Latest News


Advertise with us

Reach your products to the #1 unique audience with Campaigns.


09 October, 2010

പുകഞ്ഞ കൊള്ളി പുറത്ത്

09 October, 2010 0 comments

സച്ചി൯ വിവാദങ്ങൾ കുറച്ച് നേരിട്ടുള്ള ഒരു ക്രിക്കറ്റ് കളിക്കാര൯.വിവാദങ്ങൾക്ക് ബാറ്റുകൊണ്ട് മറുപടി നൽക്കിയ കളിക്കാര൯ ക്രിക്കറ്റ് കളി രക്തിൽ അലിഞ്ഞു ചേ൪ന്ന ഒരു കളിക്കാര൯.സച്ചിനു തുല്യം സച്ചി൯ മാത്രം കളികളത്തിലെ ശാന്ത൯ പ്രകോപ്പനങ്ങൾക്ക് ബാറ്റു കൊണ്ട് മറുപടി നൽകിയ കളിക്കാര൯.അതുകൊണ്ട് തന്നെ സച്ചിന്‍റെ ആത്മകഥയിൽ അത്ര വലിയ വെള്ളിപ്പെടുത്തലുകൾ ഒന്നും ഉണ്ടാവില്ല എന്നാണ് പ്രതീക്ഷ  സ്വ൪ണ്ണത്തില്‍ തയ്യാറാക്കിയ പേജാണ് എന്നാണ് സി൯റ്റിക്കേറ്റ് മാധ്യമങ്ങൾപറയുന്നത്.

സ്വന്തം രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തി സൂപ്പര്‍ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ ആത്മകഥ 'ടെന്‍ഡുല്‍ക്കര്‍ ഒപ്പസ്പുറത്തിറങ്ങുന്നു. ആത്മകഥയുടെ പ്രത്യേക പതിപ്പിലെ സിഗ്നേച്ചര്‍ പേജിലായിരിക്കും സച്ചിന്‍ രക്തം കൊണ്ട് കയ്യൊപ്പ് ചാര്‍ത്തുക. 852 പേജുള്ള പുസ്തകത്തിന്റെ മുന്‍കൂട്ടി ബുക്ക് ചെയ്ത 10 കോപ്പികളില്‍ മാത്രമാണ് രക്തം കൊണ്ടുള്ള സച്ചിന്‍റെ കയ്യൊപ്പുണ്ടാകുക.


എന്നാല്‍ പിന്നെ ഒരെണ്ണം ബുക്കു ചെയ്യാം എന്ന് വിചാരിക്കേണ്ട. 10 കോപ്പികളും ബുക്കിംഗ് കഴിഞ്ഞു. ഏകദേശം 35 ലക്ഷം രൂപയ്ക്കാ‍ണ് 10 കോപ്പികള്‍ ബുക്ക് ചെയ്തിരിക്കുന്നത്. 10 കോപ്പുകളില്‍ നിന്ന് ലഭിക്കുന്ന വരുമാനം സച്ചിന്റെ ചാരിറ്റബിള്‍ ഫൗണ്ടേഷന് മുംബൈയില്‍ സ്‌കൂള്‍ നിര്‍മ്മിക്കാനായി നല്‍കും  എന്ന് സച്ചിന്‍ പറയുന്നു.
37 കിലോ ഭാരമുള്ള പുസ്തകത്തില്‍ ലിറ്റില്‍ മാസ്റ്ററുടെ കുടുംബത്തിന്റെ ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത അപൂര്‍വ ചിത്രങ്ങളും അദ്ദേഹത്തിന്റെ കരിയറിനെക്കുറിച്ചുള്ള ചിന്തകളും ഉണ്ടാകും. തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുമുണ്ടാകും. കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാത്ത സാധാരണ പതിപ്പും പ്രസാധകരായ ക്രാക്കണ്‍ മീഡിയ പുറത്തിറക്കുന്നുണ്ട്. 
കെട്ടിലും മട്ടിലും അത്ര തിളക്കമില്ലാതെ ടെണ്ടുല്‍ക്കര്‍ ഒപ്പസിന്റെ സാധാരണ പതിപ്പും പ്രസാധകര്‍ പുറത്തിറക്കും. ഇതിന് 94,000 ത്തിനും 1,41,000 രൂപയ്ക്കുമിടയിലായിരിക്കും വില. ഇവയില്‍ തിരഞ്ഞെടുത്ത 1000 കോപ്പികളില്‍ സച്ചിന്റെ ഒപ്പുണ്ടാകും.
ഒന്നുമില്ലെങ്കിലും സച്ചി൯ അടിക്കുന്ന ഓരോ സിക്സിനും ഫോറുനും കീ വിള്ളിച്ചതല്ലേ ഉള്ള പരിഗണന നൽക്കി രതക്ത്ത്തിലും സ്വ൪ണ്ണത്തിലുമെന്നും  വേണ്ട പകര സാധാരണ പേപ്പറിൽ  വില കുറച്ച് പ്രസ്ദ്ധീകരിക്കണം എന്‍റെ അപേക്ഷ. സച്ചിന് ഒരു നല്ല കാര്യം വന്നപ്പോൾ നമ്മെയെന്നും വേണ്ടാന്നാണ് അ൪ത്ഥം ഏതായാലും ഇനി ക്രിക്കറ്റ് കളി കാണുന്നത് ഞാ൯ നിറുത്തി.അലെങ്കിലും ഇനീ ഈ സച്ചിനെ വെച്ചു പൊറുപ്പിക്കുവാ൯ പറ്റുമോ.വല്ല ഗുണം ഉണ്ടോ.... അയാള്‍ നമ്മൊക്കെ വിറ്റു കാശാക്കുകയാണ്.സച്ചിന്‍  ക്രിക്കറ്റിലൂടെ ലഭിച്ച അംഗീകാരം വില്‍പനച്ചരക്കാക്കുകയാണ്.അദ്ദഹത്തിന് ലഭിച്ച ജനപിന്തുണ അദേഹം കോളക്കും പെപ്പ്സിക്കും വേണ്ടി അദ്ദേഹം വിൽക്കുകയാണ്. ഏതെങ്കിലും പൊതുകാരുണ്യ പരസ്യത്തിൽഅഭിനയിക്കുന്നു ഞാ൯ ഇന്നു വരേ കണ്ടിട്ടില്ല.എല്ലാം ക്രക്കറ്റു കളിക്കാ൪ ചെയ്യുതതുപോലെ നേരകാലത്ത് ക്രക്കറ്റ് കളിന൪ത്തി വല്ല ഉപദേശകനായോ,കോച്ചായിയോ കാലം കഴിക്കണം.


അല്ലാതെ ധോണിയെപോലെയുള്ള താരങ്ങള്ളെ ഉയ൪ന്നു വരുവാ൯ സമ്മതിക്കാതെ അനങ്ങപാറയായി നിൽക്കരുത്.ഇന്ത്യ൯ ക്രിക്കറ്റ് അത് സച്ചിന്‍റെ തറവാടു സ്വത്തല്ല.സച്ചി൯ യുവ തല്ലമുറക്കുവേണ്ടി വഴി മാറണം.പിന്നെ വല്ല ടെസ്റ്റിലോ കളിച്ചള്ളൂ പ്രശ്നമില്ല.ഈ ഇടെ സച്ചി൯ ഏതല്ലാം ഏകദിന മത്സത്തിൽ സച്ചി൯ തോറ്റിരിക്കും.കാരണം 50 ഓവറിൽ ആയിരിക്കും സ്വഞ്ചറി നേടുക.ചിലരൊക്കെ പറയുന്നത് സച്ചി൯ പോയ പിന്നെ ഈ കളി ഇല്ലാതാക്കുമെന്നൊക്കെയാണ് ചിലരുടെ വ൪ത്തമാനം.അവരോട് നാല് വാക്ക് പറഞ്ഞിട്ടേ കാര്യമുള്ളൂ..... അയാള് പോവാണ്ണങ്കിൽ പോവട്ടെ നമ്മുടെ ശീശ്രാന്തുമെല്ലാം ഇല്ലേ........ സച്ചി൯ പ്ലീസ്..... കളിനി൪ത്തണം. അലെങ്കിൽ 1000 കളികള്ളിൽ നിന്നും ഒരു പതിനായിരം റൺസ് നേടുക എന്നത് വളരെ വലിയ കാര്യം ആണ് എന്ന് തോന്നുന്നില്ല.നമ്മുടെ ധോണിക്കെല്ലാം നേടുവാ൯ കഴിയും...അതിന് 50 ഓവറും സച്ചി൯ തന്നെ ക്രീസിൽ നിൽക്കുകയാണങ്കിൽ എന്തു ചെയ്യും?///

പുകഞ്ഞ കൊള്ളി പുറത്ത്
അടുപ്പിൽ വിറക്ക് വെയ്ക്കുന്നത് കത്താനാണ്.അത് ശരിയായി കത്താതെ പുകഞ്ഞു കൊണ്ടിരിക്കയാണങ്കിൽ അതു കൊണ്ട് ഒരു പ്രയോജനവുമില്ലലോ അങ്ങനെ വരുമ്പോൾ ആ കൊള്ളി അതിൽ നിന്നും എടുത്തു കളയുന്നതാണ് നല്ലത്. ഇതേ പോലെ പ്രയോജനരഹിതമായ സച്ചിനെ വെച്ചു പൊറുപ്പിക്കാതെ BCI എടുത്തു കളയണം അലെങ്കിൽ എന്നെ പോലെയുള്ള നല്ല ക്രക്കറ്റു കളിക്കാരെ ഇന്ത്യ൯ ടീമിന് നഷ്ടപ്പെടെക്കാം........

ചിത്രങ്ങള്‍ കടപ്പാട്:

Read more →

10 July, 2010

കൈവെട്ട് കേസ് :ഒരു ബ്ലോഗ് അന്വോഷണം

10 July, 2010 0 comments

നമ്മുടെ നാട്ടിൽ മാധ്യമങ്ങൾ പല കേസുകളും അന്വോഷിച്ച് പല കണ്ടെത്തലുകളും നടത്തി രാഷ്ട്രീയംകാരുടെ ശാപം ഏറ്റുവാങ്ങിയവരാണ്.എന്നാൽ ചരിത്രത്തിൽ ആദ്യമായിരിക്കും ഒരു കൈവെട്ട് കേസ് ബ്ലോഗ൪ അന്വോഷിക്കുന്നത്.അതു കരുതി എനിക്ക് സി.ബി.ഐ ഡയക്ട൪ പദവി വേണമെന്നും ഒന്നും മില്ല.അതു കരുതി സമ്പത്ത് വധക്കേസ് ഒന്നും എന്നോട് അനോഷിക്കണമെന്ന് പറയരുത് പ്ലീസ്............

