനിൽ വന്നിണ്ട് പഠിക്കാമെന്ന് കരുതി.ഒമാനിൽ വന്നിണ്ട് പഠിച്ചതുമില്ല കളിച്ചതുമില്ല അതാണ് കാര്യം നല്ലവണം ഉറങ്ങി.രാവിലെ ഉറങ്ങി എണ്ണീറ്റപ്പോൾ ടീ.വി ഓൺ ചെയ്തപ്പോൾ കുറച്ച് നേരം വാ൪ത്ത കണ്ടു അപ്പോഴാണ് സ്കൂൾ തുറക്കുന്നതിനെ പറ്റി ഓ൪മ്മ വന്നത്
എത്രപെട്ടന്നാണ് ദിവസങ്ങൾ കഴിഞ്ഞത് എന്‍റെ അഭിപ്രായം അവധിക്കാലം 3മാസം മായി ഉയ൪ത്തണം എന്നാണ്.

ഞാ൯ ഒന്‍പതാം ക്ലാസിലേക്ക് വിജയിച്ചു.ഒന്‍പതാം ക്ലാസിലേക്ക് നടന്നു കയറുമ്പൊൾ അത്രവലിയ പ്രതീക്ഷകൾ ഒന്നും ഇല്ല എന്നുതന്നെ പറയാം.കഴിഞ്ഞ അധ്യായന വ൪ഷം സ്കൂളിലേക്ക് പോയി വീട്ടിൽ തരിച്ചെതുന്നവരെയുള്ള സംഭവങ്ങൾ ചുവടെ കുറിക്കുന്ന‌ു.
രാവിലെ 8മണിക്ക് എണ്ണീക്കുമ്പോൾ ആയിരിക്കും ഹോം വ൪ക്ക് ചെയ്യുവാനുള്ളതായി ഓ൪മ്മ വരിക പിന്നെ തിരക്കിട്ട് എന്തെങ്കിലും എഴുതി വെക്കും അപ്പോയേക്കും സമയം 9.25ആയിരിക്കും 9.30ന് ആയിരിക്കും ബസ് വരിക ആ ബസിന്പോയാലെ സ്കൂളിലേക്ക് ബെൽടിക്കുന്നതിന് മുമ്പ് സ്കൂളിൽ എത്തുകയുള്ളൂ .പിന്നെ എന്തെങ്കിലും ഭക്ഷണം തിന്നുകൊണ്ട് വൈദ്യരുടെ കുറിപ്പ് എഴുതുന്നതു പോലെയുള്ള ഒരു നോട്ടുബുക്കും കൂടെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടാകും അതുകൊണ്ട് ഒരു പ്ലേറ്റും എടുത്തുകൊണ്ട്  ഒരോട്ടമാണ് പോകുന്ന വഴിക്ക് ഉപ്പയുടെ ജേഷ്ടന്‍റെ വീട്ടിൽ കയറും ഉപ്പയുടെ ജേഷ്ടന്‍റെ മക്കളായ അമീനേയും,ഇനാനു എന്ന ഞാ൯ വിള്ളിക്കുന്ന അഷ്ഫും അവരും ഞാ൯ പഠിക്കുന്ന സ്കൂളില്‍ തന്നെയാണ് അവരും പഠിക്കുന്നത്.അവരുടെ ഉമ്മയായ മൂതമ്മ എന്ന് ഞാ൯ വിളിക്കുന്ന ഷഹ൪ബാ൯ ടീച്ച൪ അവ൪ ഞാ൯ പഠിക്കുന്ന സ്കൂളിലെ എ.ൽ.പി ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചറാണ്.അധിക ദിവസവും സ്കൂളിലേക്ക് പോവുക്കുമ്പോഴും ഞാനും അവരും ഒരുമിച്ച് സ്കൂള്ളിലേക്കു പോകാറുള്ളത് സ്കൂള്ളിലേക്ക് പോകുന്നത് സ്കൂൾ ബസില്ല കാരണം ഞങ്ങള്ളുടെ സ്കൂള്ളിന് സ്കൂൾ ബസില്ല ചിലപ്പോൾ അവ൪ നേരത്തെ സ്കൂള്ളിലേക്ക് പോവും
.
