Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


23 May, 2010

കത്ത് രാഷ്ട്രീയം

23 May, 2010 0 comments

 ന‍മ്മുടെ നാട്ടില്‍‍ കത്തുകൾ ഉണ്ടാക്കുന്ന പൊലാപ്പുകൾ.ഒരു കുടുബം വരെ തക൪ന്ന് തരിപ്പണമായേക്കാം.ഒരു കത്തിന്‍റെ പേരിൽ.അതു പോലെതന്നെ ദില്ലിയിൽ നിന്ന് വന്ന ഒരു കത്ത് കാരണം പാപ്പിനിശേരി കണ്ടൽ പാ൪ക്ക് അടച്ചു പൂട്ടൽ ഭീക്ഷണി നേരിട്ടുകയാണ് അതുകൊണ്ട് അഖിലകേരള തൊഴിലാള്ളികളേ സംഘടിക്കുവി൯ അലെങ്കിൽ പാ൪ക്ക് അടച്ചു പൂട്ടും പാ൪ട്ടിയുടെ വരുമാനം കുറയും.ഒരു ഭൂ൪ക്ഷാമുതലാളി പെട്ടന്ന്  പരിസ്ഥിതി സ്നേഹിയായി രൂപാന്തരപ്പെട്ടത്താണ് ഇതിനല്ലാം കാരണം. പരിസ്ഥിതി സ്നേഹിയായി മാറുവാ൯ ഹിമാലയത്തിൽ പോയി തപ്പസ് ചെയ്യുകയ്യൊന്നും വേണ്ട എന്ന് കരുത്തുന്നു.ഒരൊറ്റ കുഴപ്പമേ ഉള്ളൂ.....ഒരു കാര്യമേ‌യുള്ളൂ ലോകത്തെ മുഴുവ൯ വികസന വാദികളുടേയും ശാപം ഏറ്റുവാങ്ങാനാണ് അവരുടെ വിധി.ആരും പരിസ്ഥിതി സ്നേഹികൾ ആകാതിരികുന്നില്ല എന്നാലോ പണം കാണുമ്പോൾ ചെറിയൊരു മരം വെട്ടിയാൽ എന്ത്. ഇതു തന്നെയാണ് പാപ്പിനിശേരിയിലും സംഭവിച്ചത് നല്ലതു പോലെ കൊണ്ടു പോകാവുന്ന ഒരു പദ്ധതി അതു അങ്ങു കുള്ളംആക്കി എന്നല്ലേ പറയുവാ൯ കഴിയൂ.കണ്ടൽ ചെടികളോട് സ്നേഹം തലക്കു കയറിയ സഖാകൾ(ലോകത്ത് ആരുമില്ലെങ്കിൽ)ഒരു സൊസൈറ്റി തുടങ്ങി പേര് എകോ ടൂറിസം സൊസൈറ്റി.ആദ്യ പദ്ധതി കണ്ടൽ ചെടി സംരംക്ഷിക്കുവാൻ തീം പാ൪ക്ക് തുടങ്ങി.2ഏക്കറോളം കണ്ടൽ ചെടിയങ്ങു വെടി നിരത്തി സുന്ദരമായ ഒരു പാലവും കുറേ ഉഞ്ഞാലുകളും കെട്ടി പാ൪ക്ക് തുടങ്ങി

എന്നല്ലേ നമ്മുടെ അന്വോഷണ കമ്മീഷ൯ പറയുന്നത്.ഏതായാലും സി.പി.എം-കാ൪ എന്തു തുടങ്ങിയാലും പാര പണിയാ൯ തക്കം പാര്‍ത്തിരുന്ന സുധാകരന്‍റെ ആദ്യപാരതന്നെ വിജയകരമായി നടപ്പാക്കി ആദ്യ പാര ദില്ലിയിൽ നിന്ന് കത്തു രൂപത്തിൽ എത്തി എഴുത്തൽ ക൪മ്മം നി൪വ്വഹിച്ചത് ഇന്ത്യയിലെ തന്നെ (സോറീ) ലോകത്തെ തന്നെ അറിയപ്പടുന്ന പരിസ്ഥിതി സ്നേഹിയും വേഷംവും ഭാവവും എല്ലാം പരിസ്ഥിതിയായ ജയറാം രമേശ്.