തൊടുപുഴ ന്യൂമാ൯ കോളേജിലെ അധ്യാപകന്‍റെ കൈവെട്ടി മാറ്റിയ സംഭംവത്തിൽ ഒസാമ ബി൯ലാദന്‍റെ കരങ്ങൾ ആണെന്ന് എന്‍റെ അന്വോക്ഷണത്തിൽ വ്യക്തമായി ഒസാമ ബി൯ലാദ൯ ആണ് അയച്ചു കൊടുത്ത വിധിയാണ് പോപ്പുല൪ ഫ്രണ്ടു പ്രവ൪ത്തക൪ നടപ്പാക്കിയത് ഒസാമ ബി൯ലാദന്‍റെ പ്രതേക ദൂത൯ വഴിയാണ് വിധി എത്തിയത് എന്നു കരുത്തുന്നു ദൂത൯ എങ്ങനെ ഇന്ത്യയിൽ എത്തി.എന്നത് അവശേക്ഷിക്കുന്ന ചോദ്യമാണ്.
 കൈവെട്ട് കേസിലെ പ്രതി യൂനുസ് 2 മാസം ഇറച്ചി കടയിൽ ജോലി ചെയ്യുതതായായി കരുതപ്പെടുന്നു.ചോര കണ്ടുള്ള ഭയം മാറ്റുവാ൯ വേണ്ടിയായിരുന്നു 2മാസം ഇറച്ചി കടയിൽ ജോലി ചെയ്യുത് എന്നും മനസ്സിലാക്കുന്നു. ഒസാമ ബി൯ലാദന്‍റെ ദൂത൯ കേരള്ളത്തിൽ നിന്നും ഗുജറാത്തിലേക്ക് തിരിച്ചതായി കരുത്തുന്നു.ഇന്ത്യയിൽ താലിബാ൯ അനുകൂല രാഷ്ട്രീയ പാ൪ട്ടി രൂപിക്കരികുന്നതിനു വേണ്ട ച൪ച്ചകൾ നടത്തുന്നതിനു വേണ്ടിയായിരുന്ന ഇന്ത്യയിൽ വന്നത് എന്ന് സംക്ഷയിക്കുന്നു.കേരള്ളത്തിലെ പ്രമുഖ കിനാലൂ൪ ചെങ്ങറ പോലുള്ള സമര ഭൂമിയിലും ഒസാമ ബി൯ലാദന്‍റെ ദൂത൯ സന്ദ൪ശനം നടത്തിയായി അറിയുന്നു  ഇതോടപ്പം തന്നെ അഫ്ഗാനിസ്ഥാനിൽ അമേരിക്കന്‍ സൈനിക്ക  കേന്ദ്രകൾ ആക്രമിക്കുന്നതിന്‍റെ വിഡിയോകൾ പോലീസിന് റെയ്ഡിൽ ലഭിച്ചു പോലീസ് സ്റ്റേഷനുകൾ ആക്രമിക്കുവാ൯ പദ്ധതി തയ്യാറാക്കിയതായി സൂചന.ഇതിനിടയിയിൽ കേസ് അന്വോഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥക൪ക്കെതിരെ വധഭീക്ഷണി വന്നു.ഒബാമയുടേയും മിഷേൽ ഒബാമയുടേയും പേരിലെടുത്ത വ്യാജ സിം കാ൪ഡ് ഉപയോഗിച്ചാണു എന്ന് മനസ്സില്ലായി.
 ഇതൊരു ഒരു ഭാവനാ സൃഷ്ടിയാണ് എന്ന് ഈ കഥ വായിച്ച ആ൪ക്കും മനസ്സില്ലാക്കും .
നമ്മുടെ കൊടിയേരി സഖാവും മറ്റും ചിലരും പറയുന്നത്തനുസരിച്ചാണ്ണങ്കിൽ തൊടുപുഴയിൽ കൈവെട്ടിനു പിന്നിൽ ഒസാമ ബി൯ലാദ൯ ആണ് എന്നേ തോന്നുകയുള്ളൂഞാ൯ ഇവരോടൊക്കെ ഒരു കാര്യം ചോദ്യച്ചോടെ... നമ്മുടെ കേരളം എന്ന ദൈവത്തിന്‍റെ നാട്ടിൽ ഇതിനു മുമ്പും പിമ്പും നിരവധി കൈവെട്ടു കേസുകൾ അരങ്ങേറി അതൊന്നും എന്താ താലിബാ൯ മോഡലല്ലേ??????.....

ലോകത്ത് താലിബാ൯ മാത്രമാണോ ആളുകളെ കൈയും കാലും വെട്ടിയുണ്ട്.ആഭ്യന്തര മന്ത്രിയുടെ പാ൪ട്ടികാ൪ എത്ര കൈകാലും വെട്ടിയുണ്ട്????.......ഈ.....അക്രമണ രാഷ്ട്രീയത്തെ എന്ത് വിശേഷിപ്പിക്കും??? (സ്റ്റാലിനിസം എന്നു പറയാം...) നരേന്ദ്ര മോഡി ഗുജറാത്തിൽ വ൪ഗീയ കലാപം ഉണ്ടാക്കുവാ൯ നേതൃതം നൽക്കി നരേന്ദ്ര മോഡിയെ എന്തു കൊണ്ടാ..? ഹിറ്റലറുമായോ ബുഷ്മയോ താരതമ്യം ചെയ്യുന്നില്ല   
ഈ ചോദ്യത്തിനുവേണ്ടി അവലംബിച്ചത്‌ കേരളഭാഷാ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ പ്രസിദ്ധീകരിച്ചതും പി.എം. ബിനുകുമാര്‍ സമ്പാദനവും പഠനവും നിര്‍വഹിച്ചതുമായ 'തിരക്കഥയുടെ രീതിശാസ്‌ത്രം'എന്ന പുസ്‌തകത്തില്‍ 'ഒരു വിശ്വാസിയുടെ കണ്ടെത്തലുകള്‍എന്ന പേരില്‍ തിരക്കഥാകൃത്തും സിനിമാ സംവിധായകനുമായ പി.ടി. കുഞ്ഞുമുഹമ്മദ്‌ എഴുതിയ ലേഖനത്തിലെ സംഭാഷണശകലമാണ്‌.
താഴെ കാണുന്നതാണ് ആ സംഭാഷണശകലം
എന്‍റെ നാട്ടില്‍ ഒരു ഭ്രാന്തനുണ്ട്.ഈ ഭ്രാന്തന്‍ സ്ഥിരമായി ഒറ്റയ്ക്കിരുന്നു ദൈവത്തെ വിളിക്കും."പടച്ചോനെ..പടച്ചോനെ.."ദൈവത്തിന്‍റെ മറുപടി.
"എന്താഡാ നായിന്‍റെ മോനെ"എന്നാണ്.ഇദ്ദേഹം ചോദിക്കുന്നു."ഒരു അയില ..അത് മുറിച്ചാല്‍ എത്ര കഷ്നമാണ്?" ദൈവത്തിന്‍റെ മറുപടി.(ദൈവം ഇദ്ദേഹം തന്നെയാണ്)."മൂന്ന് കശ്നമാനെന്നു നിന്നോട് എത്ര തവണ പറഞ്ഞിട്ടുണ്ട് നായേ"


1- --------------------- പടച്ചോനെ പടച്ചോനെ
2- -------------------- എന്താടാ നായിണ്ടേ മോനെ
3- ------------------- ഒരു അയില അതു മുറിച്ചാല്‍ എത്ര കഷ്നമാണ്
4- -------------------- മൂന്നു കഷണമാനെന്നു എത്ര തവണ പറഞ്ഞിട്ടുണ്ടെടാ നായെ
അദ്ദേഹം അതിലെ പലവാക്കുകളും ഒഴിവാക്കുകയും മുഹമ്മദ് എന്ന വാക്ക് കൂട്ടി ചേ൪ക്കുകയും ചെയ്യുതു.അദ്ദേഹം മനപ്പൂ൪വം ഇങ്ങനെ ചെയ്യുതത്തിൽ നിന്നും നമക്കു മനസ്സില്ലാക്കാവുന്നതാണ് അദ്ദേഹം ഉദ്യേഷ്യം.മതനിന്ദയും പ്രവാചക നിന്ദയും തന്നെയായിരുന്നു.ഈ പൊളിച്ചു പണിയിൽ നിന്നും വ്യക്തം.
ടി.ജെ ജോസഫ് എന്ന അധ്യാപകനാണ് ഇത്തൊരു വ൪ഗ്ഗീയ പ്രശ്നമായി ഉയ൪ത്തി കൊണ്ടുവന്നത് കാരണം അദ്ദേഹത്തിന് ഈ പ്രശ്നം അവിടെ തന്നെ വെച്ച് അവസാനിപ്പിക്കാമായിരുന്നു.കൈവെട്ടിനു ശേക്ഷം പറഞ്ഞ  മാപ്പ് എന്ന വാക്ക് വിവാദം ഉണ്ടായപ്പോൾ തന്നെ പറഞ്ഞിരുന്നെങ്കിൽ ഏതൊരു പോപ്പുല൪ ഫ്രണ്ടുകാരനും അദ്ദേഹത്തിന്‍റെ കൈപ്പത്തി വെട്ടുവാ൯  വരില്ലായിരുന്നു.(വഴിയേ പോകുമായിരുന്ന പാമ്പ്)

മിസ്റ്റ൪ ടി.ജെ ജോസഫ് താങ്ങൾ ഒരു അധ്യാപകനല്ലേ ഒരു വിദ്യാ൪ത്ഥി തെറ്റ് ചെയ്യുതാൽ അതു തിരുത്തേണ്ട ക൪മ്മത്തിനു പകരംതമ്മില്‍ തല്ലിച്ചാവുന്ന  സമൂഹവും അനാഥരാകുന്ന കുഞ്ഞുങ്ങളും വെട്ടിക്കീറപ്പെടുന്ന ശരീരങ്ങളുമെല്ലാം ഒരു അധ്യാപകനായ താങ്ങൾ സൃഷ്ടിച്ചെടുക്കേണ്ടതാണോ??? .താങ്ങള്ളുടെ കൈവെട്ടിയതിനെ ഞാനും അപലപ്പിക്കുന്നു.ഏതാനും ചില പിശാചുകൾ താങ്ങളുടെ കൈവെട്ടി അതു കൊണ്ട് മാഞ്ഞു പോവുന്നതല്ല താങ്ങൾ ചെയ്യുത  കുറ്റം.അധ്യാപനം എന്നാൽ മഹത്തരമായ ഒരു പ്രവൃത്തിയാണ്.താങ്കള്ളുടെ പ്രവ൪ത്തനം അധ്യാപക സമൂഹത്തിനു തന്നെ നാണക്കേട് ആയിമാറിയിരിക്കുന്നു. പരസ്പര വൈരം വളര്‍ത്തുകയെന്നതാണോ ഒരു അധ്യാപകന്‍റെ കടമ?താങ്ങൾ ഒരു അധ്യാപക൯ ആണെന്ന കാര്യം താങ്കൾ മറന്ന് ഒരു വ൪ഗീയവാദിയായി മാറുക്കയായിരുന്നോ..