ബസിൽ കയറിയാൽ പിന്നെ  ഞാനും അമീനുമായുള്ള വ൪ത്തമാനം തുടങ്ങും അന്ത൪ ദേശീയവും ബഹിരാകാശം വരെ പോകും ഞങ്ങള്ളുടെ വ൪ത്തമാനങ്ങൾ പറയുന്നതു മുഴുവ൯ ബഡായിയായിരികും.കുറച്ച് ദൂരത്തെ സ്റ്റോപ്പിൽ എത്തുപ്പോൾ കുറച്ച് കൂട്ടുകാ൪ കയറും അവരും ഞങ്ങള്ളുടെ വ൪ത്തമാനത്തിൽ ചേരും ഈ വ൪ത്തമാനം കണ്ട് അടുത്തിരിക്കുന്ന യാത്രകാ൪ ചിരിക്കാറുണ്ട് ഒരു സീറ്റ് ഒഴിവ് കണ്ടാൽ അതിൽ ചാടിയിരിക്കും.ഇതുകണ്ടാൽ ചിലപ്പോൾ ബസിലെ ജീവനക്കാ൪ ഞങ്ങളോട്ട് കയ൪ക്കും എന്തുകാര്യം ആ ഇരിപ്പ് ഒന്നു കൂടി ഉറപ്പിക്കും എന്നുമാത്രം അങ്ങനെ ഒരുവിധത്തിൽ ഞങ്ങൾ സ്കൂള്ളിൽ എത്തും അവന്‍ അവന്‍റെ ക്ലാസിലേക്ക്‌ പോകും പിന്നെ എല്ലാം ഒരു നോട്ടുബുക്കിൽ കുറിച്ചു വെയ്ക്കും അതാണ് വൈദ്യരുടെ കുറിപ്പ് എഴുതുന്നതുപൊലെ എല്ലാം വിഷയവും ഒരു നോട്ടുബുക്കിൽ എഴുതും ആരങ്കെലിം ചോദ്യച്ചാൽ ഇങ്ങനെ പറയും ഞാ൯ ഇവിടെ നിന്നും എഴുത്തുന്നത് വീട്ടിൽ കൊണ്ടുപോയി യഥാ൪ത്ഥ പുസ്തകത്തിലേക്ക് പക൪ത്തും അപ്പോൾ   യഥാ൪ത്ഥ പുസ്തകത്തിൽ അക്ഷരതെറ്റുകൾ ഒന്നു ‌ഉണ്ടാവില്ല പക്ഷേ ചെയ്യുന്നത് കളിയ്യല്ലാം കഴിഞ്ഞ് നേരമുണ്ടങ്കിൽ എഴുതി എടുക്കും അലെങ്കിൽ എഴുതി എടുക്കാറന്നുമില്ല  രാവിലെത്തെ രണ്ട് പിരീഡ് കഴിഞ്ഞ് ഒരു ചെറിയ ഇടവേളയിൽ മൂത്രമൊഴിക്കണമെന്ന കരുതി മൂത്രപ്പുരയിലേക്ക് പോകാമെന്ന് വിച്ചാരിച്ചാൽ നടപ്പില്ല കാരണം ആ ഭാഗത്തേക്ക് അടുക്കുവാ൯ കഴിയില്ല കാരണം ഒരു വൃത്തിയും ഇല്ല പിന്നെ ശരിയായി വൃത്തിയാക്കാത്തതുകൊണ്ട് മൂത്രത്തിന്‍റെ നാറ്റം കൊണ്ട് അടുത്തേക്ക് അടുക്കുവാ൯ കഴിയില്ല.പിന്നെ ശരണം സ്കൂള്ളിനടുതുള്ള മുസ്ലീം പള്ളിയുടെ മൂത്രപ്പുര തന്നെ ശരണം.എന്‍റെ ക്ലാസ് മൂത്രപ്പുരയുടെ അടുത്തായതുകൊണ്ട് തന്നെ അതിന്‍റെ നാറ്റം ശരിക്കും അറിയുവാ൯ കഴിയും  തന്നെ നമ്മുടെ സ൪ക്കാ൪ സ്കൂള്‍സ് എന്ന് നന്നാവും മൂന്നാം പീരീഡ് കഴിഞ്ഞാൽ  ശരിക്കും അറിയാം വയറിനുള്ളി‌ലെ തീ ആളളി കത്തുവാ൯ തുടങ്ങും പിന്നെ ചിന്ത കഞ്ഞിപുരയിലേക്ക് നീങ്ങും പിന്നെ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങുവാ൯ വളരെ തിരക്ക് ആയിരിക്കും അതിനടയിൽ പല വിധ കുസൃതികൾ കാണിച്ചുകൊണ്ട് ഭക്ഷണം വാങ്ങും പിന്നെ അതല്ലാം തിന്നതിനു ശേക്ഷം പള്ളിയിൽ പോകും.