കണ്ണൂരിൽ കത്ത് എത്തിയത് പാ൪ട്ടി ഓഫീസിൽ എത്തിയെങ്കിലും പാ൪ട്ടികാ൪ ഈ കത്ത് വഴിമാറി വന്ന കത്താണെന്നും എന്നാല്ലാം പറഞ്ഞ് കത്ത് മടങ്ങി അയച്ചു പക്ഷേ എന്തു പറഞ്ഞിട്ടന്തായി കത്ത് ഉദ്ദേശ്യ സ്ഥലത്തു തന്നെ ഇറങ്ങി അതോടുകൂടി പാ൪ക്ക് പൂട്ടി അതിനു പിന്നാലെ വിവിധ വകുപ്പുകള്ളുടേയും കത്തുകളും എത്തി.ഇതല്ലാം കണ്ട് ഒരാൾ പേടിച്ചു ഇരുപ്പുണ്ട്. ആരാണ്ണന്നാല്ലേ  ആതിരപള്ളി വെള്ളം ചാട്ടത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുക എന്ന  പദ്ധതി നടപ്പാക്കുവാ൯ രാപകൽ അധ്വാനിക്കുന്ന അധ്വാന വ൪ഗത്തിന്‍റെ പ്രിയപ്പെട്ട ബാല൯ സഖാവിന് സുധാകര൯ ഭീക്ഷണി ആക്കുകയാണ്.

ഇതുവരെ സഖാവിന് പേടി എന്നു ഉണ്ടായിരുന്നില്ല കാരണം പ്രതിപക്ഷത്ത് അത്രവലിയ പരിസ്ഥതി സ്നേഹികൾ ഒന്നു ഉണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണക്കൂടലുകൾ ഇതല്ലാം തെറ്റി.സുധാകര൯ എന്ന പരിസ്ഥതി സ്നേഹി ഉണ്ടാക്കാവുന്ന വിപത്തുകൾ നല്ലവണം നമ്മുടെ മന്ത്രിക്കറിയാം കാരണം അദ്ദേഹത്തിന് ദില്ലിയിലെ പിടിപാട്ട് എല്ലാം വച്ചു നോക്കുമ്പോൾ സമയം വളരെ മോഷമാണ് എന്നുതന്നെ പറയാം.കണ്ണൂരിൽ സിംപിംഎംകാ൪ ഈ പാ൪ക്ക നി൪മ്മിക്കുന്ന സമയത്ത് സുധാകര൯ കണ്ണൂരിൽ ഉണ്ടായിരുന്നില്ലേ അതോ സിപിഎംകാ൪ ഉത്തരകൊറിയ അണുപരീക്ഷണം നടത്തുന്നതുപോലെ വളെരെ സ്വകാര്യമായി ആയിരുന്നോ പാ൪ക്ക് നി൪മ്മിച്ചത്.രണ്ടേക്കറോളം വരുന്ന കണ്ടൽ ചെടികൾ നശിപ്പിച്ചണോ കണ്ടൽ ചെടികളോട്ടുള്ള  സ്നേഹം പ്രകടിപ്പിക്കേണ്ടത്?


Read more →

22 May, 2010

എയ൪ഇന്ത്യയെ വിശ്വസിക്കാമോ????

22 May, 2010 0 comments

 ഞാ൯ ഒമാനിൽ നിന്ന് മടങ്ങുകയായിരുന്നു എയ൪ഇന്ത്യഎക്സ്പ്രസ് വിമാനത്തിലായിരുന്നു മടക്കയാത്ര തിരുവനന്തപുരം വഴി കരിപ്പൂരിലേക്കാണ് പോവുക വിമാനം പറന്നുയ൪ന്നപ്പോൾ ഒരു ഫ്രൂട്ടി പിന്നെ കൂറേ നേരത്തിനു ശേക്ഷം ഒരു കടാലാസ്പെട്ടിയിൽകുറച്ച് ബേക്കറിയും ഒരു ടിഷു പേപ്പറും.വിമാനം ആകാശത്ത്എത്തിയപ്പോയേക്കും വിമാനം തനി സ്വഭാവം കാണിച്ചു എന്തോ നമ്മുടെ നാട്ടിലെ റോഡിലൂടെ ഓട്ടോറിക്ഷയില്‍ പോകുന്നതു പോലെ ഭയങ്കരമായ കുലുക്കം അങ്ങനെ തിരുവനന്തപുരത്ത് വിമാനം എത്തി ചേ൪ന്നു അവിടെ ഇറങ്ങവാനുള്ള യാത്രകാരല്ലാം ഇറങ്ങി ഒരു അറിയിപ്പ് വന്നു അരമണിക്കൂറിന് ശേക്ഷം മാത്രമേ വിമാനം ഇവിടെ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുക്കയുള്ളൂ
എന്നാല്‍ ഒന്ന് ടോയ്ലലറ്റില്‍  പോകാമെന്ന് കരുത്തിയപ്പോൾ കുറേ പോലീസുകാ൪ വരുന്നത് കണ്ടു പേടിച്ചുകൊണ്ട് സീറ്റിൽ തന്നെ പോയിരുന്നു.അവ൪ വന്ന് സീറ്റിനടിയിൽ പരിശോധിച്ചു എന്നിട് അവ൪ പോയി എന്‍റെ സംശംയം അവ൪ എത്തിനാണ് വന്നത് എന്നായിരുന്നു.സംശയം മാറി തൊഴിലാളി നേതാവ് സഖാവ് പിണറായി വിജയ൯ വിമാനത്തിനുള്ളിലേക്ക്....... 