ഒരു അധ്യാപക൯ വിദ്യാ൪ത്ഥികൾക്ക് പറഞ്ഞു കൊടുക്കേണ്ട വാക്കുകൾ ആണോ ഇത്.ഈ നായിന്‍റെ മോന്‍ടെ പ്രയോകം എത്രത്തോളം നല്ല സന്ദേശമാണ് നല്‍കുന്നത് ????
^അശാനക്ഷരമൊന്നു പിഴച്ചാൽ അമ്പൊത്താന്നു പിഴക്കും ശിഷ്യന്
 ഗുരുവിന് ചെറിയ തെറ്റുപറ്റിയാൽ ശിഷ്യന് അതിലും കൂടുതൽ തെറ്റു പറ്റും.അതിനാൽ ഗുരുനാഥ൯ തെറ്റു പറ്റാതിരുക്കുവാ൯ ശ്രദ്ധിക്കേണ്ടതാണ്.വേണ്ടത്ര തയ്യാറെടുപ്പ് നടത്തിയിട്ടേ അധ്യാപനത്തിനു പോകാവൂ.ആരും സ൪വജ്ഞരല്ലല്ലോ.തെറ്റുകൾ പറ്റുവാ൯ എള്ളുപ്പമാണ്. തെറ്റ് കൂടാതെ വളരെ തയ്യാറെടുപ്പ് ആവശ്യമായിവരും പഠിപ്പിക്കുന്നതിന് ഒരു ചെറിയ തെറ്റു പറ്റിപ്പോയൽ ശിഷ്യ‌നില്‍ അതിലും വലിയ തെറ്റുകൾ വന്നു ചേരും.
തെറ്റുപറ്റിയെന്നറിഞ്ഞാൽ ഉടനെ തിരുത്തുവാ൯ ഗുരു മടികാണിക്കരുത്. അഭിമാനം കരുതി തെറ്റു മറച്ചു വച്ചാൽ അത് ഭാവി തലമുറയോട് ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം ആയിരിക്കും ഇതു പോലെ മതനിന്ദ നടത്തിയിലൂടെ ടി.ജെ ജോസഫ് എന്ന അധ്യാപക൯ ഭാവി സമൂഹത്തോട് ചെയ്യുത ഏറ്റവും വലിയ ദ്രോഹം ആണിത്.എന്നിട്ടും ചില൪ അദ്ദേഹത്തെ ന്യായീക്കരിക്കുന്നത് ശരിയല്ല

ഞാ൯ ഒരിക്കലും പോപ്പുല൪ ഫ്രണ്ടിനെ ന്യായീക്കരിക്കുകയ്യല്ല പ്രാവചകനെ നിന്ദച്ചതിനാണ് കൈവെട്ടിയതിനാണ്ണങ്കിൽ ആ പ്രാവചകനെ നമ്മെ പഠിപ്പിച്ച പാത ഇതല്ല സ്നേഹത്തിന്‍റെയും സോഹോദര്യത്തിന്‍റെയും സന്ദേശമാണ് നിങ്ങൾ ചെയ്യുത പ്രവ൪ത്ത‌നം ഇസ്ലാം മതത്തിന്‍റെ ആശയങ്ങൾക്കു വിരുദ്ധമാണ്. നിങ്ങൾ ചെയ്യുത പ്രവ൪ത്തി ഗുണ്ടായിസം ആണ്. ഇസ്ലാം കാലുവെട്ടുവാനോ കൈവെട്ടുവാനോ പഠിപ്പിക്കുന്നില്ല. 
ഇസ്ലാം പഠിപ്പിക്കുന്ന ന്മയുടേയും സൗഹാ൪ദത്തിന്‍റെയും നല്ല സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുന്നതിനുപകരം ഇസ്ലാം എന്ന മതത്തിന്‍റെ മറവിൽ വ൪ഗീയ മുതലെടുപ്പ് നടത്താനാണോ ശ്രമിക്കേണ്ടത്???? നിങ്ങളെ മുസ്ലിം സമുദായം വെറുക്കുന്നു ഈ സമൂഹം വെറുക്കുന്നു.ഒരു തെറ്റിനെ മറ്റൊരു തെറ്റിനാൽ തിരുത്താൻ ശ്രമിയ്ക്കുകയാണോ വേണ്ടത് പരദ്രോഹത്തിനുവേണ്ടിയല്ല നമുക്ക് കൈകാലുകൾ തന്നിരിക്കുന്നത് കഴിയുന്ന സഹായങ്ങൾ മറ്റുള്ളവ൪ക്ക് ചെയ്യുതുകൊടുക്കാനാണ്..എന്ന് കൂട‌ി നാസറും,യുനുസും,അലിയും,അടങ്ങുന്ന പോപ്പുല൪ ഫ്രണ്ട് പ്രവ൪ത്തക൪ മനസ്സില്ലാക്കുക.

പോപ്പുല൪ ഫ്രണ്ട് ഒരു കൈവെട്ടി അവരെ നിരോധികണം എന്നല്ലാം പറയുവ൪ക്ക് അതിനുള്ള യോഗത്യയുണ്ടോ എന്ന് നാം പരിശോധിക്കേണ്ടിയിരിക്കുന്നു.ഇത്തരമൊരു അവകാശ വാദം ഉന്നയിച്ചു കൊണ്ട് ആദ്യം വന്നത് ബി.ജെ.പി ക്കാ൪ ആണ് അവ൪ക്ക് അതുപറയുവാ൯ അവകാശമുണ്ടോ????? 
 ഒറീസയിൽ മതപരിവ൪ത്തനം നടത്തു എന്ന് ആരോപ്പിച്ച് അക്രമം അഴിച്ചുവിട്ട  പാ൪ട്ടിയാണ് ബി.ജി.പി ഗുജറാത്തിൽ വെറും രാഷ്ട്രീയ താല്പര്യത്തിനുവേണ്ടി വ൪ഗീയ കാലപം അഴിച്ചുവിട്ട  പാ൪ട്ടിയാണ് ബി.ജി.പി ഇത്തരം സംഭവങ്ങൾ നാം കണ്ടില്ലെന്ന് നടിക്കരുത്
 ഇന്ത്യയിൽ തീവ്രവാദം വള൪ന്നുവരുവാനുള്ള കാരണം തന്നെ ബി.ജി.പി എന്നപാ൪ട്ടിയാണ് ഇതിന് ഒടുവിലെത്തെ ഉദാഹരണമാണ് മലേഗാവ് സ്ഫോടനം പോപ്പുല൪ ഫ്രണ്ട് എന്ന സംഘടനയ്ക്ക കേരളം എന്ന സംസ്ഥാനത്ത് വള൪ക്കൂറുള്ള മണ്ണാക്കി മാറ്റിയത് ബി.ജി.പി എന്ന പാ൪ട്ടിയാണെന്ന് പറയുകയ്യാണങ്കിൽ അതാണ് ശരി ഉദാഹരണ്ണതിന് മറാടുപ്പോലുള്ള സംഭവങ്ങൾ.അപ്പോൾ ആദ്യം നിരോധിക്കേണ്ടത് ബി.ജെ.പിയല്ലേ


നമ്മുടെ നാട്ടിലെ കോൺഗ്രസുകാരും  സി.പിഎം-കാരും ഒട്ടും പിന്നില്ല പോപ്പുല൪ ഫ്രണ്ട് എന്ന സംഘടനെയെ വള൪ത്തുന്നതിൽ 4 വോട്ടിനു വേണ്ടി പരസ്യമായും രഹസ്യമായും പിന്തുണ നൽകിയവരാണ് ഇരുകൂട്ടരും.പോപ്പുല൪ ഫ്രണ്ടിന്‍റെ സാമ്പത്തിക സോത്രസിനെ കുറിച്ച് അന്വോഷികണമെന്ന് പറയുന്നവ൪ സ്വന്തം പാ൪ട്ടിക്കുവരുന്ന സാമ്പത്തിക ഫണ്ടിനെ പറ്റി എന്തുകൊണ്ട് മൗനം പാലിക്കുന്നു. പോപ്പുല൪ ഫ്രണ്ട് എന്ന പാ൪ട്ടി മാത്രമല്ല വിദേശത്തു നിന്ന് പണം വരുന്നത് പല  രാഷ്ട്രീയ പാ൪ട്ടികൾക്കും വിദേശത്ത് നിന്ന് പണം വരുന്നുണ്ട് (എന്‍റെ കയ്യിൽ അതിനു തെളിവൊന്നു മില്ല കെണ്ടോ... ).
ഇപ്പോൾ നമ്മുടെ നേതാക്കൾ നടത്തുന്നത് സ്വന്തം ത‌െന്‍റിനെ കാണാതെ പോപ്പുല൪ ഫ്രണ്ടിന്‍റെ തെറ്റിനെ വിമ൪ഷിക്കുന്നു.നിയ്യമം കൈയ്യിൽ എടുക്കുവാ൯ പാടില്ല എന്നു പറയുന്നവ൪.ലോട്ടറി ചൂതാടം നടത്തുന്നു എന്നാരോപിച്ച് കടകൾ തല്ലിതക൪ക്കുന്നത്,സ്കൂള്ളിൽ രഹസ്യ ക്യാമറ ക്ലാസ് റൂമുകളിൽ സ്ഥാപ്പിച്ചത്തിന് സ്കൂളും ഫ൪ണ്ണീച്ചറുകളും തല്ലി തക൪ക്കുക ഇതൊന്നും നിയമം കൈയ്യിൽ എടുക്കല്ലല്ലേ.ആദ്യം സ്വയം നന്നാക്കുക എന്നിട്ട് മറ്റുള്ളവരെ വിമ൪ഷിക്കുക.അതാണ് ഉചിതം..

ഇസ്ലാം എന്ന മതവുമായി ഏതൊരുവിധ ബന്ധവുമില്ലാത സംഘടന ഇസ്ലാമിക രാഷ്ട്രം പണിയുമെന്ന് മുഖ്യമന്ത്രി എന്ത് അ൪ത്ഥിൽ ആണ് പറഞ്ഞതെന്ന് മനസ്സില്ലാക്കുന്ന‌ില്ല കാര്യമാണ്. മുഖ്യമന്ത്രി അതിന്‍റെ കൂടെ കുറച്ച് ജീവശാസ്ത്രവും പറഞ്ഞു കേട്ടു.പ്ലീസ് ഇത്തരത്തിലുള്ള വിവരക്കേട് ഇനി പറയാത്തിരിക്കുക ഒന്നുമില്ലെങ്കിലും താങ്ങൾ ഒരു മുഖ്യമന്ത്രിയാണ് എന്ന് മറക്കരുത്  

ഹിന്ദു വ൪ഗീയതയെ ഹിന്ദുകൾ കൈയ്യൊയിഞ്ഞതു പോലെ മുസ്ലിം വിഭാഗവും മുസ്ലിം വ൪ഗീയതയെ കയ്യൊഴിയണം എന്നു നമ്മുടെ ആഭ്യന്തരമന്ത്രി പറഞ്ഞത് ഒരുതരത്തിലും ന്യായീകരിക്കുവാൻ കഴിയ്യുകയില്ല.മുസ്ലിം സമുദായം വ൪ഗീയതയെ പ്രോൽസാഹിപ്പിക്കുന്നു. ഹിന്ദു സമുദായത്തിൽ വ൪ഗീയത  ഇല്ല  എന്നാണ് ആഭ്യന്തര മന്ത്രിയുടെ പ്രസ്താവന പറയാത്തെ പറയ്യുന്നത്. കേരളത്തിൽ ബി.ജെ.പിക്കും ആ.൪.എസ്.എസിനുമുള്ളത്തിന്‍റെ പകുതി പ്രവ൪ത്തകരെ പോപ്പലു൪ ഫ്രണ്ടിനുള്ള അതു പോപ്പലു൪ ഫ്രണ്ട് പോലെയുള്ള ഒരു സംഘടനയെ മുസ്ലിം വിഭാഗത്തിൽപ്പെട്ടതാണ് പറയുവാ൯ പറ്റുമോ????
പോപ്പലു൪ ഫ്രണ്ടകാ൪ പലതും ചെയ്യും അവരെ അടക്കി നി൪ത്തേണ്ട ചുമതല കേരള പോലീസ് കോടിയേരി സഖാവിന്‍റെ വകുപ്പിനാണ് അതു കരുതി മുസിലിം സമുദായത്തെ തന്നെ വിമ൪ഷിക്കുന്നത് ശരിയല്ല അവരെയൊക്കെ മുസ്ലിം വിഭാഗത്തിൽ പെട്ടതാണോ ആവോ അവരിലാരെങ്കിലും പള്ളിയുടെ വാരാന്ത കണ്ടിടാവുമോ എന്നാണ് സംശയം.കൂടുതൽ അറിയണ്ണമെങ്കിൽ പാ൪ട്ടി സെകട്ടറിയോട് ചോദ്യച്ചാൽ മതി അദ്ദേഹത്തിന് ഇസ്ലാമിനെ കുറിച്ച് അതി ഭയങ്കരമായ അറിവാണ് അതല്ലേ ജമാഅത്തെ ഇസ്ലാമിക്ക് ചാണക്കം വെള്ളം പോലീസുകാരുടെ നേ൪ക്ക് വെള്ളമൊഴിച്ചത് തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു കൊടുത്തത്.

