Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


23 May, 2010

കത്ത് രാഷ്ട്രീയം


 ന‍മ്മുടെ നാട്ടില്‍‍ കത്തുകൾ ഉണ്ടാക്കുന്ന പൊലാപ്പുകൾ.ഒരു കുടുബം വരെ തക൪ന്ന് തരിപ്പണമായേക്കാം.ഒരു കത്തിന്‍റെ പേരിൽ.അതു പോലെതന്നെ ദില്ലിയിൽ നിന്ന് വന്ന ഒരു കത്ത് കാരണം പാപ്പിനിശേരി കണ്ടൽ പാ൪ക്ക് അടച്ചു പൂട്ടൽ ഭീക്ഷണി നേരിട്ടുകയാണ് അതുകൊണ്ട് അഖിലകേരള തൊഴിലാള്ളികളേ സംഘടിക്കുവി൯ അലെങ്കിൽ പാ൪ക്ക് അടച്ചു പൂട്ടും പാ൪ട്ടിയുടെ വരുമാനം കുറയും.ഒരു ഭൂ൪ക്ഷാമുതലാളി പെട്ടന്ന്  പരിസ്ഥിതി സ്നേഹിയായി രൂപാന്തരപ്പെട്ടത്താണ് ഇതിനല്ലാം കാരണം. പരിസ്ഥിതി സ്നേഹിയായി മാറുവാ൯ ഹിമാലയത്തിൽ പോയി തപ്പസ് ചെയ്യുകയ്യൊന്നും വേണ്ട എന്ന് കരുത്തുന്നു.ഒരൊറ്റ കുഴപ്പമേ ഉള്ളൂ.....ഒരു കാര്യമേ‌യുള്ളൂ ലോകത്തെ മുഴുവ൯ വികസന വാദികളുടേയും ശാപം ഏറ്റുവാങ്ങാനാണ് അവരുടെ വിധി.ആരും പരിസ്ഥിതി സ്നേഹികൾ ആകാതിരികുന്നില്ല എന്നാലോ പണം കാണുമ്പോൾ ചെറിയൊരു മരം വെട്ടിയാൽ എന്ത്. ഇതു തന്നെയാണ് പാപ്പിനിശേരിയിലും സംഭവിച്ചത് നല്ലതു പോലെ കൊണ്ടു പോകാവുന്ന ഒരു പദ്ധതി അതു അങ്ങു കുള്ളംആക്കി എന്നല്ലേ പറയുവാ൯ കഴിയൂ.കണ്ടൽ ചെടികളോട് സ്നേഹം തലക്കു കയറിയ സഖാകൾ(ലോകത്ത് ആരുമില്ലെങ്കിൽ)ഒരു സൊസൈറ്റി തുടങ്ങി പേര് എകോ ടൂറിസം സൊസൈറ്റി.ആദ്യ പദ്ധതി കണ്ടൽ ചെടി സംരംക്ഷിക്കുവാൻ തീം പാ൪ക്ക് തുടങ്ങി.2ഏക്കറോളം കണ്ടൽ ചെടിയങ്ങു വെടി നിരത്തി സുന്ദരമായ ഒരു പാലവും കുറേ ഉഞ്ഞാലുകളും കെട്ടി പാ൪ക്ക് തുടങ്ങി

എന്നല്ലേ നമ്മുടെ അന്വോഷണ കമ്മീഷ൯ പറയുന്നത്.ഏതായാലും സി.പി.എം-കാ൪ എന്തു തുടങ്ങിയാലും പാര പണിയാ൯ തക്കം പാര്‍ത്തിരുന്ന സുധാകരന്‍റെ ആദ്യപാരതന്നെ വിജയകരമായി നടപ്പാക്കി ആദ്യ പാര ദില്ലിയിൽ നിന്ന് കത്തു രൂപത്തിൽ എത്തി എഴുത്തൽ ക൪മ്മം നി൪വ്വഹിച്ചത് ഇന്ത്യയിലെ തന്നെ (സോറീ) ലോകത്തെ തന്നെ അറിയപ്പടുന്ന പരിസ്ഥിതി സ്നേഹിയും വേഷംവും ഭാവവും എല്ലാം പരിസ്ഥിതിയായ ജയറാം രമേശ്.

കണ്ണൂരിൽ കത്ത് എത്തിയത് പാ൪ട്ടി ഓഫീസിൽ എത്തിയെങ്കിലും പാ൪ട്ടികാ൪ ഈ കത്ത് വഴിമാറി വന്ന കത്താണെന്നും എന്നാല്ലാം പറഞ്ഞ് കത്ത് മടങ്ങി അയച്ചു പക്ഷേ എന്തു പറഞ്ഞിട്ടന്തായി കത്ത് ഉദ്ദേശ്യ സ്ഥലത്തു തന്നെ ഇറങ്ങി അതോടുകൂടി പാ൪ക്ക് പൂട്ടി അതിനു പിന്നാലെ വിവിധ വകുപ്പുകള്ളുടേയും കത്തുകളും എത്തി.ഇതല്ലാം കണ്ട് ഒരാൾ പേടിച്ചു ഇരുപ്പുണ്ട്. ആരാണ്ണന്നാല്ലേ  ആതിരപള്ളി വെള്ളം ചാട്ടത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുക എന്ന  പദ്ധതി നടപ്പാക്കുവാ൯ രാപകൽ അധ്വാനിക്കുന്ന അധ്വാന വ൪ഗത്തിന്‍റെ പ്രിയപ്പെട്ട ബാല൯ സഖാവിന് സുധാകര൯ ഭീക്ഷണി ആക്കുകയാണ്.

ഇതുവരെ സഖാവിന് പേടി എന്നു ഉണ്ടായിരുന്നില്ല കാരണം പ്രതിപക്ഷത്ത് അത്രവലിയ പരിസ്ഥതി സ്നേഹികൾ ഒന്നു ഉണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണക്കൂടലുകൾ ഇതല്ലാം തെറ്റി.സുധാകര൯ എന്ന പരിസ്ഥതി സ്നേഹി ഉണ്ടാക്കാവുന്ന വിപത്തുകൾ നല്ലവണം നമ്മുടെ മന്ത്രിക്കറിയാം കാരണം അദ്ദേഹത്തിന് ദില്ലിയിലെ പിടിപാട്ട് എല്ലാം വച്ചു നോക്കുമ്പോൾ സമയം വളരെ മോഷമാണ് എന്നുതന്നെ പറയാം.കണ്ണൂരിൽ സിംപിംഎംകാ൪ ഈ പാ൪ക്ക നി൪മ്മിക്കുന്ന സമയത്ത് സുധാകര൯ കണ്ണൂരിൽ ഉണ്ടായിരുന്നില്ലേ അതോ സിപിഎംകാ൪ ഉത്തരകൊറിയ അണുപരീക്ഷണം നടത്തുന്നതുപോലെ വളെരെ സ്വകാര്യമായി ആയിരുന്നോ പാ൪ക്ക് നി൪മ്മിച്ചത്.രണ്ടേക്കറോളം വരുന്ന കണ്ടൽ ചെടികൾ നശിപ്പിച്ചണോ കണ്ടൽ ചെടികളോട്ടുള്ള  സ്നേഹം പ്രകടിപ്പിക്കേണ്ടത്?


0 comments:

Post a Comment