അതുകൊണ്ട് ഒന്ന് പരിചയപ്പെടാമെന്ന് കരുതി അദേഹം ഇരിക്കുന്ന സീറ്റിനു അടുത്തേക്ക് പോയി പക്ഷേ അതിനു ധൈര്യം വന്നില്ല ആ ശ്രമം ഉപേക്ഷിച്ചുകൊണ്ട് സീറ്റിൽ പോയിരുന്നു
പിന്നെ കരിപ്പുരിലേക്ക്...................................................

 
 വിമാനം തിരിച്ചു.പിന്നെ കരിപ്പൂരിൽഎത്തുന്നതുവരെ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ഒരു അറിയിപ്പ്  കിട്ടി എല്ലാവരും സീറ്റബെൽറ്റ് ധരിക്കണം ഉടനെ വിമാനം കരിപ്പൂ൪ എയ൪പോട്ടിൽ ഇറങ്ങുമെന്ന മെസേജ് കിട്ടി.ഉടനെ തന്നെ ഒന്ന് ഉഷാറായി സീറ്റ് ബെൽറ്റ് ധരിച്ച് പെട്ടന്ന് വിമാനം വളരെ വേഗം വിമാനം റൺവേയിൽ ഇറങ്ങി ഇത് ഇവിടെന്നു നിൽക്കിലെ എന്നു കരുതി.അതിവേഗം പോകുന്ന ബസ് സഡ൯ബ്രേക്ക് ഇടുന്നതുപോലെ വിമാനം നിന്നു പിന്നെ വിമാനം സാധാരണഗതിയിലേക്ക് വന്നു പുറത്ത് നല്ല മഴയുണ്ടായിരുന്നു അപ്പോൾ ഞാ൯ കരുതി ഈ സംഭംവം കാലാവസ്ഥ ശരിയാകാത കൊണ്ടുള്ള പ്രശ്നമായിരിക്കും പക്ഷേ പിന്നേയും നല്ല തെളിഞ്ഞ കാലവസ്ഥയിലും എയ൪ഇന്ത്യഎക്സ്പ്രസിൽ  യാത്രചെയ്തപ്പോൾ ഇത്തരം അനുഭവങ്ങൾ പിന്നേയുമുണ്ടായിരുന്നു.എനിക്ക് അതൊന്നും അത്ര വലിയ പ്രശ്നമായി തോന്നുന്നില്ല


അതല്ല എന്‍റെ പ്രശ്നം.ഞാ൯ ഇപ്പോൾ ഒമാ൯ സന്ദ൪ശത്തിലാണ് സന്ദ൪ശനം ഏതാണ്ട് പൂ൪ത്തിയായി എന്നു പറയാം.ഉപ്പ നാട്ടിലേക്ക് ഉള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എയ൪ഇന്ത്യ എക്സ്പ്രസ്സിനാണ്ണ് എന്ന് ഉപ്പ പറഞ്ഞു.പക്ഷേ എനിക്ക് അത്ര വിശ്വാസം പോര........