ആ൪.എസ്.എസ് നടത്തുന്ന വ൪ഗീയ ആക്രമണകൾക്ക് ഒരു കൈവെട്ട് കേസിന്‍റെ പ്രധാന്യം പോലും നൽക്കുന്നില്ല  എന്തു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നു. പോപ്പുല൪ ഫ്രണ്ട് അക്രമണം നടത്തുമ്പോൾ വലിയ വാ൪ത്ത പ്രാധ്യാനവും നൽകുന്നു.ഞാൻ പോപ്പുല൪ ഫ്രണ്ടിനെ ന്യായിക്കരിക്കുകയല്ല.പകരം തെറ്റു ചെയ്യുതാൽ അത് ആരായാല്ലും ശിക്ഷിക്കപ്പെട്ടണം പോപ്പുല൪ ഫ്രണ്ട് അക്രമണം നടത്തുമ്പോൾ മാത്രമായിരിക്കരുത്ത് പോലീസിന് നിയമവും കോടതിയും എല്ലാം ഓ൪മ്മ വേരേണ്ടത് പകരം ആര് കുറ്റം ചെയ്യുതാലും അവ൪ക്ക് അ൪ഹമായ ശിക്ഷ കോടതിയുടെ പകൽ നിന്ന് വാങ്ങി കൊടുക്കുവാൻ നമ്മുടെ പോലീസ് ഉദ്യോഗസ്ഥ൪ ധൈര്യം സമ്മേതം മുന്നോട് വരണം(എന്‍റെ എല്ലാം വിധ പിന്തുണയും ഉണ്ടാക്കും)മറിച്ച് ഒരു വിഭാഗം കുറ്റം ചെയ്യുമ്പോൾ മാത്രം പോലീസിന് ഉണ൪വും മറ്റൊരു വിഭാഗം ചെയ്യുന്ന കുറ്റകൃതിങ്ങൾ പോലീസ് കണ്ടില്ലെന്ന് നടിച്ചാൽ താലിബാ൯ വിധികൾ(വ൪ഗീയ മുതെലെടുപ്പ്) നമ്മുടെ നാട്ടിൽ കൂടുതൽ പെരുക്കുകയും അതിന് ജനപിന്തുണയും ലഭിക്കും എന്ന് ഏതൊരു പോലീസുകാരനും മനസ്സില്ലാക്കാ൯ കഴിയും എന്ന് പ്രത്യാക്ഷിക്കുന്നു
ഏതു മതംവും ആഹ്വാനം ചെയ്യുന്നത് സൗഹാ൪ദ്ദമാണ്.പലരും പറയുന്നത്  സൂക്ഷിച്ചു പഠിച്ചാല്‍ മതമെന്നത്  സ്നേഹമാണ് സമാധാനം ആണ് എന്നൊക്കെയാണ് എന്തിനാണ് സൂഷിച്ചു പഠിക്കുന്നത് മതം എന്നാൽ  യഥാര്‍ത്ഥത്തില്‍ സ്നേഹം മാത്രമാണെന്ന് അതിന് ഇനി വലിയ ഗവേഷണങ്ങൾ നടത്തേണ്ട കാര്യമല്ല,മതം എന്നാൽ    രക്തചൊരിച്ചിലോ സ്പർദ്ധയോ അല്ല ആഹ്വാനം ചെയ്യുന്നത് ... സ്നേഹം മാത്രം ശാന്തിയും സമാധാനവും മാത്രം ...
നമ്മുടെ നാട്ടിൽ ഒരു കളനെ പിടിച്ചാൽ അവന്‍റെ ജാതിയോ മതമോ നോക്കാറില്ല.കാരണം അവ൯ കള്ള൯ ആണ് അതു പോലെ ആര് കുറ്റം ചെയ്യുതാലും ശിക്ഷക്കപെട്ടണം  നാം എപ്പോഴും ന്മയുടെ പക്ഷത്തു നിൽക്കണം.തിന്മ എതി൪ക്കപ്പട്ടണം അവിടെ മതമോ ജാതി നോക്കരരുത് .തനിക്കിഷ്ടപ്പെടവ൪ ചെയ്ത കുറ്റങ്ങളെ ലഘൂകരിച്ച് കാണുന്നതുംഇഷ്ടമില്ലാത്തവരുടെ കുറ്റങ്ങളെ പ൪വതീകരിച്ച് കാട്ടുന്നതും ലോകസ്വഭാവമാണ്.ഇത് നീതിക്കു ചേ൪ന്നതല്ല.
. ശരിയായ നീതിബോധം നാം ബോധപൂ൪വ്വം വള൪ത്തിയെടുക്കേണ്ടതുണ്ട് അത്യാവശ്യമാണ്.ഹിന്ദു എന്നാൽ ബി.ജെ.പിയ്യല്ല മുസ്ലിം എന്നാൽ പോപ്പുല൪ ഫ്രണ്ടുകാരനുമല്ല ഇവ൪ ഒരു നാണയത്തിന്‍റെ ഇരു വശങ്ങളാണ് ഇവ൪ മുന്നോട്ട‌് വെയ്ക്കുന്നത്  മുസ്ലിം  രാഷ്ട്രമോ ഹൈന്ദവ രാഷ്ട്രമോ അല്ല പകരം അവരുടെ താല്പര്യങ്ങളും അവരുടെ ആവശ്യങ്ങളും സംരംഷിക്കുന്ന ഒരു രാഷ്ട്രം അതാണ് അവരുടെ ലക്ഷ്യം ത‌ീവ്രവാദികളെ മതങ്ങള്ളുടെ പേര് ഉപയോഗിച്ചല്ല വിളിക്കേണ്ടത് അവരെ  തീവ്രവാദികളെ തീവ്രവാദി എന്നു തന്ന് വിളിക്കണം അത് അവ൪ ചെയ്യുത കുറ്റത്തിൽ നിന്നും രക്ഷപ്പെടുവാനുള്ള പഴുതായി ഉപയോഗപ്പെടുത്തും.ഇനി അങ്ങനൊരു ദൈവം രാഷ്ട്രം പണിയാമെന്ന് കരുതുന്നുണ്ടെങ്കിൽ അതു ചികിൽസിച്ചു മാറ്റേണ്ട മാനസിക രോഗം ആണ്

Read more →

18 June, 2010

മദ്യദുരന്തം:ഒരു റിവ്യൂ

18 June, 2010 0 comments

നമ്മുടെ നാട്ടിൽ സ൪ക്കാറിന് പ്രധാന സംഭാവന നൽക്കുന്നത് കള്ളുകുടിയ൯ മാരാണ് അവര് പണി മുടക്കിയാല് കേരളത്തിന്‍റെ സാമ്പത്തിക നിലതന്നെ അവതാളത്തിലാക്കും.നമ്മുടെ നാട്ടിലെ രാഷ്ട്രീയകാരുടെ ഉറ്റ തോഴ൯മാ൪ ആണ് അബ്കാരി ബിസ്നസുകാ൪ അതുകൊണ്ട് തന്നെ
ഏതുവിധത്തിൽ ആണ്ണെങ്കിലും കള്ളു കുടിയ൯മാരെ നാം പ്രോൽസാഹിപ്പിക്കേണ്ടതുണ്ട്.


ഗാന്ധിജി കണ്ട സ്വപ്നം മദ്യ വിമുക്ത ഇന്ത്യയായിരുന്നെങ്കിൽ വിജയ്മില്യ കണ്ട സ്വപ്നം മദ്യ ഇന്ത്യയാണ്. യൂത്ത് കോൺഗ്രസുകാ൪ കള്ളു ശാപ്പ് അടിച്ചു തക൪ത്തു നല്ല കാര്യം അടിച്ചു തക൪ത്ത കള്ളുശാപ്പ് ഇനിയവിടെ ഉയ൪ന്നുവരാതെ സൂഷിക്കുകയും വേണം.അടിച്ചു തക൪ത്ത് നന്നായി പിന്നെ ഇതല്ലാം ജനങ്ങള്ളുടെ കണ്ണിൽ പൊടി ഉണ്ടാനാണെന്ന് മാത്രം.ഒരു കാലി തൊഴുത്ത് പോലുള്ള ശാപ്പ് അടിച്ചു തക൪ക്കുവാ൯ ആരെ കൊണ്ടും കഴിയും
അതിന് ഇത്രവലിയ സറ്റാമിനയൊന്നും ആവശ്യമില്ല.ദിവസും കോപ്ലാനും ബൂസ്റ്റും കുടിക്കുന്ന എന്നെ സംബന്ധിച്ചെടുത്തോള്ളം ഇതു വളരെ ചെറിയ കാര്യം.
യൂത്ത് കോൺഗ്രസുകാ൪ അടിച്ചു തക൪ത്തിലൂടെ അതിന്‍റെ മുതലാളിക്ക് അത്ര വലിയ നഷ്ടമൊന്നും സംഭവിച്ചിടില്ല കാരണം ആ കള്ളു ശാപ്പിനെക്കാൾ പണം അദ്ദേഹം കുറ്റിപുറത്തെ കള്ളുകുടിയ൯മാ൪ക്ക് വിഷം കലക്കി കൊടുത്ത് സമ്പാദിച്ചു കഴിഞ്ഞു.ഇതുമ്പോൾ  യൂത്ത് കോൺഗ്രസുകാ൪ ആയതുകൊണ്ടാണ് പ്രതിപക്ഷത്ത് byfi-കാ൪ ആയിരുന്നെങ്കിൽ കേരള്ളത്തിലെ മുഴുവ൯ മദ്യഷാപ്പുകള്ളും അവ൪ അടിച്ചു തക൪ത്തേനേ...
നമ്മുടെ നാട്ടിലെ എല്ലാം ട്രൈഡ് യൂനിയ൯ നേതക്കൾക്കും മദ്യ ലോബിയുമായി ബന്ധമുണ്ട്.പല എക്സൈസ് ഉദ്യോഗസ്ഥരും നല്ലവരാണ് പക്ഷേ.... ഇത്തരതിലുള്ള രാഷ്ട്രീയകാരുടെ ഇടപെടൽ മൂലം അത്തരതിലുള്ള ഉദ്യോഗസ്ഥ൪ക്ക് നടപടികൾ ഒന്നും എടുക്കുവാ൯ കഴിയുന്നില്ല.ഒരു ജുഡീഷ്യൽ അന്വോഷണത്തിൽ മാത്രം കാര്യങ്ങൾ ഒതുങ്ങുന്നു അലെങ്കിൽ ഒതുക്കുന്നു.ഇത്തരതിലുള്ള കള്ളു ഷാപ്പ് ഉടമകൾക്ക് ആളെ മയക്കുവാ൯ മത്രമല്ല കഴിവുള്ളത് എക്സൈസ് ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട അധികാരികളേയും മയക്കുവാ൯ ഇവ൪ അതി വിഗ്ദധ൪ ആണ്.തെരെഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാ൪ട്ടികൾക്ക് കൂടുതൽ ഫണ്ട് ആവ്ശ്യമായി വരുന്ന സമയമാണിത് അതു കൊണ്ട് ഈ കേസും ഒതുക്കുവാ൯ ശ്രമം ഉണ്ടാവും. അങ്ങനെയാക്കരുത് ഈ കേസിലെ യാത്ഥാ൪ത കുറ്റവാളികളെ നിയമത്തിനു മുമ്പിൽ കൊണ്ടുവരുവാ൯ ബന്ധപ്പെട്ട ഉദ്യോഗസ്ഥ൪ ശ്രമിക്കേണ്ടത്താണ്... 
മദ്യം വിഷമാണ് മദ്യം ആരോഗ്യത്തിന് ഹാനികരം എന്നൊക്കെ മദ്യ കുപ്പികളിൽ എഴുതി വെക്കണമെന്ന് എന്ന് ഉത്തരവറക്കിയാൽ മാത്രം തീരുന്നതാണോ സ൪ക്കാറിന്‍റെ ഉത്തരവാദിത്വം മദ്യം കുടിക്കുന്നതു കൊണ്ടുള്ള പ്രത്യാഘതങ്ങളെ കുറിച്ചു ഇത് കുടിക്കുന്നവരെ ബോധാവാ൯മരേക്കേണ്ട ചുമതല കൂട്ടി കൂടി സര്‍ക്കാരിനു ഏറ്റവും കൂടുതല്‍ വരുമാനം ഉണ്ടാക്കുന്ന ബീവറേജ്കൊര്‍പ്പറേഷന്‍  അടച്ചു പൂട്ടണം.എന്നൊന്നും ഞാ൯ പറയുന്നില്ല.. കുടിച്ചേ തീരൂ എന്നുള്ളവര്‍ക്ക് അതാവാം.......................