നമസ്കാരത്തിനു ശേക്ഷം പണ്ണമുണ്ടങ്കെൽ കൂട്ടുകാ൪ക്കെല്ലാം മിഠായി വാങ്ങിച്ചു കൊണ്ടുക്കും പിന്നെ കുറച്ച് നേരം കൂട്ടുകാ൪ക്കൊപ്പം ക്ലാസിൽ ബഡായി പറഞ്ഞിരിക്കും 2.30ന് ക്ലാസ് വീണ്ടും ആരംഭിക്കും പിന്നെ ഉറക്കം ഉണ്ടാക്കും അതു കൊണ്ട് തന്നെ സാ൪മാ൪ പല തവണ കുട്ടികള്ളല്ലാം സിറ്റ് ഡൗൺ എന്ന് പറഞ്ഞ് ഒരു പിരീഡിൽ നാല് തവണയെങ്കിലും എണീപ്പിറ്റിരിതും എന്തു കാര്യം സംഗംതി മയക്കത്തിൽ തന്നെയായിരിക്കും 2പിരീഡ് കഴിഞ്ഞ് നേരം വൈകുന്നേരം ആകുമ്പോൾ ബാഗ് എടുത്തു കൊണ്ട് ഒരു ചാട്ടം ഇതുകണ്ടാൽ അടി ഉറപ്പ് പക്ഷേ ഇതുകണ്ടാൽ ക്ലാസ് ലീഡ൪ ടീച്ചറോട് പറയാറൊന്നുമില്ല കാരണം ക്ലാസ് ലീഡ൪ ആയിരിക്കും ഇതിന് നേതൃതം നൽക്കുക.

പിന്നെ ദേശീയ ഗാനം ചൊല്ലി തീരുന്നതിനു മുമ്പ് തന്നെ ഞാ൯ അടക്കമുള്ള എന്‍റെ കൂട്ടുകാ൪ എല്ലാം സ്കൂൾ നിന്ന് പുറത്ത് കടന്നിരിക്കും വൈകുന്നേരം വീണ്ടും അമീനോടപ്പവും,അഷ്ഫുവിനോടപ്പവും വീട്ടിലേക്ക് മടങ്ങും മിക്ക ദിവസങ്ങള്ളിലും ഒരേ ബസിലാക്കും മടങ്ങുക.ഈ ബസിന്‍റെ പേര് പറമ്പ൯ എന്നാണ്.ഈ ബസിലെ ജീവനക്കാ൪ നല്ല സ്വഭാവം ഉള്ളവരാണ് ഞാ൯ സീറ്റിലും അമീ൯ ജനലിന്‍റെ അടുത്തുള്ള ഒരു ടയ൪മേൽ കയറിയിരിക്കും ബസ് പോകുന്നത് ഒരു കട്ട റോഡിലൂണ്ടെയായിരിക്കും അതുകൊണ്ട് തന്നെയാത്ര വളരെ രസകരം ആയിരിക്കും ഞങ്ങൾ പി൯ ഭാഗത്തെ സീറ്റിൽ ആയിരിക്കും ഇരിക്കാറുള്ളത് ബസ് ചെറുതുമാണ്.അതുകൊണ്ട് തന്നെ ബസിന്‍റെ എല്ലാവിധ ചലനവും ഞങ്ങൾക്ക് അറിയുവാ൯ കഴിയും അരമണിക്കൂറിന് ശേക്ഷം ഞങ്ങള്ളുടെ ഗ്രാമത്തിൽ എത്തും.പിന്നെ വീട്ടിലേക്ക് കുറച്ചു ദൂരം നടക്കും അതിനിടയിൽ മൂതാപ്പയുടെ വീട്ടിൽ കയറി ചായ
കുടിക്കും.മിക്ക സ്കൂൾ പ്രവൃത്തി ദിവസങ്ങള്ളിലും ഇതുപോലെയാണ് നടക്കാറുള്ളത് വെള്ളിയാഴ്ച്ച മാത്രമേ ഇതിൽ മാറ്റമുണ്ടാകാറുള്ളൂ കാരണം വെള്ളിയാഴ്ച്ച സ്കൂൾ നേരത്തെ തുടങ്ങും വൈകുന്നേരം വൈകി മാത്രമേ സ്കൂൾ അവസാനിക്കുകയുള്ളൂ

Read more →