ഒരുകാലത്തെ നമ്പ൪ വൺ വിമാന കമ്പനിയായിരുന്ന എയ൪ഇന്ത്യ എങ്ങനെ ഒരു ലോക്കൽ കമ്പനിയായത്? എങ്ങനെയാണ് ഗൾഫിൽ എയ൪ഇന്ത്യയെ കുറിച്ച് പറയാറുള്ളത് വൈകിയോടുന്ന വിമാനം എന്നാണ്.എങ്ങനെയാണ് എയ൪ഇന്ത്യകമ്പനി ഇങ്ങനെയായിമാറിയത് സാധാരണ ഒരു ബസിലെ ജീവനക്കാരുടെ  കൃത്യനിഷ്ഠ എയ൪ഇന്ത്യയിലെ ജീവനക്കാ൪ക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാ൯ അടക്കമുള്ള എയ൪ഇന്ത്യയിൽ യാത്ര ചെയ്യ്ത ആളുകൾ ആഗ്രഹിച്ചിരിക്കും കാരണം എയ൪ഇന്ത്യയുടെ വിമാനങ്ങൾ വൈകിയോടാത്ത ഒരു ദിവസം പോലും ഇല്ല എന്നു തന്നെപറയാം .ഇതിന്റ കാരണം എന്ത്?????...................................... 
 
മംഗലാപുരം വിമാനപകടത്തിൽ മരിച്ച ആള്ളുകളുടെ ബന്ധുകളെ സൗജന്യമായി നാട്ടിൽ കൊണ്ടു പോകുമെന്ന് ടിവിയിൽ ഫ്ലാശ് ന്യൂസ് കണ്ടപ്പോൾ ഞാനും നിങ്ങള്ളും മനസ്സുകൊണ്ട് അഭിവാദ്യം അ൪പ്പിച്ചിടുണ്ടാവും പക്ഷേ മംഗലാപുരം ദുരന്തത്തെപോലെ തന്നെ അത് മറ്റൊരു ദുരന്തംമായി മാറി സ്വന്തം ഉടയവരുടെ കത്തികരിഞ്ഞ ശരീരം പോലും ഒരുനോക്ക് കാണുവാ൯ ഉള്ള അവകാശത്തെയാണ് എയ൪ഇന്ത്യ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടപ്പെടുത്തിയത്.മറ്റ് വിമാനകമ്പനിയുടെ വിമാനത്തിൽ നാട്ടിലേക്ക് വരുവാനുള്ള പണം പലരുടേയും കൈയ്യിൽ പണമുണ്ടായിരുന്നു. എയ൪ഇന്ത്യ അധികൃതരെ വിശ്വാസത്തിൽ എടുത്തു കൊണ്ടാണ് എയ൪ഇന്ത്യയിൽ യാത്ര ചെയ്യുവാ൯ അവ൪ തയ്യാറായ്യത് പക്ഷേ എയ൪ഇന്ത്യ അധികൃത൪ വിശ്വാസവഞ്ചന കാണിക്കുമെന്ന് അവ൪ കരുതിയിരുന്നില്ല അങ്ങനെ നീണ്ട പതിനേഴ് മണിക്കൂ൪ നീണ്ട കാത്തിരിപ്പി൯ ഒടുവിൽ അവ൪ നാട്ടിൽ എത്തിയത്.ഇത് അനീതിയാണ് ഇത് ക്രൂരതയാണ് നിസ്സഹായരായ മനുഷ്യരോട് കാണിച്ച ക്രൂരതയാണ്.എന്ത് കൊണ്ടാണ് ഇങ്ങനെ സംഭംവിച്ചത്???? 

ആ പാവം മനുഷ്യരെ പറഞ്ഞുപറ്റിച്ച ഉദ്യോഗസ്ഥ൪ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.ഇനിയെങ്കെലും എയ൪ഇന്ത്യ ആ പാവപ്പെട്ട കുടുബങ്ങൾക്ക് നഷ്ടപരിഹാരം നൽക്കേണമേ എന്നൊരു പ്രാ൪ത്ഥനമാത്രമേ എനിക്കുള്ളൂ................ 

എയ൪ഇന്ത്യ എന്ന് നന്നാവും????? നമ്മുടെ ഇന്ത്യാ രാജ്യത്തിന് വിദേശ നാണ്യം നേടിതരുന്ന പ്രവാസികൾ ചോദ്യക്കുന്നു എയ൪ഇന്ത്യ എന്ന് നന്നാവുമെന്ന്.എയ൪ഇന്ത്യ നല്ലരീതിയിൽ വളരെട്ടെ എയ൪ഇന്ത്യയിൽ നിന്ന് നല്ല വാ൪ത്തകൾ വരെട്ടെ ഒരോ പ്രവാസിയും അതിനുവേണ്ടി കാത്തുനിൽക്കുന്നു....   Read more →