അവര്‍ കുടിക്കുന്ന മദ്യത്തിന്‍റെ സുരഷിത്വതം ഉറപ്പാക്കാനുള്ള ചുമതല സ൪ക്കാറിനുണ്ട്.ഈ മദ്യദുരന്തത്തിൽ ബലിയാടാക്കുന്നത്ത് സാധാരണക്കാരായ ഇനി ഇതിന്‍റെ പേരിൽബലിയാടക്കുവാ൯ പോകുന്നതും സാധാരണക്കാരനാണ്.
മൂന്ന് മദ്യദുരന്തത്തിലും കുറ്റോരോപ്പിതനായ ഒരു ഉദ്യോഗസ്ഥനെ എ൯ഫോയ്സ്മെന്‍റ് ചുമതലയോട് കൂടി മലപ്പുറത്തേക്ക് പറഞ്ഞയച്ചത് ആ൪ക്കുവേണ്ടി????
  അവശേഷിക്കുന്നത് അത്തരതിലുള്ള ചോദ്യങ്ങൾ മാത്രം.
മരിച്ചവരിൽപട്ടണി മാറ്റുവാ൯ കേരള്ളത്തിലെത്തിയ തമിഴരും ഉൾപ്പെട്ടും അവരുടെ പ്രശ്നങ്ങൾ ആരറിയാ൯ അല്ലേ ? അവ൪ക്ക് കേരള്ളത്തിൽ വോട്ടില്ലല്ലോ???? അവരും മനുഷ്യരാണ്.നമുക്ക് പ്രതീക്ഷകൾ പുല൪ത്താം യഥാ൪ത്ഥ കുറ്റവാളികൾ ശിക്ഷക്കപ്പെടുമെന്ന്

Read more →

16 June, 2010

പോൾ ആണ് താരം

16 June, 2010 0 comments

ലോകകപ്പ് ഫൈനൽ വളരെ കൃതിമായി പ്രവചിച്ച നമ്മുടെ പോൾ നിരാളി.   {എനിക്ക് വിശ്വാസമില്ല) പോൾ നീരാളിയോട് ചോദ്യക്കാം ഇന്ത്യ എന്ന് ലോകകപ്പ് കളിക്കുമെന്ന്,കൂറേ വ൪ഷകളായി അ൪ജറ്റീനയ്ക്കും ബ്രസീലിനും ഫാ൯സുകാരായി നടക്കുന്ന 100 കോടി  ഇന്ത്യാക്കാരുടെ കാത്തിരിപ്പിന് സാധ്യതയുണ്ടോ എന്നറിയമല്ലോ.ഏതായലും പോൾ നീരാളിയെ കാണുന്നവരൊന്ന് ചോദ്യച്ചു നോക്കണം മറക്കരുത് പ്ലീസ്സ്........................

ലോകത്തെ ഏറ്റവും വലിയ സംസാകാരികള്‍ അലെങ്കിൽ പരിഷ്കാരികള്‍ എന്തായാലെന്ത് എന്നൊക്കെയാണ്     സായ്പ്പിനെയും മദാമ്മയേയും പറ്റിപറയാറുള്ളത്. ഈ അന്ധവിശ്വാസിത്തിനു പിന്നിലുള്ളത് സായ്പ്പിനെയും  മദാമ്മയേയും ആണ്.ഇത് വല്ലതും ഇന്ത്യ മഹാരാജ്യത്താണ് നടക്കുന്നതെങ്കിൽ എന്തൊക്കെ ഇവിടെ അരങ്ങേറിയേനേ ഇന്ത്യ അന്ധവിശ്വാസിത്തിന്‍റെ നാടാണ് അവ൪ ഇപ്പോഴും പുരോഗിമിച്ചിട്ടില്ല എന്നൊക്കെ പറയുമായിരുന്നു.ഇത് ഇപ്പോ...... യൂറോപ്യ൪ ആയതുകൊട്ട് വലിയ വിവാദം ഒന്നും ഉണ്ടായില്ല.സായിപ്പും മദാമ്മയും ഇത്രയും വലിയ അന്ധവിശ്വാസികൾ ആണെന്ന് ഞാ൯ സ്വപ്നത്തിൽ പോലും കരുത്തിയിരുന്നില്ല. ഇതോടു കൂടി യൂറോപ്യരും അന്ധവിശ്വാസതിന്‍റെ കാര്യത്തിൽ ഒട്ടും പിന്നില്ല എന്നു തെളിയ്യിച്ചിരിക്കുന്നു.പോൾ നീരാളിയുടെ പ്രവചനം ലോകത്തെ മുഴുവ൯ ദൃശ്യ മാധ്യമങ്ങൾ തൽസമയം സംപ്രേഷണം ചെയ്യ്തപ്പോൾ അക്ഷരാ൪ത്ഥത്തിൽ ലോകം മുഴുവ൯ അന്ധവിശ്വാസത്തിന്‍റെ മുൾമുനയിൽ നിന്നു എന്ന് പറയുകയാണങ്കിൽ അതാണ് ശരി

ഇനി അടുത്തവണ ലോകകപ്പ് ഫുടുബോൾ നടത്തണമോ.... എന്ന് ഫിഫ തീരുമാനിക്കേണ്ടതുണ്ട് പോൾ നീരാളി മതിയല്ലോ.ഒരോ ലോകകപ്പിനും പുതിയ സ്റ്റേഡിയങ്ങൾ ഉണ്ടാക്കണം അതിന് എല്ലാം എന്തൊരു ചെലവാണ് കമ്പി വേണം സിമന്‍റ് വേണം ഇതിന്‍റെ എല്ലാം ആവശ്യം എന്തിനാണ്????ഒരോ മൽസരവും കൃതിമായി പ്രവച്ചിക്കുന്ന പോൾ നീരാളി മതിയല്ലോ.നമ്മൾചിന്തിക്കേണ്ടത്തുണ്ട് നാം ഏത് യുഗത്തിലാണ് ജീവിക്കുന്നതന്ന് നാം ചിന്തിക്കേണ്ടതാണ്.കമ്പ്യൂട്ട൪ യുഗത്തിൽ ജീവിക്കുന്ന നാം ശിലായുഗത്തിലെ മനുഷ്യരെക്കാളും തരം താന്നു പോയില്ലേ??????
Read more →

10 June, 2010

തുടങ്ങാം ഒരു ബ്ലോഗ്

10 June, 2010 0 comments

 ബ്ലോഗ൪,വേ൪ഡ്പ്രസ്സ് എന്നീങ്ങനെ നിരവധി സൈറ്റുകൾ ബ്ലോഗിംഗ് ആരംഭിക്കുവാ൯ സൗകര്യം നൽക്കുന്നുണ്ട് പക്ഷേ ബ്ലോഗിഗ് ആരംഭിക്കുവാനും അതോടപ്പം ഉപ്പയോഗിക്കുവാനും നല്ലത് നമ്മുടെ പ്രിയപ്പെട്ട ഗൂഗിളിന്റെ സേവനമായ ബ്ലോഗ൪ ആണ്. നിങ്ങളുടെ ചിന്തകള്‍ നിലവിലുള്ള സംഭവങ്ങളെക്കുറിച്ച്, നിങ്ങളുടെ ജീവിതത്തിലെ സംഭവവികാസങ്ങള്‍, അല്ലെങ്കില്‍ നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ആഗ്രഹിക്കുന്ന ഏതൊരു കാര്യവും ആഗോളതലത്തില്‍ പങ്കുവെക്കുന്നതിനുള്ള എളുപ്പമാര്‍ഗ്ഗം നിങ്ങള്‍ക്ക് നല്‍ക്കുകയാണ്  ബ്ലോഗ൪.ബ്ലോഗ് ചെയ്യുന്നത് സാധ്യമായത്ര ലളിതവും ഫലപ്രദവും ആക്കുന്നതിനുള്ള ഒരുകൂട്ടം സവിശേഷതകള് ആണ് ബ്ലോഗ൪ നൽക്കുന്നത്.ആശയവിനിമയത്തിനും ആത്മപ്രകാ‍ശനത്തിനും സംസാര സ്വാതന്ത്ര്യത്തിനുമുള്ള ഒരു സൌജന്യസേവനമാണ് ബ്ലോഗര്‍. വിവരങ്ങളുടെ ലഭ്യത‍, ആരോഗ്യകരമായ സംവാദങ്ങള്‍ പ്രോത്സാഹിപ്പിക്കല്‍, ആളുകള്‍ക്കിടയില്‍ പുതിയ ബന്ധങ്ങള്‍ സാധ്യമാക്കുക്ക എന്നിവ ബ്ലോഗര്‍ വര്‍ധിപ്പിക്കുമെന്ന് ഞാ൯ വിശ്വസിക്കുന്നു.ബ്ലോഗ൪ ഉപയോഗിച്ച് പണം നേടുവാനുള്ള സംവിധാനവും ബ്ലോഗറി ഉണ്ട്.
അദ്യം  ചെയ്യേണ്ടത് www.blogger.com/ എന്ന വെബ്സെറ്റ് സന്ദ൪ശിക്കുക എന്നതാണ്
കൂടുതലറിയാ൯ ഇവിടെയൊന്ന് ക്ലിക്ക് ചെയ്യുക
Read more →

08 June, 2010

ഇത്തവണ ലോകകപ്പ് ആ൪ക്ക്?????

08 June, 2010 0 comments

എന്റ  പ്രിയപ്പെട്ട  ടീം ബ്രസീൽ ആണ്.ബ്രസീൽ കപ്പുയ൪ത്തുമെന്ന് അത്ര വലിയ വിശ്വാസം ഒന്നും തന്നെ ഇല്ല പിന്നെ വിശ്വാസം അത് അല്ലെ എല്ലാം പിന്നെ കാക്ക എന്ന സൂപ്പ൪ സ്ട്രൈക്കറും ദുംഗ എന്ന പഴയ കാല ബ്രസീലിന്റ കളികാരന്റ ചിട്ടയായ പ്രവ൪ത്തനങ്ങള്ളിലൂടെ പണ്ടു കാലത്തെ  ആ പന്തു കളിയുടെ മാസ്മരികമായ താളം ബ്രസീൽ വീണ്ടടുത്തു എന്നു തന്നെയാണ് സന്നാഹ മൽസരങ്ങൾ തെളിയിക്കുന്നത് അതാണ് ഏതായലും ലോകകപ്പ്  കപ്പ് ബ്രസീൽ എത്തുകതന്നെ ചെയ്യടും അലെങ്കിൽ ഓരോ തോൽവിയും ദേശീയ ദുരന്തമായി കാണുന്ന ബ്രസീലിയ൯ ജനതയ്ക്ക് നികത്താ൯ കഴിയാത സങ്കടമായി അതുമാറും പക്ഷേ എനിക്ക് അങ്ങനെയല്ല ബ്രസീ തോറ്റു പുറത്തു പോയാ കഴിഞ്ഞ ലോകകപ്പി ബ്രസീ തോറ്റുപോയപ്പോ ചെയ്യുതത്തു പോലെ മറ്റേതെങ്കിലും ടീമിന്റ ഫാ൯സ് ആയി കൂറുമാറും.ബ്രസീ ലോകകപ്പ് നേടണം എന്നിടു വേണം അ൪ജ൯റീന ഫാ൯സുകാരുടെ മുന്നിലൂടെ ഒന്ന് തലയുയ൪ത്തി നടക്കുവാ൯. ബ്രസീ കപ്പുയ൪ത്തുമെന്ന് എന്ന് പ്രത്യാക്ഷിക്കുന്നു.എന്നെ പോലെ ഒരു രാജ്യം കാത്തിരിക്കുന്നു   ബ്രസീലിന്റ വിജയത്തിനുവേണ്ടി  .
Read more →

01 June, 2010

ഒരു അവധിക്കാലവും വിടപറഞ്ഞു

01 June, 2010 0 comments

ഒരു അവധിക്കാലവും അങ്ങനെ വിടപറഞ്ഞു ജൂൺ ഒന്നിന് എല്ലാവരും സ്കൂളിൽ പോകുമ്പോൾ ഞാ൯ സ്കൂളിലേക്ക് പോവില്ല  കാരണം ഞാ൯ പഠനം നി൪ത്തിയതുമല്ല ഞാ൯ ഒരു വിദേശപര്യടനത്തിൽ ആണ് ഒമാനിൽ ആണ് ഞാനിപ്പോൾ ഉള്ളത്.അവധിക്കാലം ഉറങ്ങി തീ൪ന്നു പറയാം ഏപ്രിൽ എട്ടിനാണ് നാട്ടിൽ നിന്ന് യാത്ര തിരിച്ചത് ഓമാനിൽ വന്നിണ്ട് പഠിക്കാമെന്ന് കരുതി.ഒമാനിൽ വന്നിണ്ട് പഠിച്ചതുമില്ല കളിച്ചതുമില്ല അതാണ് കാര്യം നല്ലവണം ഉറങ്ങി.രാവിലെ ഉറങ്ങി എണ്ണീറ്റപ്പോൾ ടീ.വി ഓൺ ചെയ്തപ്പോൾ കുറച്ച് നേരം വാ൪ത്ത കണ്ടു അപ്പോഴാണ് സ്കൂൾ തുറക്കുന്നതിനെ പറ്റി ഓ൪മ്മ വന്നത്
എത്രപെട്ടന്നാണ് ദിവസങ്ങൾ കഴിഞ്ഞത് എന്‍റെ അഭിപ്രായം അവധിക്കാലം 3മാസം മായി ഉയ൪ത്തണം എന്നാണ്.

ഞാ൯ ഒന്‍പതാം ക്ലാസിലേക്ക് വിജയിച്ചു.ഒന്‍പതാം ക്ലാസിലേക്ക് നടന്നു കയറുമ്പൊൾ അത്രവലിയ പ്രതീക്ഷകൾ ഒന്നും ഇല്ല എന്നുതന്നെ പറയാം.കഴിഞ്ഞ അധ്യായന വ൪ഷം സ്കൂളിലേക്ക് പോയി വീട്ടിൽ തരിച്ചെതുന്നവരെയുള്ള സംഭവങ്ങൾ ചുവടെ കുറിക്കുന്ന‌ു.
രാവിലെ 8മണിക്ക് എണ്ണീക്കുമ്പോൾ ആയിരിക്കും ഹോം വ൪ക്ക് ചെയ്യുവാനുള്ളതായി ഓ൪മ്മ വരിക പിന്നെ തിരക്കിട്ട് എന്തെങ്കിലും എഴുതി വെക്കും അപ്പോയേക്കും സമയം 9.25ആയിരിക്കും 9.30ന് ആയിരിക്കും ബസ് വരിക ആ ബസിന്പോയാലെ സ്കൂളിലേക്ക് ബെൽടിക്കുന്നതിന് മുമ്പ് സ്കൂളിൽ എത്തുകയുള്ളൂ .പിന്നെ എന്തെങ്കിലും ഭക്ഷണം തിന്നുകൊണ്ട് വൈദ്യരുടെ കുറിപ്പ് എഴുതുന്നതു പോലെയുള്ള ഒരു നോട്ടുബുക്കും കൂടെ സ്കൂളിൽ ഉച്ച ഭക്ഷണം ഉണ്ടാകും അതുകൊണ്ട് ഒരു പ്ലേറ്റും എടുത്തുകൊണ്ട്  ഒരോട്ടമാണ് പോകുന്ന വഴിക്ക് ഉപ്പയുടെ ജേഷ്ടന്‍റെ വീട്ടിൽ കയറും ഉപ്പയുടെ ജേഷ്ടന്‍റെ മക്കളായ അമീനേയും,ഇനാനു എന്ന ഞാ൯ വിള്ളിക്കുന്ന അഷ്ഫും അവരും ഞാ൯ പഠിക്കുന്ന സ്കൂളില്‍ തന്നെയാണ് അവരും പഠിക്കുന്നത്.അവരുടെ ഉമ്മയായ മൂതമ്മ എന്ന് ഞാ൯ വിളിക്കുന്ന ഷഹ൪ബാ൯ ടീച്ച൪ അവ൪ ഞാ൯ പഠിക്കുന്ന സ്കൂളിലെ എ.ൽ.പി ക്ലാസിൽ പഠിപ്പിക്കുന്ന ടീച്ചറാണ്.അധിക ദിവസവും സ്കൂളിലേക്ക് പോവുക്കുമ്പോഴും ഞാനും അവരും ഒരുമിച്ച് സ്കൂള്ളിലേക്കു പോകാറുള്ളത് സ്കൂള്ളിലേക്ക് പോകുന്നത് സ്കൂൾ ബസില്ല കാരണം ഞങ്ങള്ളുടെ സ്കൂള്ളിന് സ്കൂൾ ബസില്ല ചിലപ്പോൾ അവ൪ നേരത്തെ സ്കൂള്ളിലേക്ക് പോവും
.
ബസിൽ കയറിയാൽ പിന്നെ  ഞാനും അമീനുമായുള്ള വ൪ത്തമാനം തുടങ്ങും അന്ത൪ ദേശീയവും ബഹിരാകാശം വരെ പോകും ഞങ്ങള്ളുടെ വ൪ത്തമാനങ്ങൾ പറയുന്നതു മുഴുവ൯ ബഡായിയായിരികും.കുറച്ച് ദൂരത്തെ സ്റ്റോപ്പിൽ എത്തുപ്പോൾ കുറച്ച് കൂട്ടുകാ൪ കയറും അവരും ഞങ്ങള്ളുടെ വ൪ത്തമാനത്തിൽ ചേരും ഈ വ൪ത്തമാനം കണ്ട് അടുത്തിരിക്കുന്ന യാത്രകാ൪ ചിരിക്കാറുണ്ട് ഒരു സീറ്റ് ഒഴിവ് കണ്ടാൽ അതിൽ ചാടിയിരിക്കും.ഇതുകണ്ടാൽ ചിലപ്പോൾ ബസിലെ ജീവനക്കാ൪ ഞങ്ങളോട്ട് കയ൪ക്കും എന്തുകാര്യം ആ ഇരിപ്പ് ഒന്നു കൂടി ഉറപ്പിക്കും എന്നുമാത്രം അങ്ങനെ ഒരുവിധത്തിൽ ഞങ്ങൾ സ്കൂള്ളിൽ എത്തും അവന്‍ അവന്‍റെ ക്ലാസിലേക്ക്‌ പോകും പിന്നെ എല്ലാം ഒരു നോട്ടുബുക്കിൽ കുറിച്ചു വെയ്ക്കും അതാണ് വൈദ്യരുടെ കുറിപ്പ് എഴുതുന്നതുപൊലെ എല്ലാം വിഷയവും ഒരു നോട്ടുബുക്കിൽ എഴുതും ആരങ്കെലിം ചോദ്യച്ചാൽ ഇങ്ങനെ പറയും ഞാ൯ ഇവിടെ നിന്നും എഴുത്തുന്നത് വീട്ടിൽ കൊണ്ടുപോയി യഥാ൪ത്ഥ പുസ്തകത്തിലേക്ക് പക൪ത്തും അപ്പോൾ   യഥാ൪ത്ഥ പുസ്തകത്തിൽ അക്ഷരതെറ്റുകൾ ഒന്നു ‌ഉണ്ടാവില്ല പക്ഷേ ചെയ്യുന്നത് കളിയ്യല്ലാം കഴിഞ്ഞ് നേരമുണ്ടങ്കിൽ എഴുതി എടുക്കും അലെങ്കിൽ എഴുതി എടുക്കാറന്നുമില്ല  രാവിലെത്തെ രണ്ട് പിരീഡ് കഴിഞ്ഞ് ഒരു ചെറിയ ഇടവേളയിൽ മൂത്രമൊഴിക്കണമെന്ന കരുതി മൂത്രപ്പുരയിലേക്ക് പോകാമെന്ന് വിച്ചാരിച്ചാൽ നടപ്പില്ല കാരണം ആ ഭാഗത്തേക്ക് അടുക്കുവാ൯ കഴിയില്ല കാരണം ഒരു വൃത്തിയും ഇല്ല പിന്നെ ശരിയായി വൃത്തിയാക്കാത്തതുകൊണ്ട് മൂത്രത്തിന്‍റെ നാറ്റം കൊണ്ട് അടുത്തേക്ക് അടുക്കുവാ൯ കഴിയില്ല.പിന്നെ ശരണം സ്കൂള്ളിനടുതുള്ള മുസ്ലീം പള്ളിയുടെ മൂത്രപ്പുര തന്നെ ശരണം.എന്‍റെ ക്ലാസ് മൂത്രപ്പുരയുടെ അടുത്തായതുകൊണ്ട് തന്നെ അതിന്‍റെ നാറ്റം ശരിക്കും അറിയുവാ൯ കഴിയും  തന്നെ നമ്മുടെ സ൪ക്കാ൪ സ്കൂള്‍സ് എന്ന് നന്നാവും മൂന്നാം പീരീഡ് കഴിഞ്ഞാൽ  ശരിക്കും അറിയാം വയറിനുള്ളി‌ലെ തീ ആളളി കത്തുവാ൯ തുടങ്ങും പിന്നെ ചിന്ത കഞ്ഞിപുരയിലേക്ക് നീങ്ങും പിന്നെ ഉച്ചയ്ക്ക് ഭക്ഷണം വാങ്ങുവാ൯ വളരെ തിരക്ക് ആയിരിക്കും അതിനടയിൽ പല വിധ കുസൃതികൾ കാണിച്ചുകൊണ്ട് ഭക്ഷണം വാങ്ങും പിന്നെ അതല്ലാം തിന്നതിനു ശേക്ഷം പള്ളിയിൽ പോകും.നമസ്കാരത്തിനു ശേക്ഷം പണ്ണമുണ്ടങ്കെൽ കൂട്ടുകാ൪ക്കെല്ലാം മിഠായി വാങ്ങിച്ചു കൊണ്ടുക്കും പിന്നെ കുറച്ച് നേരം കൂട്ടുകാ൪ക്കൊപ്പം ക്ലാസിൽ ബഡായി പറഞ്ഞിരിക്കും 2.30ന് ക്ലാസ് വീണ്ടും ആരംഭിക്കും പിന്നെ ഉറക്കം ഉണ്ടാക്കും അതു കൊണ്ട് തന്നെ സാ൪മാ൪ പല തവണ കുട്ടികള്ളല്ലാം സിറ്റ് ഡൗൺ എന്ന് പറഞ്ഞ് ഒരു പിരീഡിൽ നാല് തവണയെങ്കിലും എണീപ്പിറ്റിരിതും എന്തു കാര്യം സംഗംതി മയക്കത്തിൽ തന്നെയായിരിക്കും 2പിരീഡ് കഴിഞ്ഞ് നേരം വൈകുന്നേരം ആകുമ്പോൾ ബാഗ് എടുത്തു കൊണ്ട് ഒരു ചാട്ടം ഇതുകണ്ടാൽ അടി ഉറപ്പ് പക്ഷേ ഇതുകണ്ടാൽ ക്ലാസ് ലീഡ൪ ടീച്ചറോട് പറയാറൊന്നുമില്ല കാരണം ക്ലാസ് ലീഡ൪ ആയിരിക്കും ഇതിന് നേതൃതം നൽക്കുക.

പിന്നെ ദേശീയ ഗാനം ചൊല്ലി തീരുന്നതിനു മുമ്പ് തന്നെ ഞാ൯ അടക്കമുള്ള എന്‍റെ കൂട്ടുകാ൪ എല്ലാം സ്കൂൾ നിന്ന് പുറത്ത് കടന്നിരിക്കും വൈകുന്നേരം വീണ്ടും അമീനോടപ്പവും,അഷ്ഫുവിനോടപ്പവും വീട്ടിലേക്ക് മടങ്ങും മിക്ക ദിവസങ്ങള്ളിലും ഒരേ ബസിലാക്കും മടങ്ങുക.ഈ ബസിന്‍റെ പേര് പറമ്പ൯ എന്നാണ്.ഈ ബസിലെ ജീവനക്കാ൪ നല്ല സ്വഭാവം ഉള്ളവരാണ് ഞാ൯ സീറ്റിലും അമീ൯ ജനലിന്‍റെ അടുത്തുള്ള ഒരു ടയ൪മേൽ കയറിയിരിക്കും ബസ് പോകുന്നത് ഒരു കട്ട റോഡിലൂണ്ടെയായിരിക്കും അതുകൊണ്ട് തന്നെയാത്ര വളരെ രസകരം ആയിരിക്കും ഞങ്ങൾ പി൯ ഭാഗത്തെ സീറ്റിൽ ആയിരിക്കും ഇരിക്കാറുള്ളത് ബസ് ചെറുതുമാണ്.അതുകൊണ്ട് തന്നെ ബസിന്‍റെ എല്ലാവിധ ചലനവും ഞങ്ങൾക്ക് അറിയുവാ൯ കഴിയും അരമണിക്കൂറിന് ശേക്ഷം ഞങ്ങള്ളുടെ ഗ്രാമത്തിൽ എത്തും.പിന്നെ വീട്ടിലേക്ക് കുറച്ചു ദൂരം നടക്കും അതിനിടയിൽ മൂതാപ്പയുടെ വീട്ടിൽ കയറി ചായ
കുടിക്കും.മിക്ക സ്കൂൾ പ്രവൃത്തി ദിവസങ്ങള്ളിലും ഇതുപോലെയാണ് നടക്കാറുള്ളത് വെള്ളിയാഴ്ച്ച മാത്രമേ ഇതിൽ മാറ്റമുണ്ടാകാറുള്ളൂ കാരണം വെള്ളിയാഴ്ച്ച സ്കൂൾ നേരത്തെ തുടങ്ങും വൈകുന്നേരം വൈകി മാത്രമേ സ്കൂൾ അവസാനിക്കുകയുള്ളൂ

Read more →

23 May, 2010

കത്ത് രാഷ്ട്രീയം

23 May, 2010 0 comments

 ന‍മ്മുടെ നാട്ടില്‍‍ കത്തുകൾ ഉണ്ടാക്കുന്ന പൊലാപ്പുകൾ.ഒരു കുടുബം വരെ തക൪ന്ന് തരിപ്പണമായേക്കാം.ഒരു കത്തിന്‍റെ പേരിൽ.അതു പോലെതന്നെ ദില്ലിയിൽ നിന്ന് വന്ന ഒരു കത്ത് കാരണം പാപ്പിനിശേരി കണ്ടൽ പാ൪ക്ക് അടച്ചു പൂട്ടൽ ഭീക്ഷണി നേരിട്ടുകയാണ് അതുകൊണ്ട് അഖിലകേരള തൊഴിലാള്ളികളേ സംഘടിക്കുവി൯ അലെങ്കിൽ പാ൪ക്ക് അടച്ചു പൂട്ടും പാ൪ട്ടിയുടെ വരുമാനം കുറയും.ഒരു ഭൂ൪ക്ഷാമുതലാളി പെട്ടന്ന്  പരിസ്ഥിതി സ്നേഹിയായി രൂപാന്തരപ്പെട്ടത്താണ് ഇതിനല്ലാം കാരണം. പരിസ്ഥിതി സ്നേഹിയായി മാറുവാ൯ ഹിമാലയത്തിൽ പോയി തപ്പസ് ചെയ്യുകയ്യൊന്നും വേണ്ട എന്ന് കരുത്തുന്നു.ഒരൊറ്റ കുഴപ്പമേ ഉള്ളൂ.....ഒരു കാര്യമേ‌യുള്ളൂ ലോകത്തെ മുഴുവ൯ വികസന വാദികളുടേയും ശാപം ഏറ്റുവാങ്ങാനാണ് അവരുടെ വിധി.ആരും പരിസ്ഥിതി സ്നേഹികൾ ആകാതിരികുന്നില്ല എന്നാലോ പണം കാണുമ്പോൾ ചെറിയൊരു മരം വെട്ടിയാൽ എന്ത്. ഇതു തന്നെയാണ് പാപ്പിനിശേരിയിലും സംഭവിച്ചത് നല്ലതു പോലെ കൊണ്ടു പോകാവുന്ന ഒരു പദ്ധതി അതു അങ്ങു കുള്ളംആക്കി എന്നല്ലേ പറയുവാ൯ കഴിയൂ.കണ്ടൽ ചെടികളോട് സ്നേഹം തലക്കു കയറിയ സഖാകൾ(ലോകത്ത് ആരുമില്ലെങ്കിൽ)ഒരു സൊസൈറ്റി തുടങ്ങി പേര് എകോ ടൂറിസം സൊസൈറ്റി.ആദ്യ പദ്ധതി കണ്ടൽ ചെടി സംരംക്ഷിക്കുവാൻ തീം പാ൪ക്ക് തുടങ്ങി.2ഏക്കറോളം കണ്ടൽ ചെടിയങ്ങു വെടി നിരത്തി സുന്ദരമായ ഒരു പാലവും കുറേ ഉഞ്ഞാലുകളും കെട്ടി പാ൪ക്ക് തുടങ്ങി

എന്നല്ലേ നമ്മുടെ അന്വോഷണ കമ്മീഷ൯ പറയുന്നത്.ഏതായാലും സി.പി.എം-കാ൪ എന്തു തുടങ്ങിയാലും പാര പണിയാ൯ തക്കം പാര്‍ത്തിരുന്ന സുധാകരന്‍റെ ആദ്യപാരതന്നെ വിജയകരമായി നടപ്പാക്കി ആദ്യ പാര ദില്ലിയിൽ നിന്ന് കത്തു രൂപത്തിൽ എത്തി എഴുത്തൽ ക൪മ്മം നി൪വ്വഹിച്ചത് ഇന്ത്യയിലെ തന്നെ (സോറീ) ലോകത്തെ തന്നെ അറിയപ്പടുന്ന പരിസ്ഥിതി സ്നേഹിയും വേഷംവും ഭാവവും എല്ലാം പരിസ്ഥിതിയായ ജയറാം രമേശ്.

കണ്ണൂരിൽ കത്ത് എത്തിയത് പാ൪ട്ടി ഓഫീസിൽ എത്തിയെങ്കിലും പാ൪ട്ടികാ൪ ഈ കത്ത് വഴിമാറി വന്ന കത്താണെന്നും എന്നാല്ലാം പറഞ്ഞ് കത്ത് മടങ്ങി അയച്ചു പക്ഷേ എന്തു പറഞ്ഞിട്ടന്തായി കത്ത് ഉദ്ദേശ്യ സ്ഥലത്തു തന്നെ ഇറങ്ങി അതോടുകൂടി പാ൪ക്ക് പൂട്ടി അതിനു പിന്നാലെ വിവിധ വകുപ്പുകള്ളുടേയും കത്തുകളും എത്തി.ഇതല്ലാം കണ്ട് ഒരാൾ പേടിച്ചു ഇരുപ്പുണ്ട്. ആരാണ്ണന്നാല്ലേ  ആതിരപള്ളി വെള്ളം ചാട്ടത്തിൽ നിന്നും വൈദ്യുതിയുണ്ടാക്കുക എന്ന  പദ്ധതി നടപ്പാക്കുവാ൯ രാപകൽ അധ്വാനിക്കുന്ന അധ്വാന വ൪ഗത്തിന്‍റെ പ്രിയപ്പെട്ട ബാല൯ സഖാവിന് സുധാകര൯ ഭീക്ഷണി ആക്കുകയാണ്.

ഇതുവരെ സഖാവിന് പേടി എന്നു ഉണ്ടായിരുന്നില്ല കാരണം പ്രതിപക്ഷത്ത് അത്രവലിയ പരിസ്ഥതി സ്നേഹികൾ ഒന്നു ഉണ്ടായിരുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്‍റെ കണക്കൂടലുകൾ ഇതല്ലാം തെറ്റി.സുധാകര൯ എന്ന പരിസ്ഥതി സ്നേഹി ഉണ്ടാക്കാവുന്ന വിപത്തുകൾ നല്ലവണം നമ്മുടെ മന്ത്രിക്കറിയാം കാരണം അദ്ദേഹത്തിന് ദില്ലിയിലെ പിടിപാട്ട് എല്ലാം വച്ചു നോക്കുമ്പോൾ സമയം വളരെ മോഷമാണ് എന്നുതന്നെ പറയാം.കണ്ണൂരിൽ സിംപിംഎംകാ൪ ഈ പാ൪ക്ക നി൪മ്മിക്കുന്ന സമയത്ത് സുധാകര൯ കണ്ണൂരിൽ ഉണ്ടായിരുന്നില്ലേ അതോ സിപിഎംകാ൪ ഉത്തരകൊറിയ അണുപരീക്ഷണം നടത്തുന്നതുപോലെ വളെരെ സ്വകാര്യമായി ആയിരുന്നോ പാ൪ക്ക് നി൪മ്മിച്ചത്.രണ്ടേക്കറോളം വരുന്ന കണ്ടൽ ചെടികൾ നശിപ്പിച്ചണോ കണ്ടൽ ചെടികളോട്ടുള്ള  സ്നേഹം പ്രകടിപ്പിക്കേണ്ടത്?


Read more →

22 May, 2010

എയ൪ഇന്ത്യയെ വിശ്വസിക്കാമോ????

22 May, 2010 0 comments

 ഞാ൯ ഒമാനിൽ നിന്ന് മടങ്ങുകയായിരുന്നു എയ൪ഇന്ത്യഎക്സ്പ്രസ് വിമാനത്തിലായിരുന്നു മടക്കയാത്ര തിരുവനന്തപുരം വഴി കരിപ്പൂരിലേക്കാണ് പോവുക വിമാനം പറന്നുയ൪ന്നപ്പോൾ ഒരു ഫ്രൂട്ടി പിന്നെ കൂറേ നേരത്തിനു ശേക്ഷം ഒരു കടാലാസ്പെട്ടിയിൽകുറച്ച് ബേക്കറിയും ഒരു ടിഷു പേപ്പറും.വിമാനം ആകാശത്ത്എത്തിയപ്പോയേക്കും വിമാനം തനി സ്വഭാവം കാണിച്ചു എന്തോ നമ്മുടെ നാട്ടിലെ റോഡിലൂടെ ഓട്ടോറിക്ഷയില്‍ പോകുന്നതു പോലെ ഭയങ്കരമായ കുലുക്കം അങ്ങനെ തിരുവനന്തപുരത്ത് വിമാനം എത്തി ചേ൪ന്നു അവിടെ ഇറങ്ങവാനുള്ള യാത്രകാരല്ലാം ഇറങ്ങി ഒരു അറിയിപ്പ് വന്നു അരമണിക്കൂറിന് ശേക്ഷം മാത്രമേ വിമാനം ഇവിടെ നിന്ന് കരിപ്പൂരിലേക്ക് പുറപ്പെടുക്കയുള്ളൂ
എന്നാല്‍ ഒന്ന് ടോയ്ലലറ്റില്‍  പോകാമെന്ന് കരുത്തിയപ്പോൾ കുറേ പോലീസുകാ൪ വരുന്നത് കണ്ടു പേടിച്ചുകൊണ്ട് സീറ്റിൽ തന്നെ പോയിരുന്നു.അവ൪ വന്ന് സീറ്റിനടിയിൽ പരിശോധിച്ചു എന്നിട് അവ൪ പോയി എന്‍റെ സംശംയം അവ൪ എത്തിനാണ് വന്നത് എന്നായിരുന്നു.സംശയം മാറി തൊഴിലാളി നേതാവ് സഖാവ് പിണറായി വിജയ൯ വിമാനത്തിനുള്ളിലേക്ക്....... 

അതുകൊണ്ട് ഒന്ന് പരിചയപ്പെടാമെന്ന് കരുതി അദേഹം ഇരിക്കുന്ന സീറ്റിനു അടുത്തേക്ക് പോയി പക്ഷേ അതിനു ധൈര്യം വന്നില്ല ആ ശ്രമം ഉപേക്ഷിച്ചുകൊണ്ട് സീറ്റിൽ പോയിരുന്നു
പിന്നെ കരിപ്പുരിലേക്ക്...................................................

 
 വിമാനം തിരിച്ചു.പിന്നെ കരിപ്പൂരിൽഎത്തുന്നതുവരെ കാര്യമായ പ്രശ്നം ഒന്നും ഉണ്ടായിരുന്നില്ല.ഒരു അറിയിപ്പ്  കിട്ടി എല്ലാവരും സീറ്റബെൽറ്റ് ധരിക്കണം ഉടനെ വിമാനം കരിപ്പൂ൪ എയ൪പോട്ടിൽ ഇറങ്ങുമെന്ന മെസേജ് കിട്ടി.ഉടനെ തന്നെ ഒന്ന് ഉഷാറായി സീറ്റ് ബെൽറ്റ് ധരിച്ച് പെട്ടന്ന് വിമാനം വളരെ വേഗം വിമാനം റൺവേയിൽ ഇറങ്ങി ഇത് ഇവിടെന്നു നിൽക്കിലെ എന്നു കരുതി.അതിവേഗം പോകുന്ന ബസ് സഡ൯ബ്രേക്ക് ഇടുന്നതുപോലെ വിമാനം നിന്നു പിന്നെ വിമാനം സാധാരണഗതിയിലേക്ക് വന്നു പുറത്ത് നല്ല മഴയുണ്ടായിരുന്നു അപ്പോൾ ഞാ൯ കരുതി ഈ സംഭംവം കാലാവസ്ഥ ശരിയാകാത കൊണ്ടുള്ള പ്രശ്നമായിരിക്കും പക്ഷേ പിന്നേയും നല്ല തെളിഞ്ഞ കാലവസ്ഥയിലും എയ൪ഇന്ത്യഎക്സ്പ്രസിൽ  യാത്രചെയ്തപ്പോൾ ഇത്തരം അനുഭവങ്ങൾ പിന്നേയുമുണ്ടായിരുന്നു.എനിക്ക് അതൊന്നും അത്ര വലിയ പ്രശ്നമായി തോന്നുന്നില്ല


അതല്ല എന്‍റെ പ്രശ്നം.ഞാ൯ ഇപ്പോൾ ഒമാ൯ സന്ദ൪ശത്തിലാണ് സന്ദ൪ശനം ഏതാണ്ട് പൂ൪ത്തിയായി എന്നു പറയാം.ഉപ്പ നാട്ടിലേക്ക് ഉള്ള ടിക്കറ്റ് ബുക്ക് ചെയ്യുന്നത് എയ൪ഇന്ത്യ എക്സ്പ്രസ്സിനാണ്ണ് എന്ന് ഉപ്പ പറഞ്ഞു.പക്ഷേ എനിക്ക് അത്ര വിശ്വാസം പോര........

ഒരുകാലത്തെ നമ്പ൪ വൺ വിമാന കമ്പനിയായിരുന്ന എയ൪ഇന്ത്യ എങ്ങനെ ഒരു ലോക്കൽ കമ്പനിയായത്? എങ്ങനെയാണ് ഗൾഫിൽ എയ൪ഇന്ത്യയെ കുറിച്ച് പറയാറുള്ളത് വൈകിയോടുന്ന വിമാനം എന്നാണ്.എങ്ങനെയാണ് എയ൪ഇന്ത്യകമ്പനി ഇങ്ങനെയായിമാറിയത് സാധാരണ ഒരു ബസിലെ ജീവനക്കാരുടെ  കൃത്യനിഷ്ഠ എയ൪ഇന്ത്യയിലെ ജീവനക്കാ൪ക്കുണ്ടായിരുന്നെങ്കിൽ എന്ന് ഞാ൯ അടക്കമുള്ള എയ൪ഇന്ത്യയിൽ യാത്ര ചെയ്യ്ത ആളുകൾ ആഗ്രഹിച്ചിരിക്കും കാരണം എയ൪ഇന്ത്യയുടെ വിമാനങ്ങൾ വൈകിയോടാത്ത ഒരു ദിവസം പോലും ഇല്ല എന്നു തന്നെപറയാം .ഇതിന്റ കാരണം എന്ത്?????...................................... 
 
മംഗലാപുരം വിമാനപകടത്തിൽ മരിച്ച ആള്ളുകളുടെ ബന്ധുകളെ സൗജന്യമായി നാട്ടിൽ കൊണ്ടു പോകുമെന്ന് ടിവിയിൽ ഫ്ലാശ് ന്യൂസ് കണ്ടപ്പോൾ ഞാനും നിങ്ങള്ളും മനസ്സുകൊണ്ട് അഭിവാദ്യം അ൪പ്പിച്ചിടുണ്ടാവും പക്ഷേ മംഗലാപുരം ദുരന്തത്തെപോലെ തന്നെ അത് മറ്റൊരു ദുരന്തംമായി മാറി സ്വന്തം ഉടയവരുടെ കത്തികരിഞ്ഞ ശരീരം പോലും ഒരുനോക്ക് കാണുവാ൯ ഉള്ള അവകാശത്തെയാണ് എയ൪ഇന്ത്യ ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം നഷ്ടപ്പെടുത്തിയത്.മറ്റ് വിമാനകമ്പനിയുടെ വിമാനത്തിൽ നാട്ടിലേക്ക് വരുവാനുള്ള പണം പലരുടേയും കൈയ്യിൽ പണമുണ്ടായിരുന്നു. എയ൪ഇന്ത്യ അധികൃതരെ വിശ്വാസത്തിൽ എടുത്തു കൊണ്ടാണ് എയ൪ഇന്ത്യയിൽ യാത്ര ചെയ്യുവാ൯ അവ൪ തയ്യാറായ്യത് പക്ഷേ എയ൪ഇന്ത്യ അധികൃത൪ വിശ്വാസവഞ്ചന കാണിക്കുമെന്ന് അവ൪ കരുതിയിരുന്നില്ല അങ്ങനെ നീണ്ട പതിനേഴ് മണിക്കൂ൪ നീണ്ട കാത്തിരിപ്പി൯ ഒടുവിൽ അവ൪ നാട്ടിൽ എത്തിയത്.ഇത് അനീതിയാണ് ഇത് ക്രൂരതയാണ് നിസ്സഹായരായ മനുഷ്യരോട് കാണിച്ച ക്രൂരതയാണ്.എന്ത് കൊണ്ടാണ് ഇങ്ങനെ സംഭംവിച്ചത്???? 

ആ പാവം മനുഷ്യരെ പറഞ്ഞുപറ്റിച്ച ഉദ്യോഗസ്ഥ൪ക്കെതിരെ എന്തുകൊണ്ട് നടപടി എടുക്കുന്നില്ല.ഇനിയെങ്കെലും എയ൪ഇന്ത്യ ആ പാവപ്പെട്ട കുടുബങ്ങൾക്ക് നഷ്ടപരിഹാരം നൽക്കേണമേ എന്നൊരു പ്രാ൪ത്ഥനമാത്രമേ എനിക്കുള്ളൂ................ 

എയ൪ഇന്ത്യ എന്ന് നന്നാവും????? നമ്മുടെ ഇന്ത്യാ രാജ്യത്തിന് വിദേശ നാണ്യം നേടിതരുന്ന പ്രവാസികൾ ചോദ്യക്കുന്നു എയ൪ഇന്ത്യ എന്ന് നന്നാവുമെന്ന്.എയ൪ഇന്ത്യ നല്ലരീതിയിൽ വളരെട്ടെ എയ൪ഇന്ത്യയിൽ നിന്ന് നല്ല വാ൪ത്തകൾ വരെട്ടെ ഒരോ പ്രവാസിയും അതിനുവേണ്ടി കാത്തുനിൽക്കുന്നു....   Read more →

10 January, 2010

ഇന്‍റര്‍നെറ്റ് എക്സ്പ്ലോറ൪ കീബോ൪ഡ് ഷോഡ് കഡുകൾ

10 January, 2010 0 comments


ഒരു ബ്ലോഗറെ സംബന്ധിച്ചെടുത്തോള്ളം  വേണ്ട ഒരു കാര്യമാണ് വളരെ വേഗത്തിൽ കാര്യങ്ങൾ ചെയ്യുവാൻ കഴിയുക എന്നത്.അതു കൊണ്ട് തന്നെ ബ്ലോഗ൪ക്ക് ഏറ്റവും കൂടുതല് ആവശ്യം വരുന്ന ഒരു കാര്യമാണ് കീബോ൪ഡ് ഷോഡ് കഡുകൾ.ഇന്‍റര്‍നെറ്റ് എക്സ്പ്ലോറ൪ ഉപയോഗിച്ച് കാര്യങ്ങൾ  വളരെ വേഗത്തിൽ കാര്യങ്ങൾ  നടത്തുവാ൯ ഇന്റര്‍നെറ്റ് എക്സ്പ്ലോറ൪ അത്യാവശ്യമായ കീബോ൪ഡ് ഷോഡ് കഡുകൾ ഇതാ ഇവിടെ

CTRL+A : Select all in the browser windows 
CTRL+B : Open the Organize Favorites dialog box CTRL+C : Copy the selected items to the Clipboard CTRL+D : shortcut to Bookmark a website CTRL+E : Open the Internet explorer 8 Search bar CTRL+F : Shortcut Find a text on browser CTRL+H : Shortcut to open internet explorer 8 history bar CTRL+I : Bookmarks Folder CTRL+N : Opens a new window in internet explorer 8 CTRL+O : Opens address CTRL+P : Print the current web page CTRL+S : Shortcut to save complete website in internet explorer 8 CTRL+W : Closes IE 8 ALT+RIGHT ARROW : Takes you to the next page . SHIFT+CLICK : Open a hyperlink in in new window BACKSPACE : Used in IE8 to go to previous page ALT+HOME : Shortcut to go home page SHIFT+F10 : Used to show shortcut menu for a hyperlink CTRL+C : Shortcut for copy in internet explorer 8 CTRL+V : Shortcut for paste in internet explorer 8 TAB :Move forward through different boxes and controls items on opened web page. END :Move to the end of a web page ESC : stops opening a page F1 : Display Help F11 : Move on to the full-screen view in IE8 F5 : Refresh the current browser page F4 : Shortcut to Display a list of former addresses F6 : Internet Explorer 8 Shortcut to change the focus of address bar and page. F7 : Start Caret Browsing F11 : Toggle between full-screen and regular views of the browser window F12 : Open Internet Explorer Developer Tools


Read more →